"All Indians are my brorhers and sisters " അതുകൊണ്ട് എന്റെ ഭാര്യയെയും ഞാൻ സഹോദരിയായി മാത്രമേ കാണുകയുള്ളു എന്ന് പറയുന്നതുപോലെയുള്ള ഒരു വാദമാണ് താങ്കൾ മുന്നോട്ടു വയ്ക്കുന്നത് . ഈ വിഷയത്തിൽ താങ്കൾക്ക് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പരിശ്രമിക്കൂ. രൂപങ്ങൾ ഉണ്ടാക്കരുത് എന്ന് ദൈവം പറഞ്ഞത് എന്തുകൊണ്ട്? തലയ്‌ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിക്കുകയും ഈ കല്ലുദൈവത്തിന്റെ ഭവനമായിരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്ത യാക്കോബിന്റെ പ്രവൃത്തി വിഗ്രഹാരാധന ആയിരുന്നോ?( ഉല്പത്തി :28: 16-22), യാതൊരു രൂപവും ഉണ്ടാക്കരുത് എന്ന് പറഞ്ഞ ശേഷം വാഗ്ദാനപേടകവും കെരൂബുകളെയും ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് തെറ്റ് ആയിരുന്നോ (പുറപ്പാട് 25 : 17-21) അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍ നിന്ന്, സാക്‌ഷ്യപേടകത്തിനു മീതേയുള്ളകെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എന്റെ കല്‍പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും. (പുറപ്പാട് 25 : 22) എന്ന് വാഗ്ദാനം ചെയ്ത ദൈവം തെറ്റുകാരനാണോ? (പുറപ്പാട് 25 : 17-22) ജോഷ്വയും ഇസ്രായേലിലെ ശ്രേഷ്‌ഠന്‍മാരും ശിരസ്‌സില്‍ പൊടിവാരിയിട്ടു സായാഹ്‌നംവരെ കര്‍ത്താവിന്റെ വാഗ്‌ദാനപേടകത്തിനു മുന്‍പില്‍ സാഷ്‌ടാംഗം വീണുകിടന്നു പ്രാർത്ഥിച്ചത് തെറ്റായിരുന്നോ? ജോഷ്വ 7 : 6-12 അതിന് ശേഷം ഈ പേടകം ചുമന്നുകൊണ്ടു പോകത്തക്കവിധം വളയങ്ങളും തണ്ടുകളും നിർമിക്കാൻ ആവശ്യപ്പെടുന്നു. (പുറപ്പാട് 25 : 27-28) പേടകത്തിന് മുന്നിൽ കത്തിക്കുവാൻ വിളക്ക് കാൽ നിർമിക്കാൻ ആവശ്യപ്പെടുന്നു. (പുറപ്പാട് 25 : 39)" യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് അവനില്‍ ദൈവിക ചൈതന്യം നിറച്ച് ബുദ്‌ധിശക്‌തിയും വിജ്‌ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്‌ധ്യവും നല്‍കി കലാരൂപങ്ങള്‍ ആസൂത്രണംചെയ്യാനും സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുവാനും പതിക്കാനുള്ള രത്‌നങ്ങള്‍ ചെത്തി മിനുക്കാനും തടിയില്‍ കൊത്തുപണി ചെയ്യാനും അങ്ങനെ എല്ലാത്തരം ശില്‍പവേലകള്‍ക്കും ഉള്ള കഴിവുകളും നൽകിയ ദൈവം തെറ്റുകാരനാണോ?(പുറപ്പാട് 31 : 1-5) ഇസ്രയേക്കാർ പോകുന്നിടത്തെല്ലാം ഈ പേടകവും ചുമന്ന് നടക്കുമായിരുന്നു .(സംഖ്യ 10 : 35, ജോഷ്വ 3 : 6) കര്‍ത്താവിന്റെ പേടകം ഫിലിസ്ത്യർ കൈവശപ്പെടുത്തുന്നു. അവിടുത്തെ ജനങ്ങൾ കുരുക്കളാലും എലികളാലും കഷ്ടപ്പെട്ടു.അതിൽ നിന്ന് രക്ഷ നേടാൻ സ്വർണ്ണ എലികളും സ്വർണ്ണ കുരുക്കളും ഉണ്ടാക്കി പേടകത്തോടൊപ്പം ഇസ്രയേൽക്കാർക്ക് തിരിച്ചു നൽകി (1 സാമുവല്‍ 5 : 6-9") ഈ പ്രവർത്തികൾ എല്ലാം തെറ്റായിരുന്നോ? ദാവീദ് വാഗ്ദാനപേടകത്തെ അനുഗമിക്കുകയും അതിനുമുന്നിൽ ആനന്ദിച്ച് നൃത്തം വയ്ക്കുകയും ചെയ്തത് (2 സാമുവല്‍ 6 : 3-5) തെറ്റായിരുന്നോ? കര്‍ത്താവിന്റെ പേടകം ഹിത്യനായ ഓബദ് ഏദോമിന്റെ വീട്ടില്‍ സ്‌ഥാപിച്ചപ്പോൾ കര്‍ത്താവ് ഓബദ്‌ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചത് (2 സാമുവല്‍ 6 : 9-11)തെറ്റായിരുന്നോ? പേടകം വഹിച്ച ലേവ്യരെ ദൈവം സഹായിച്ചത് (1 ദിനവൃത്താന്തം 15 : 26) തെറ്റായിരുന്നോ? "പേടകം ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചത് (1 ദിനവൃത്താന്തം 6 : 31) തെറ്റായിരുന്നോ? 10 കല്പനകൾ, മന്ന, അഹറോന്റെ തളിർത്ത വടി ഇവയെല്ലാം ഉൾക്കൊള്ളുന്ന ഇരുവശവും കെരൂബുകളുടെ രൂപങ്ങളാൽ അലങ്കരിക്കപ്പെട്ട സാക്ഷ്യപേടകം ജെറുസലേം ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്നു. ഈ പേടകത്തിന് മുൻപിൽ പുരോഹിതർ ധൂപം അർപ്പിച്ചിരുന്നത് (1 ദിനവൃത്താന്തം 23 : 13) തെറ്റായിരുന്നോ? ഇങ്ങനെയുള്ള ജെറുസലേം ദേവാലയത്തിൽ യേശുവും ശിഷ്യന്മാരും പോകുമായിരുന്നു. ആ ദൈവാലയത്തിൽ വിഗ്രഹങ്ങൾ ഉള്ളതായോ അവിടെ പോയ യേശുവിനെയും ശിഷ്യന്മാരെയും വിഗ്രഹാരാധികളായോ ആരും കാണാതിരുന്നത് എന്തുകൊണ്ട്? പിച്ചള സർപ്പത്തെ ഉണ്ടാക്കാനാവശ്യപ്പെട്ട ദൈവം മനുഷ്യനെ പാപത്തിനായി പ്രലോഭിക്കുകയായിരുന്നോ?അതുണ്ടാക്കിയ മോശയും അതിൽ നോക്കി രക്ഷപ്പെട്ട ഇസ്രായേൽകാരും വിഗ്രഹാരാധകർ ആയിരുന്നോ? സംഖ്യ 21 : 8-9 മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. (യോഹന്നാന്‍ 3 : 14-15) എന്ന യേശുക്രിസ്തുവിന്റെ പ്രവചനം വിഗ്രഹാരാധകനയെ support ചെയ്യുന്നതായിരുന്നോ? ദൈവത്തിന് ബൈബിൾ അറിയാത്തതുകൊണ്ടായിരുന്നോ ഇങ്ങനെ സംഭവിച്ചത്? അതോ ദൈവം വാക്ക്മാറുന്നവൻ ആയതുകൊണ്ടാണോ?
@Eternity947942 ай бұрын
ഉസ്സിയ രാജാവ് കുഷ്ട രോഗം പിടിച്ചു, ഏകാന്ത വാസത്തിൽ ആയിരുന്നു. ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മകൻ ആയിരുന്നു.
@josephjohn80563 ай бұрын
Amen
@tibintomy6683 ай бұрын
Amen❤❤❤
@annammazachariah93554 ай бұрын
🙏🙏
@Chinnu-b5e5 ай бұрын
❤
@anupamaanu54985 ай бұрын
Praise the Lord
@jigesusanshajupanicker88996 ай бұрын
Very well explained Brother. Thank you. God Bless you🙏
@vipinvipin56057 ай бұрын
Praise the lord
@annajohn2878 ай бұрын
Amen, blessed message!
@KiranSharma-z8t10 ай бұрын
So nice 👍👍 really experienced God's grace 🙏🙏🙏 Keep on going 🙏🙏🙏 Hallelujah Amen 🙏 May God bless you Always 🙏🙏🙏🙏
@sreekalathomas713110 ай бұрын
Super message pastor
@georgedaniel690711 ай бұрын
Praise God
@ssajanyohannan563711 ай бұрын
Good message...God bless you
@thomasvarghese4452 Жыл бұрын
Your contact number please
@thomasvarghese4452 Жыл бұрын
Good message, God bless you 🙏
@BijiNoel Жыл бұрын
Amen
@abrahammathai415 Жыл бұрын
❤❤
@Eagle_Eye_4K Жыл бұрын
Amen..
@_kuttu_ Жыл бұрын
ശത്രു അനുഗ്രഹിക്കപ്പെടുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്
@angeljaimon767 Жыл бұрын
Amen
@babuphilip1429 Жыл бұрын
Scripture mystery well explained; thank you.
@mathewjohnmalayil3556 Жыл бұрын
അടിഅല്ല, കുത്തികൊള്ളാൻ വരുന്നവനെ എങ്ങനെ നേരിടണം. സഹോദരൻ ഹമസിനെതിരെ ഇസ്രായേലിനെ അനുകൂലിക്കുന്നുവോ, അപലപിക്കുന്നുവോ?