കണ്ണെത്താ ദൂരം നീ മായുന്നു ഏതേതോ തീരങ്ങളിൽ.. ഉള്ളം കൈ നിൻ കൈയ്യിൽ ചേരുമ്പോൾ കാലങ്ങൾ പിൻവാങ്ങിയോ കനലായി മാറുന്നു മൗനം ഇനിയില്ല ഈ മണ്ണിലൊന്നും.. നെഞ്ചോരം നീ മാത്രം.. ഉയിരേ ഇനിയും വിദൂരേ.. നിലാത്താരമായ് നീ മിഴിചിമ്മി നിന്നീടുമോ വരാം ഞാൻ നിനക്കായൊരിക്കൽ നീയുള്ള ലോകങ്ങളിൽ.. വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും ... തലോടും.. തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ . വിലോലം ... മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ അതല്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം .. ഉയിരേ ഇനിയും .. കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം കാണാതെ നീ യാത്രയായ് .. കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ മൂടുന്നു നിൻ തൂമുഖം ... നിറവോടെ നീ തന്നുവെല്ലാം .. അതുമാത്രമാണെന്റെ സ്വന്തം നെഞ്ചോരം നീ മാത്രം .. ഉയിരേ ഇനിയും ..
My favourite forever ❤️ ee song il orkkanayi orupadu memories enik und .ee song adhyamayi ketta nimishathil njn orupaadu agrahicha oru karyamanu nadannath... athukond orikkalum ee song marakkan enik aavilla❤