Bro platy fish guppy fishnte koode idamo plzz reply
@bluerayaquaticsКүн бұрын
ഹായ്! 🐠🌿 ഇടാൻ സാധിക്കും. സ്പേസ് കുറവുള്ള ടാങ്ക് ആണെങ്കിൽ രണ്ടും അതായത് പ്ലാറ്റിയും ഗപ്പിയുംഎണ്ണത്തിൽ കുറവ് ഇടുന്നതാണ് നല്ലത്. വലിയ സ്പേസ് ആണെങ്കിൽ അതിന് അനുസരിച്ച് കൂടുതൽ എണ്ണത്തിനെ ഇടാം. പിന്നെ മെയിലിന്റെ എണ്ണം കുറവും ഫീമെയിലിന്റെ എണ്ണം കൂടുതലും ആയിട്ട് ഇടുന്നതാണ് നല്ലത്. പ്ലാറ്റിയും ഗപ്പിയും പൊതുവേ കുഴപ്പമൊന്നുമില്ലാതെ ഒരുമിച്ച് പോകുന്ന മീനുകളാണ്. കുറഞ്ഞ സ്പേസിൽ കൂടുതൽ മീനുകളെ ഇടുമ്പോൾ അവർക്ക് സ്ട്രെസ്സ് വന്ന് അഗ്രസീവ് ആകാൻ സാധ്യതയുണ്ട്.🐠🌿👍🏻🥰
@marvelworldin5365Күн бұрын
Bro red tail cat fish കൊടുക്കാവുന്നു food എന്തൊക്കെ ആണ്
@bluerayaquatics13 сағат бұрын
റെഡ് ടെയിൽ കാറ്റ് ഫിഷ്: അനുയോജ്യമായ ചില ഭക്ഷണ ഓപ്ഷനുകൾ ഇതാ: 1. പ്രകൃതിദത്ത ഭക്ഷണങ്ങൾ (പ്രോട്ടീൻ സമ്പുഷ്ടം) ജീവനുള്ള അല്ലെങ്കിൽ ശീതീകരിച്ച ഭക്ഷണങ്ങൾ: ചെറിയ മത്സ്യം, മണ്ണിര, ചെമ്മീൻ, മാംസം: അസംസ്കൃത മത്സ്യ ഫില്ലറ്റുകൾ, ചിക്കൻ ഹാർട്ട് അല്ലെങ്കിൽ ബീഫ് കരൾ (മിതമായി). 2. തയ്യാറാക്കിയ ഭക്ഷണങ്ങൾ പെല്ലറ്റുകൾ: ഉയർന്ന നിലവാരമുള്ള മുങ്ങുന്ന മാംസം അടങ്ങുന്ന പെല്ലറ്റുകൾ അല്ലെങ്കിൽ ക്യാറ്റ്ഫിഷ്-നിർദ്ദിഷ്ട പെല്ലറ്റുകൾ. ശീതീകരിച്ച ഓപ്ഷനുകൾ: ബ്ലഡ് വേമുകൾ, ചെമ്മീൻ 3. ഇടയ്ക്കിടെ കൊടുക്കാവുന്നത് കക്ക ഇറച്ചി Note: ജുവനൈൽ റെഡ് ടെയിൽ ക്യാറ്റ്ഫിഷിന് ദിവസവും ഭക്ഷണം നൽകുക; മുതിർന്നവർക്ക് ആഴ്ചയിൽ 2-3 തവണ ഭക്ഷണം നൽകാം. അമിതവണ്ണവും ജലത്തിന്റെ ഗുണനിലവാര പ്രശ്നങ്ങളും തടയാൻ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. റെഡ് ടെയിൽ ക്യാറ്റ്ഫിഷ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അല്ലെങ്കിൽ ഫിഷ് ടാങ്കിന്റെ അടിത്തട്ടിൽ വന്നു കിടക്കുന്ന ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ബോട്ടം ഫീഡേഴ്സ് ആയി ആണ് അറിയപ്പെടുന്നത്. ഫീഡിങ് ഷെഡ്യൂൾ പ്രായപൂർത്തിയാകാത്തവർ (12 ഇഞ്ച് വരെ): ദിവസത്തിൽ ഒരിക്കൽ ഭക്ഷണം നൽകുക, 5-10 മിനിറ്റിനുള്ളിൽ കഴിക്കാൻ ആവശ്യമായ ഭക്ഷണം മാത്രം കൊടുക്കുക. പ്രായപൂർത്തിയായവർ (12-24 ഇഞ്ച്): എല്ലാ ദിവസവും ഭക്ഷണം നൽകുക, കൊടുക്കുന്നതിന്റെ അളവ് ക്രമേണ അൽപ്പം വർദ്ധിപ്പിക്കുക. മുതിർന്നവർ (24 ഇഞ്ചിൽ കൂടുതൽ): കൂടുതൽ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഴ്ചയിൽ 2-3 തവണ ഭക്ഷണം നൽകുക
@damodarankadamberi4278Күн бұрын
ഈ പാമ്പുകൾവളരെ എളുപ്പം കേടായി പോകുന്നു എൻറെ കയ്യിൽ ഒരു കൊല്ലത്തിനിടക്ക് 3 പ് മ്പുകൾ കേടായി കിടപ്പുണ്ട്
@bluerayaquaticsКүн бұрын
ഈ പമ്പുകൾ ഹൈക്വാളിറ്റി പമ്പുകൾ അല്ല. നമ്മൾ വീഡിയോകളിൽ പറയാറുണ്ട്. ബജറ്റ് റേറ്റിൽ വരുന്ന പമ്പുകളാണ്. സൂക്ഷിച്ചു യൂസ് ചെയ്യുകയാണെങ്കിൽ അധികകാലം യൂസ് ചെയ്യാം. ഇത്തരം പമ്പുകൾ യൂസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് വോൾട്ടേജ് ഫ്ലക്ച്ചുവേഷൻ ഉള്ള സമയങ്ങളിൽ അതുപോലെതന്നെ ലോ വോൾട്ടേജ് സമയങ്ങളിൽ യൂസ് ചെയ്യാൻ പാടുള്ളതല്ല. അതുപോലെ ഒരു ദിവസം നിശ്ചിതമണിക്കൂറുകൾ മാത്രമേ യൂസ് ചെയ്യാവൂ. നമ്മുടെ നാട്ടിൽ ലോ വോൾട്ടേജ് വരുന്ന ഒരു സമയമാണ് വൈകിട്ട് ആറുമണി മുതൽ രാത്രി ഏകദേശം 12 മണി വരെ. ഈ സമയങ്ങളിൽ പരമാവധി യൂസ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. പരമാവധി ഡേ ടൈമിൽ യൂസ് ചെയ്യുക. കണ്ടിന്യൂവസ്സായി യൂസ് ചെയ്യുന്നത് മാക്സിമം മൂന്നു മുതൽ ആറുമണിക്കൂർ പരിധിക്കുള്ളിൽ നിർത്താനായി ശ്രമിക്കുക. കൂടുതൽ മണിക്കൂറുകൾ കണ്ടിന്യൂസായി യൂസ് ചെയ്യുകയാണെങ്കിൽ ഇത് കേടാവാനുള്ള സാധ്യത കൂടുതൽ തന്നെയാണ്. കാരണം മോട്ടോർ നല്ല രീതിയിൽ ചൂടാകും. പിന്നെ അതിൻറെ കൂടെ ലോവോൾട്ടേജിലും വോൾട്ടേജ് ഫ്ലക്ച്ചുവേഷൻ ഉള്ള സമയത്തും വർക്ക് ചെയ്യുകയാണെങ്കിൽ പിന്നെ പറയേണ്ട ആവശ്യമില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു യൂസ് ചെയ്യുകയാണെങ്കിൽ അധികകാലം യൂസ് ചെയ്യാം. ഞാൻ ഇത്തരം റേഞ്ചിൽ വരുന്ന പമ്പുകൾ ഏകദേശം മൂന്ന് വർഷത്തോളം ഒരു കംപ്ലൈന്റും കൂടാതെ യൂസ് ചെയ്തിട്ടുണ്ട്. നമ്മുടെ കൈയിലുള്ള പമ്പുകൾക്ക് മൂന്നു വർഷമൊക്കെ ആകുമ്പോഴാണ് കമ്പ്ലൈന്റുകൾ വന്നു തുടങ്ങുന്നത്. കൂടുതൽ ക്വാളിറ്റിയുള്ള പമ്പുകൾ മാർക്കറ്റിൽ അവൈലബിൾ ആണ്. അതിനനുസരിച്ച് റേറ്റും കൂടുതലായിരിക്കും. പെർഫോമൻസും ബിൽഡ് ക്വാളിറ്റിയും കൂടുതലുള്ള പമ്പുകൾക്ക് 3000 രൂപയിൽ നിന്നൊക്കെയാണ് സ്റ്റാർട്ടിങ് പ്രൈസ് വരുന്നത് ഈ സെയിം റേഞ്ചിൽ വരുന്ന പമ്പുകൾക്ക്. സൺ സൺ, സോബോ, ബോയൂ, തുടങ്ങിയ നിരവധി പമ്പുകൾ മാർക്കറ്റിൽ ഉണ്ട്. ഇവരുടെ കീഴിൽ തന്നെ ക്വാളിറ്റി അനുസരിച്ച് പല റേറ്റിൽ വരുന്ന പമ്പുകൾ ഉണ്ട്. കൂടുതൽ ക്വാളിറ്റിയുള്ള പമ്പുകളാണ് നോക്കുന്നതെങ്കിൽ ഈ ബ്രാൻഡുകളിൽ നിന്ന് സെലക്ട് ചെയ്യാവുന്നതാണ്. ഈ ബ്രാൻഡുകൾ എല്ലാം ആമസോണിലും flipkartലും അതുപോലെതന്നെ വേറെ പല വെബ്സൈറ്റുകളിലും അവൈലബിൾ ആണ്. 👍🏻🥰
@adolf25322 күн бұрын
Shrimps ന്റെ കൂടെ ഇടാമോ?
@bluerayaquatics2 күн бұрын
ഹായ്! ഇടാതിരിക്കുന്നതായിരിക്കും നല്ലത്. ചിലപ്പോൾ അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്.
@unais82062 күн бұрын
അതിന്റെ ചെള്ക്ക poyiyumo
@bluerayaquatics2 күн бұрын
ചെകിള (Gills) ആണോ ഉദ്ദേശിച്ചത്? ഒന്നുകൂടി ക്ലിയർ ആയി പറയാമോ.
@unais82062 күн бұрын
@bluerayaquatics yes
@bluerayaquatics2 күн бұрын
അത് പൊഴിഞ്ഞു പോകുമോ എന്നാണോ ഉദ്ദേശിച്ചത്. ഇല്ല എന്നാണ് എൻറെ ഒരു അറിവ്. സാധാരണ ചെകിളയ്ക്ക് ഒന്നും സംഭവിക്കാറില്ല.
@unais82062 күн бұрын
@@bluerayaquatics gills alla tholi
@bluerayaquatics2 күн бұрын
@@unais8206 ഇല്ല ബ്രോ. തൊലി പൊഴിക്കുക ഇല്ല.
@Nabel123802 күн бұрын
Hi planted tank light 3 feetin onn suggest cheyyamo? Led tube light vechal results varuo
@bluerayaquatics2 күн бұрын
അക്വേറിയത്തിന്റെ ഡയമെൻഷൻ ഒന്ന് പറയാമോ? നീളം വീതി ഉയരം. എൽഇഡി ട്യൂബ് ലൈറ്റ് യൂസ് ചെയ്യാവുന്നതാണ്. കുഴപ്പമൊന്നുമില്ല. പക്ഷേ ലൈറ്റ് അക്വേറിയത്തിന്റെ എല്ലാ ഭാഗത്തേക്കും ആഴത്തിലേക്ക് എത്തേണ്ടതാണ്. എൽഇഡി ട്യൂബ് ലൈറ്റുകളുടെ ഒരു ഡ്രോ ബാക്ക് ആയി പറയുന്നത് അതിൻറെ കേൾവിൻ വാല്യൂ ആണ് (Kelvin Value). കളർ ടെമ്പറേച്ചറിന്റെ ഒരു യൂണിറ്റാണ് കെൽവിൻ വാല്യൂ. അത് ഏകദേശം 6500K ആണ് അക്വേറിയങ്ങൾക്ക് റെക്കമെന്റ് ചെയ്യുന്നത്. അത് സാധാരണ എൽഇഡി ട്യൂബ് ലൈറ്റുകൾ പ്രൊവൈഡ് ചെയ്യാറില്ല എന്ന് പറയപ്പെടുന്നു. 6500K കെൽവിൻ വാല്യൂ ഉള്ള എൽഇഡി ലൈറ്റുകൾ ആണെങ്കിൽ ഇത് സൂര്യപ്രകാശത്തിനു സമാനമാണ്. സൂര്യപ്രകാശത്തിന്റെ അതേ ഗുണം തന്നെ കാണിക്കും എന്ന് പറയപ്പെടുന്നു. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ബ്രൈറ്റ്നസ്. Lumens ആണ് ഇതിൻറെ യൂണിറ്റ്. ഇത് എൽഇഡി ലൈറ്റുകളിൽ സൂചിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു 50 ലിറ്റർ പ്ലാൻഡഡ് ടാങ്കിന് ലോ ലൈറ്റിൽ വളരുന്ന ചെടികൾക്ക് 1000 ല്യുമെൻസ്, മോഡറേറ്റ് ലൈറ്റിൽ വളരുന്ന ചെടികൾക്ക് 2000 ല്യുമെൻസ് അതുപോലെതന്നെ ഹൈലൈറ്റിൽ വളരുന്ന ചെടികൾക്ക് 3000 ല്യുമെൻസ് ആണ് റെക്കമെന്റ് ചെയ്യുന്നത്. അക്വേറിയം എത്ര ലിറ്ററിന്റെ ആണെന്ന് അറിഞ്ഞാൽ ലൂമൻസ് കാൽക്കുലേറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അക്വേറിയത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ചെടികൾ ലോ ലൈറ്റ്, മോഡറേറ്റ് ലൈറ്റ് അതുപോലെതന്നെ ഹൈലൈറ്റ് , ലൈറ്റിങ്ങ് ഇതിൽ പെടുന്നതാണ്. ലൈറ്റിംഗ് ഇത്തരം കാര്യങ്ങളെയും ഡിപെൻഡ് ചെയ്തിരിക്കുന്നു.
@ashiqajmal73 күн бұрын
bro oscar fish heater വെക്കണോ ഞാൻ kasaragod
@bluerayaquatics2 күн бұрын
മഴക്കാലത്ത് അതുപോലെതന്നെ തണുത്ത കാലാവസ്ഥകളിൽ ഹീറ്റർ വയ്ക്കുന്നത് നല്ലതാണ് നോർമൽ ടെമ്പറേച്ചർ മൈന്റൈൻ ചെയ്യുന്നതിന് വേണ്ടി. ടെമ്പറേച്ചർ സെറ്റ് ചെയ്യേണ്ടത് 24°C and 28°C ഇടയ്ക്കിയാണ്. 26°C ആണ് അനുയോജ്യമായ ടെമ്പറേച്ചർ തണുപ്പ് കാലത്തും അതുപോലെ മഴക്കാലത്തും. താപനില സ്ഥിരമായി തുടരുന്നുവെന്ന് ഉറപ്പാക്കുക, കാരണം പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ മത്സ്യത്തെ സമ്മർദ്ദത്തിലാക്കുകയോ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്യും. താപനില നിരീക്ഷിക്കുന്നതിനും ഹീറ്റർ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വിശ്വസനീയമായ അക്വേറിയം തെർമോമീറ്റർ ഉപയോഗിക്കുക
@marvelworldin53653 күн бұрын
എന്റെ കൈയിൽ oru black ind pine pinkum best foods onn paranju tarumo
@bluerayaquatics3 күн бұрын
പെല്ലറ്റ് ഫുഡും അതുപോലെതന്നെ ഇലവർഗങ്ങളും പല ദിവസങ്ങളിലായി ഇടവിട്ട് കൊടുക്കുന്നത് വളരെ നല്ലതാണ്. അതായത് ആഴ്ചയിൽ ഒരു രണ്ടോ മൂന്നോ ദിവസം പെല്ലറ്റ് ഫുഡും ബാക്കി ദിവസങ്ങളിൽ ഇലവർഗങ്ങളും കൊടുത്താൽ നല്ലതാണ്. നോൺ വെജ് ആയിട്ടുള്ള ഫുഡുകളും ഇവർ കഴിക്കും കേട്ടോ. പക്ഷേ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തരം ഫുഡ്കൾ പലരും കൊടുക്കാറില്ല. താഴെക്കൊടുത്തിരിക്കുന്ന സസ്യാഹാരങ്ങൾ പരിഗണിക്കാവുന്നതാണ്: ഇലകൾ: 1. വാഴയില (ഇളം സോഫ്റ്റ് ആയ ഇലകൾ) 2. പേരയ്ക്ക ഇലകൾ 3. സ്പിനാച്ച് (പുഴുങ്ങി സോഫ്റ്റ് ആക്കിയത്) 4. കാബേജ് (പച്ചയായി കൊടുക്കാം, പിന്നെ പുഴുങ്ങി സോഫ്റ്റ് ആക്കി കൊടുക്കാം 5. ലെറ്റ്യൂസ് ഇലകൾ 6. മൾബറി ഇലകൾ 7. മുരിങ്ങയില 8. ചേമ്പില പച്ചക്കറികൾ: 1. വെള്ളരിക്ക കഷ്ണങ്ങൾ 2. സുക്കിനി (പുഴുങ്ങി സോഫ്റ്റ് ആക്കിയത്) 3. പീസ് (ഷെല്ല് കളഞ്ഞ് പുഴുങ്ങി സോഫ്റ്റ് ആക്കിയത്) 4. കാരറ്റ് കഷ്ണങ്ങൾ (പുഴുങ്ങി സോഫ്റ്റ് ആക്കിയത്) 5. മത്തങ്ങ (പുഴുങ്ങി സോഫ്റ്റ് ആക്കിയത്) 6. മധുരക്കിഴങ്ങ് കഷ്ണങ്ങൾ (പുഴുങ്ങി സോഫ്റ്റ് ആക്കിയത്) ശ്രദ്ധിക്കുക: ഏതെങ്കിലും കീടനാശിനികളോ മാലിന്യങ്ങളോ നീക്കംചെയ്യാൻ എല്ലായ്പ്പോഴും ഇലകളും പച്ചക്കറികളും നന്നായി കഴുകുക. വെള്ളം മലിനമാകാതിരിക്കാൻ അവ മിതമായി നൽകുക. (പുഴുങ്ങി സോഫ്റ്റ് ആക്കിയത്) (ഹ്രസ്വമായി തിളപ്പിക്കുകയും തണുപ്പിക്കുകയും ചെയ്യുക) ചില പച്ചക്കറികളെ മൃദുവും മത്സ്യത്തിന് കഴിക്കാൻ എളുപ്പവുമാക്കുന്നു.
@marvelworldin5365Күн бұрын
@bluerayaquatics thank u so much
@bluerayaquaticsКүн бұрын
@@marvelworldin5365 🐠🌿👍🏻👍🏻👍🏻
@bibinwyd91193 күн бұрын
Anubias sale undoo
@bluerayaquatics3 күн бұрын
ഹായ്! നമ്മൾ നേരിട്ട് സെയിൽ ചെയ്യുന്നില്ല കേട്ടോ! അക്വേറിയം ഷോപ്പ് ഡീറ്റെയിൽസ് ആണ് വീഡിയോയിൽ പറയാറുള്ളത്.
@rinoytony52024 күн бұрын
cheta ee spotted catfisnte spots veluthavumbbo spots koodumo...ente kayyil spotted catfishinte kunjin spots valare kurav anu ...pls reply
@bluerayaquatics4 күн бұрын
അത് കൃത്യമായിട്ട് പറയാൻ സാധിക്കില്ല കേട്ടോ. സ്പോട്ടഡ് കാറ്റ് ഫിഷിനെ വാങ്ങുമ്പോൾ എപ്പോഴും ശരീരം മുഴുവൻ സ്പോട്ടുകൾ ഉള്ളതിനെ നോക്കി വാങ്ങണം. ഞാനും കണ്ടിട്ടുണ്ട് അക്വേറിയം ഷോപ്പുകളിൽ സ്പോട്ട് വളരെ കുറഞ്ഞതിനെ. എൻറെ അറിവിൽ സ്പോട്ടുകൾ കൂടാനുള്ള സാധ്യത വളരെ കുറവാണ്. അതായത് പുതിയ സ്പോട്ടുകൾ ഉണ്ടാകാൻ സാധ്യതയില്ല. ഉള്ള സ്പോട്ടുകൾ തന്നെ വലുതാകാൻ മാത്രമാണ് സാധ്യത. എനിക്ക് കൃത്യമായിട്ട് അറിയില്ല. നമ്മുടെ കയ്യിൽ സ്പോട്ടുകൾ കുറവുള്ളത് ഇല്ലാത്തതുകൊണ്ട് എനിക്ക് നേരിട്ടുള്ള എക്സ്പീരിയൻസ് ഇല്ല കേട്ടോ. 🐠🌿🐠🌿👍🏻👍🏻👍🏻
@Midhun_2xx44 күн бұрын
Gaint gourayil aquarium ഇട്ട് വളർത്താൻ പറ്റിയത് ഏതാ.. albino,pink,white,black???😊
@bluerayaquatics4 күн бұрын
Albino, White Black-Eye, Pink. പിന്നെ റെഡ് ടെയിൽ ഉണ്ട്. പക്ഷേ അതിനെ അധികം പെറ്റ് ഷോപ്പുകളിൽ ഒന്നും കാണാറില്ല. പിന്നെ വിലയും വളരെ കൂടുതലാണ്. ഈ പറഞ്ഞ വെറൈറ്റികൾ എല്ലാം അക്വേറിയത്തിൽ കാണാൻ അടിപൊളിയാണ്.
@Midhun_2xx44 күн бұрын
@@bluerayaquatics 👍
@bluerayaquatics4 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@keralaboy32905 күн бұрын
Micropeltes Tnak size ethra venam
@bluerayaquatics5 күн бұрын
✅ഏറ്റവും കുറഞ്ഞ ടാങ്ക് വലുപ്പം: 👉🏻പ്രായപൂർത്തിയായ ഒരെണ്ണത്തിന് 1135 ലിറ്റർ. 👉🏻മതിയായ നീന്തൽ സ്ഥലം അനുവദിക്കുന്നതിന് ടാങ്കിന് കുറഞ്ഞത് 8 അടി നീളവും 4 അടി വീതിയും 2.5 അടി ഉയരവും ഉണ്ടായിരിക്കണം
@bluerayaquatics5 күн бұрын
✅Elove 18 Watts Submersible Pump Review & Water Lifting Height Test at 0.5, 1.0, 1.5, 2.0 Metres. 👉🏻kzbin.info/www/bejne/p3TNnpdmict8Ztksi=hqBQdYXZXBZtZPg4 ✅Elove 40 Watts Submersible Pump Review & Water Lifting Height Test at 1.0, 1.5, 2.0, 2.5 Metres. 👉🏻kzbin.info/www/bejne/bp2lfZ1resqanM0si=GUp2EzMgtW-CjDzt Brand: Elove Output: 18 Watts Water Lifting Height: 1.85 Metres Amazon Link: amzn.to/3zXT6G3 Brand: Elove Output: 40 Watts Water Lifting Height: 2.6 Metres Amazon Link: amzn.to/3YcmaUt 🛑 Channel Links: 🛑KZbin: ✅www.youtube.com/@bluerayaquatics 🛑Telegram: ✅t.me/bluerayaquatics 🛑WhatsApp: ✅whatsapp.com/channel/0029VaLPcouJP21A5bMj0U3j 🛑Other Links: 🛑Linktree: (Recommended Fishkeeping Products) ✅linktr.ee/bluerayaquatics123 ✅Affiliate Disclaimer: This video/channel may contain affiliate links, which means I may earn a commission if you click on one of the product links and make a purchase. This comes at no additional cost to you and helps support the channel so I can continue to provide you with free content. I only recommend products or services that I personally use and believe will add value to my audience. Thank you for your support!
@ITSMEHIMAANOSH5 күн бұрын
Nalla bhanghiyund😊
@bluerayaquatics5 күн бұрын
ഹായ് ചേച്ചി!!! താങ്ക്യൂ!!! 👍🏻🥰
@ambulancepranthan91945 күн бұрын
❤❤
@ambulancepranthan91945 күн бұрын
Bro kodukunn pellet food kurich video chythitundoo
@bluerayaquatics5 күн бұрын
നമ്മൾ കൊടുക്കുന്ന പെല്ലറ്റ് ഫുഡുകളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. ആ വീഡിയോയുടെ ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. kzbin.info/www/bejne/ioSzd4ycet-CipYsi=AllUkASJ9elEMRgN
@bluerayaquatics5 күн бұрын
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ഉള്ള വീഡിയോയിൽ ഒരു പെല്ലറ്റ് സൈസ് മൂന്നാമത്തെ സൈസ്, ഔട്ട് ഓഫ് സ്റ്റോക്ക് ആയിരുന്നു. ഔട്ടോ സ്റ്റോക്ക് ആയ ആ ഒരു സൈസ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ ഞാൻ കാണിച്ചിട്ടുണ്ട്. kzbin.info2Yho9u8uQKs?si=JUHJK9EeWCOcPIPf
@ambulancepranthan91945 күн бұрын
Ente kayil black sucker fish und pakshe fish food koduthitt kazhikunilla ath endha bro vere endhuva kodukendath
@bluerayaquatics4 күн бұрын
പൂപ്പൽ അല്ലെങ്കിൽ ആൽഗെ ഉള്ള ടാങ്കുകളിൽ ആണ് വളർത്തുന്നതെങ്കിൽ ഇത് ഒരു ഫുഡ് ആയി തന്നെ അവർ കഴിച്ചോളും. പിന്നെ പെല്ലറ്റ് ഫുഡ് വെള്ളത്തിലിട്ടതിനുശേഷം കുറച്ചു കഴിഞ്ഞ് ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ അത് താഴെ പോയി കിടന്നോളും പിന്നെ അവർ അത് വന്ന് കഴിച്ചോളും. പിന്നെ മീനിനെ എന്തെങ്കിലും സ്ട്രസ്സ് ഉണ്ടെങ്കിൽ ചിലപ്പോൾ ഫുഡ് കഴിക്കാൻ സാധ്യതയില്ല. ഉദാഹരണത്തിന് വേറെ ഏതെങ്കിലും വലിയ മീനുകൾ ശല്യപ്പെടുത്തുകയോ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ. അല്ലെങ്കിൽ ടാങ്കിന് അകത്ത് അവർക്ക് സേഫ്റ്റി ഫീൽ ചെയ്യുന്നില്ല എങ്കിലും സ്ട്രസ്സ് വരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവർ ഫുഡ് കഴിച്ചു എന്ന് വരില്ല.
@lijilk18926 күн бұрын
Pair undo?
@bluerayaquatics6 күн бұрын
ഹായ്!!! പെയർ ഇല്ല കേട്ടോ!
@ambulancepranthan91946 күн бұрын
Bro pinne local shark illa oru pair 40 rupees kittunath black colour ullath athinum nammuk nonveg food oke kodukan pattumo
@bluerayaquatics6 күн бұрын
തീർച്ചയായും കൊടുക്കാം അത് എല്ലാം കഴിക്കുന്ന മീനാണ്. നോൺവെജ് ഫുഡും കഴിക്കും അതുപോലെതന്നെ പെല്ലറ്റ് ഫുഡും കഴിക്കാറുണ്ട്.
@ambulancepranthan91946 күн бұрын
Thanks bro❤️🥰
@bluerayaquatics6 күн бұрын
@@ambulancepranthan9194 Welcome!!! 🐠🌿🥰👍🏻
@ambulancepranthan91946 күн бұрын
Bro pellet food egadhesham starting price etre thott und fish shopukalil
@bluerayaquatics6 күн бұрын
ഒരു കിലോയുടെയും അതുപോലെതന്നെ അരക്കിലോയുടെയും പാക്കറ്റുകളിൽ ആയിട്ട് പെല്ലറ്റ് ഫുഡുകൾ വരുന്നുണ്ട്. നമ്മൾ ഒരു കിലോയുടെ പാക്കറ്റുകൾ ആണ് വാങ്ങാറുള്ളത്. പല സൈസിൽ ഉള്ളത് നമ്മൾ വാങ്ങിക്കാറുണ്ട്. നാല് സൈസുകളിൽ ആണ് നമ്മൾ പെല്ലറ്റ് ഷോപ്പുകളിൽ കണ്ടിട്ടുള്ളത്. നമ്മൾ ഈ നാല് സൈസും വാങ്ങിക്കാറുണ്ട്. മീനിന്റെ സൈസ് അനുസരിച്ചാണ് ഫീഡ് ചെയ്യാറുള്ളത്. ഓരോ സൈസിനും പ്രൈസ് വ്യത്യസ്തമാണ്. ഏറ്റവും ചെറിയ സൈസ് ആണെങ്കിൽ നമ്മുടെ ബീറ്റാ ഫിഷിന് ഒക്കെ കൊടുക്കുന്നത്. ഇതിനു വരുന്നത് ഒരു കിലോയ്ക്ക് 120 രൂപയാണ്. ഇത് കഴിഞ്ഞ് വരുന്ന രണ്ട് സൈസിന് ഒരു കിലോയ്ക്ക് 80 രൂപയാണ്. ഏറ്റവും വലിയ സൈസിന് 70 രൂപ ഒരു കിലോയ്ക്ക്. ഇത് നമ്മൾ വാങ്ങിക്കുന്ന അക്വേറിയം ഷോപ്പിലെ പ്രൈസ് ആണ് പറഞ്ഞത്. ഏകദേശം ഈ ഒരു റേറ്റ് തന്നെയായിരിക്കും എല്ലായിടത്തുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ കയ്യിലുള്ള ഈ നാല് സൈസിന്റെ ഫോട്ടോ കാണണമെങ്കിൽ താഴെ കമൻറ് ചെയ്യുകയാണെങ്കിൽ ഒരു ഫോട്ടോയെടുത്ത് നമ്മുടെ ചാനലിന്റെ കമ്മ്യൂണിറ്റി സെക്ഷനിൽ പോസ്റ്റ് ചെയ്യാം.
@Nkworldmedia1237 күн бұрын
Athil black colour polathe platy kunj valuthakumbol eth colour akum
@bluerayaquatics7 күн бұрын
അത് ഞാനും കണ്ടിരുന്നു. അത് റെഡും വെറൈറ്റിയും ബ്ലാക്ക് ടെയിൽ വെറൈറ്റിയും തമ്മിൽ ക്രോസ് ബ്രീഡ് ആയിട്ട് ഉണ്ടായതാണ്. വലുതായി വരുമ്പോൾ ഡാർക്ക് പാറ്റേൺ ആയി വരാനാണ് സാധ്യത.
@Nkworldmedia1236 күн бұрын
അപ്പോൾ അതിലെ റെഡ് കുഞ്ഞിനെ മാത്രം മാറ്റി ഇട്ട് ബ്രീഡ് ചെയ്താൽ പിന്നീട് ഇറങ്ങുന്ന കുഞ്ഞുങ്ങൾ ഫുൾ റെഡ് ആകുമോ
@bluerayaquatics6 күн бұрын
തീർച്ചയായും. അങ്ങനെയാണ് ശരിക്ക് ചെയ്യേണ്ടത്. സെയിം വെറൈറ്റി മാത്രമാണ് ഒരു ടാങ്കിൽ ഇടേണ്ടത്. അപ്പോൾ ആ സെയിം വെറൈറ്റി കുഞ്ഞുങ്ങൾ തന്നെ ബ്രീഡായി ഇറങ്ങും. നമ്മൾ പ്ലാറ്റികളെ വാങ്ങിയപ്പോൾ അതിൽ റെഡ് പ്ലാറ്റിയും അതുപോലെതന്നെ ബ്ലാക്ക് ടെയിൽ പ്ലാറ്റിയും ഉണ്ടായിരുന്നു. അവരെ നമ്മൾ ഒരുമിച്ചാണ് അക്വേറിയത്തിൽ ഇട്ടിരുന്നത്. അപ്പോൾ ക്രോസ് ബ്രീഡ് ആയി. എപ്പോഴും ക്രോസ് ബ്രീഡ് ആകാതെ നോക്കുന്നതാണ് നല്ലത്. സെയിം വെറൈറ്റി മാത്രം ഒരു ടാങ്കിൽ ഇടുക. അപ്പോൾ സെയിം കളർ തന്നെ ബ്രീഡ് ആയി കിട്ടും. ചില സമയങ്ങളിൽ നമ്മൾ അക്വേറിയം ഷോപ്പിൽ നിന്നും സെയിം കളർ വെറൈറ്റി വാങ്ങിക്കൊണ്ട് വരുന്ന സമയത്ത് തന്നെ ചിലപ്പോൾ വേറെ വെറൈറ്റിയുമായി മെയ്റ്റ് ആയിട്ടുണ്ടാകും. നമുക്ക് അറിയാൻ സാധിക്കുകയില്ല. അക്വേറിയം ഷോപ്പുകളിൽ ചില സമയത്തൊക്കെ മിക്സഡ് ആയിട്ട് ഒക്കെ കിടക്കുന്നുണ്ടാകും. ഒന്നോ രണ്ടോ എണ്ണം. അങ്ങനെയാണെങ്കിൽ ആദ്യത്തെ ഒന്നോ രണ്ടോ പ്രാവശ്യം ബ്രീഡ് ആകുമ്പോൾ ചിലപ്പോൾ വേറെ കളർ ഇറങ്ങാൻ സാധ്യതയുണ്ട്. പക്ഷേ പിന്നെയങ്ങോട്ട് ബ്രീഡ് ആകുമ്പോൾ സെയിം കളർ തന്നെ ഇറങ്ങും.
@Nkworldmedia1236 күн бұрын
@@bluerayaquatics Ok
@Nkworldmedia1236 күн бұрын
@@bluerayaquatics Matte color platy sale cheyyumbol red platyyude cash kittillallo
@prasantomm7 күн бұрын
Continues how many hour it can run?
@bluerayaquatics7 күн бұрын
I use 3 to 6 hours everyday. There are no restrictions actually. I recommend 3 to 6 hours max everyday. So it can last longer. Don't operate if there is Voltage fluctuations or low voltage. Many people make this mistake. And depending on certain situations, i use more than 6 hours like 9 to 10 hours may be for a week, if there is a newly built big fishtank, inorder to condition the water.
@ambulancepranthan91947 күн бұрын
Bro spotted cat fishin non veg ayit fish meat oke kodukamo chicken meat agane ullath oke onn reply theranee🥰
@bluerayaquatics7 күн бұрын
നോൺ വെജ് ആയിട്ടുള്ള എല്ലാതരം ഫുഡുകളും കൊടുക്കാം. അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് അതാണ്. പക്ഷേ ആവശ്യത്തിനു മാത്രമേ കൊടുക്കാവൂ. ഒരിക്കലും ഓവർ ഫീഡ് ചെയ്യരുത്. 🐠🌿🥰👍🏻
@SivaPrasad-u6c9 күн бұрын
ഇതിനെ കഴിക്കാൻ പറ്റോ?? I mean curry
@bluerayaquatics9 күн бұрын
കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ തീർച്ചയായും പറ്റും. പക്ഷേ ഇതിനെ ആരും ഭക്ഷണത്തിനായി വളർത്താറില്ല. അതുകൊണ്ട് ടേസ്റ്റ് ഒന്നും നമുക്ക് കൃത്യമായി അറിയില്ല, സാധാരണ മുഷി ഇനത്തിൽപ്പെടുന്ന മീനുകളുടെ സെയിം ടേസ്റ്റ് തന്നെ ആകാനാണ് സാധ്യത.
@nejibnejib9029 күн бұрын
Bro ith asola allalo
@bluerayaquatics9 күн бұрын
ആ വലിയ ഇലകൾ ആയി കിടക്കുന്നത് അസോള അല്ല. അത് സാൽവീനിയ എന്ന ജല സസ്യമാണ്. അതിനിടയിൽ ശ്രദ്ധിച്ച് നോക്കുകയാണെങ്കിൽ കുറച്ച് അസോള അവിടെ ഇവിടെയായി കിടക്കുന്നത് കാണാം. ഈ വീഡിയോയിൽ നമ്മൾ അസോള മുഴുവനായി ആഡ് ചെയ്തിട്ടില്ല. നമ്മൾ പിന്നീട് ചെയ്ത ഡീറ്റെയിൽഡ് വീഡിയോയിൽ നമ്മൾ കുറച്ചുകൂടി അസോള ആഡ് ചെയ്തു കൊടുത്തിട്ടുണ്ട്.
@nejibnejib9029 күн бұрын
@bluerayaquatics ok oky
@bluerayaquatics9 күн бұрын
@@nejibnejib902 🐠🌿🥰👍🏻
@sinojkuttansinoj10 күн бұрын
Bro planted അക്വാറിയത്തിൽ എത്ര ചെടികൾ വരെ നടാം.... ലോ ലൈറ്റ് . ചെടികൾ ഏതൊക്കെയാണെന്ന് പറയാമോ
@bluerayaquatics9 күн бұрын
Java Fern, Java Moss, Anubias nana, Anubias minima, other Anubias varieties, Vallisneria, Water Wisteria, etc മുകളിൽ കൊടുത്തിരിക്കുന്ന ചെടികളെല്ലാം ലോ ലൈറ്റിൽ സ്യൂട്ടബിൾ ആണ്.
@bluerayaquatics9 күн бұрын
ഈ പറഞ്ഞ ചെടികളെല്ലാം നമ്മുടെ നാട്ടിലുള്ള പെറ്റ് ഷോപ്പുകളിൽ അവൈലബിൾ ആയിട്ട് കണ്ടിട്ടുണ്ട്.
@bluerayaquatics11 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@സന്തോഷംസമാധാനം11 күн бұрын
ullavar ellaathavarkk kodukkanam ennu alle ... ee chedikal avishyam ullavarkk ellaam kodukooo... couriyar chargum oru cheriya packing chargum vaangichaal madhi . oru puthiya kaaryam padikkukayum cheyyaam
@bluerayaquatics11 күн бұрын
ഹായ്! ഇപ്പോൾ നമ്മൾ ഈയൊരു ഹോബിയുടെ ഭാഗമായി ലേണിങ് ആൻഡ് എക്സ്പീരിയൻസിൽ മാത്രം ഫോക്കസ്ഡ് ആണ്. അതിനിടയിൽ നമ്മൾ ഇത്തരം കാര്യത്തിൽ ശ്രദ്ധ ചെലുത്തിയാൽ പിന്നെ അതും ഇതും ഇല്ലാത്ത അവസ്ഥയാകും. പിന്നെ ഞാൻ 'ഗിവ് എവേ' ഇത്തരം പരിപാടികളിൽ ഒന്നും തന്നെ ഇൻട്രസ്റ്റഡ് അല്ല. 'ഗിവ് എവേ' ചെയ്തവർ തന്നെ അത് സ്വയം പണിയായി പിന്നീട് മാറിയ കഥകൾ ചില യൂട്യൂബർമാർ തന്നെ പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്നൊക്കെ തൽക്കാലം മാറിനിൽക്കുന്നതാണ് നല്ലത്. നമ്മൾ ഈ ഹോബി യിലൂടെ ചെയ്യുന്ന കാര്യങ്ങൾ അതുപോലെ തന്നെ നമ്മുടെ നോളേജ് എക്സ്പീരിയൻസ് ഇത്തരം കാര്യങ്ങൾ ഈ ഹോബി ഇഷ്ടപ്പെടുന്നവരും ആയി ഷെയർ ചെയ്യുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം. 🐠🌿🥰👍🏻
@sahalsalu128112 күн бұрын
❤
@bluerayaquatics11 күн бұрын
Thanks bro! 🐠🌿🥰👍🏻
@bluerayaquatics12 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@bluerayaquatics12 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@bluerayaquatics12 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@bluerayaquatics12 күн бұрын
✅Elove 18 Watts Submersible Pump Review & Water Lifting Height Test at 0.5, 1.0, 1.5, 2.0 Metres. 👉🏻kzbin.info/www/bejne/p3TNnpdmict8Ztksi=hqBQdYXZXBZtZPg4 ✅Elove 40 Watts Submersible Pump Review & Water Lifting Height Test at 1.0, 1.5, 2.0, 2.5 Metres. 👉🏻kzbin.info/www/bejne/bp2lfZ1resqanM0si=GUp2EzMgtW-CjDzt Brand: Elove Output: 18 Watts Water Lifting Height: 1.85 Metres Amazon Link: amzn.to/3zXT6G3 Brand: Elove Output: 40 Watts Water Lifting Height: 2.6 Metres Amazon Link: amzn.to/3YcmaUt 🛑 Channel Links: 🛑KZbin: ✅www.youtube.com/@bluerayaquatics 🛑Telegram: ✅t.me/bluerayaquatics 🛑WhatsApp: ✅whatsapp.com/channel/0029VaLPcouJP21A5bMj0U3j 🛑Other Links: 🛑Linktree: (Recommended Fishkeeping Products) ✅linktr.ee/bluerayaquatics123 ✅Affiliate Disclaimer: This video/channel may contain affiliate links, which means I may earn a commission if you click on one of the product links and make a purchase. This comes at no additional cost to you and helps support the channel so I can continue to provide you with free content. I only recommend products or services that I personally use and believe will add value to my audience. Thank you for your support!
@bluerayaquatics13 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@bluerayaquatics13 күн бұрын
✅എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്തു ചോദിക്കാവുന്നതാണ്! 🐠🌿
@_aa_banger13 күн бұрын
Bro Kaichal fish vere name undo
@bluerayaquatics13 күн бұрын
Kaichal fish എന്നു പറഞ്ഞാൽ എൻറെ അറിവിൽ 'വരാൽ' എന്ന മത്സ്യത്തെ വിളിക്കുന്ന പേരാണ്. 'വാഹ' എന്നും വിളിക്കാറുണ്ട് ചില സ്ഥലങ്ങളിൽ. ഇംഗ്ലീഷിൽ പറയുന്നത് 'സ്നേക്ക് ഹെഡ്' (snakehead fish) എന്നാണ്.
@_aa_banger13 күн бұрын
Bro vaha and varal different fishes elle 🙄
@bluerayaquatics13 күн бұрын
@@_aa_banger വരാലും വാഹയും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. ഒരേ കാറ്റഗറിയിൽ പെടുന്നതാണ് രണ്ടും. മറ്റൊരുതരത്തിൽ പറഞ്ഞാൽ വരാലിന് കീഴിൽ വരുന്നതാണ് വാഹ. വരാൽ (snake head) Channa striata വാഹ (Giant Snakehead) Channa micropeltes (പുലിവാഹ, മയിൽ വാഹ, നീല വാഹ) ഇതിനെ Malabar snakehead (Channa diplogramma) എന്നാണ് വിളിക്കുന്നത്. Channa diplogramma Channa micropeltes ഇവ രണ്ടും സെയിം ആണ് എന്ന് പറയപ്പെടുന്നുണ്ട്. ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം വരാൽ മത്സ്യമാണ് വാകവരാൽ (Giant snakehead). വാഹ എന്നും അറിയപ്പെടുന്നു.
@bluerayaquatics11 күн бұрын
👉🏻ചന്ന ഡിപ്ലോഗ്രമ്മ (മലബാർ സ്നേക്ക്ഹെഡ്): 👉🏻ചന്ന മൈക്രോപെൽറ്റുകൾ (ജയന്റ് സ്നേക്ക്ഹെഡ്): ഈ രണ്ടു വെറൈറ്റികൾ തമ്മിലുള്ള വ്യത്യാസം താഴെ കൊടുത്തിട്ടുണ്ട്: 👉🏻ചന്ന ഡിപ്ലോഗ്രമ്മ (മലബാർ സ്നേക്ക്ഹെഡ്): നേറ്റീവ് റേഞ്ച്: ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. വലുപ്പം: സാധാരണയായി 1 മീറ്റർ (ഏകദേശം 3 അടി) വരെ വളരുന്നു. ആവാസ വ്യവസ്ഥ: അരുവികളും ചതുപ്പുകളും പോലുള്ള സാവധാനം നീങ്ങുന്നതോ നിശ്ചലമായതോ ആയ ശുദ്ധജല സ്രോതസ്സുകൾ ഇഷ്ടപ്പെടുന്നു 👉🏻ചന്ന മൈക്രോപെൽറ്റുകൾ (ജയന്റ് സ്നേക്ക്ഹെഡ്): നേറ്റീവ് റേഞ്ച്: തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു. വലിപ്പം: കാട്ടിൽ 1.5 മീറ്റർ (ഏകദേശം 5 അടി) വരെ വളരാം. ആവാസ വ്യവസ്ഥ: വലിയ നദികൾ, തടാകങ്ങൾ, ജലസംഭരണികൾ
@bluerayaquatics14 күн бұрын
🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢
@സന്തോഷംസമാധാനം14 күн бұрын
ഇനി പിങ്ക് കൂടെ വാങ്ങൂ 👍👍
@bluerayaquatics14 күн бұрын
തീർച്ചയായിട്ടും വാങ്ങും കേട്ടോ. കുറച്ച് ടാങ്കുകൾ ഒക്കെ ഒന്ന് സെറ്റ് ആക്കാൻ ഉണ്ട്. ഇവ വലുതാകുന്ന മീൻ ആയതു കൊണ്ട്. ചെറിയ സ്പേസിൽ അധികകാലം കൊണ്ടുനടക്കാൻ ആകില്ല. 🐠🌿🐠🌿
@bluerayaquatics7 күн бұрын
@Midhun_2xx4 അല്ല ബ്രോ രണ്ടും വേറെയാണ്. രണ്ടും ബ്ലാക്ക് ഐ ആണ്. പക്ഷേ കളർ സെയിം അല്ല. കളറും ഡിഫറെൻറ് ആണ്. പ്രൈസും ഡിഫറെൻറ് ആണ്. 🐠🌿😃👍🏻
@bluerayaquatics7 күн бұрын
@@Midhun_2xx4 അല്ല ബ്രോ രണ്ടും വേറെ വേറെയാണ്. രണ്ടും ബ്ലാക്ക് ഐ ആണ്. പക്ഷേ കളർ സെയിം അല്ല. യൂട്യൂബിൽ കുറെ വീഡിയോകൾ കിടക്കുന്നു ഉണ്ടല്ലോ. രണ്ടിന്റെയും കളർ ഡിഫറെൻറ് ആണ്.
@basheertk786basheer15 күн бұрын
Bro, 40watts pump 5mtrkitumo
@bluerayaquatics15 күн бұрын
ഇല്ല. മാക്സിമം 2.6 മീറ്റേഴ്സ് ആണ് ഈ സെയിം ബ്രാൻഡിൽ വരുന്ന 40 വാട്ട്സിന്റെ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ്.
@bluerayaquatics15 күн бұрын
🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢
@bluerayaquatics15 күн бұрын
✅Elove 18 Watts Submersible Pump Review & Water Lifting Height Test at 0.5, 1.0, 1.5, 2.0 Metres. 👉🏻kzbin.info/www/bejne/p3TNnpdmict8Ztksi=hqBQdYXZXBZtZPg4 ✅Elove 40 Watts Submersible Pump Review & Water Lifting Height Test at 1.0, 1.5, 2.0, 2.5 Metres. 👉🏻kzbin.info/www/bejne/bp2lfZ1resqanM0si=GUp2EzMgtW-CjDzt Brand: Elove Output: 18 Watts Water Lifting Height: 1.85 Metres Amazon Link: amzn.to/3zXT6G3 Brand: Elove Output: 40 Watts Water Lifting Height: 2.6 Metres Amazon Link: amzn.to/3YcmaUt 🛑 Channel Links: 🛑KZbin: ✅www.youtube.com/@bluerayaquatics 🛑Telegram: ✅t.me/bluerayaquatics 🛑WhatsApp: ✅whatsapp.com/channel/0029VaLPcouJP21A5bMj0U3j 🛑Other Links: 🛑Linktree: (Recommended Fishkeeping Products) ✅linktr.ee/bluerayaquatics123 ✅Affiliate Disclaimer: This video/channel may contain affiliate links, which means I may earn a commission if you click on one of the product links and make a purchase. This comes at no additional cost to you and helps support the channel so I can continue to provide you with free content. I only recommend products or services that I personally use and believe will add value to my audience. Thank you for your support!