ഇത് ഇന്ത്യയാണ്. ഇവിടെ 18വയസ്സ് അതായത് പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അതിവിടെ ചോദ്യം ചെയ്യാനോ അതിനെതിരെ മോശം അഭിപ്രായം പറയാനോ ഇവിടെ ആരും ആർക്കും സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടില്ല. ആർക്കും അതിനുള്ള അവകാശവും ഇല്ല. ഒരാൾ അവന്റെ ജീവിതത്തിൽ എങ്ങനെ ആവണം എങ്ങനെ ആവരുത് എന്ന് തീരുമാനിക്കാൻ പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട് അതാണ് ഇന്ത്യൻ ഭരണഘടനയിലെ നിയമം. ഇതുപോലുള്ള കാര്യത്തിന് എതിരെ മോശം അഭിപ്രായങ്ങൾ അറിയിക്കുന്നവനും ഇതിനെതിരെ ചോദ്യം ചെയ്യുന്നവനും ഒന്നോർക്കുക നിങ്ങൾ ചോദ്യം ചെയ്യുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ അല്ല മറിച്ച് ഇന്ത്യൻ ഭരണഘടനയിലെ നിയമത്തെയും നിയമവ്യവസ്ഥയും ആണ് എന്നൊന്ന് ഓർമിച്ചാൽ നന്ന്.