Hi, suma chechi varshangalk munp muchilottu bhagavati album songs CD labichirunnu valarenalla songs aayirunu CD nashtapettu, aa songs youtube l onnum thanne search chythu kittiyilla, evideyenkilm upload chytittundo, awaiting for ur reply. thankyou
സൗപർണ്ണികാമൃത വീചികൾ പാടും ❤️🎼 Music: രവീന്ദ്രൻ Lyricist: കെ ജയകുമാർ Singer: കെ ജെ യേശുദാസ് Raaga: ശുദ്ധധന്യാസി Film/album: കിഴക്കുണരും പക്ഷി സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ ജഗദംബികേ...മൂകാംബികേ... സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർത്ഥനാതീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ കരിമഷി പടരുമീ കൽവിളക്കിൽ കനകാംഗുരമായ് വിരിയേണം നീ അന്തനാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളിൽ കാലിടറി കൈവല്യദായികേ സർവാർഥസാധികേ അമ്മേ.. സുരവന്ദിതേ സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർഥനാതീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ സ്വരദളം പൊഴിയുമീ മൺവീണയിൽ താരസ്വരമായ് ഉണരേണം നീ താരാപഥങ്ങളിൽ നിറയേണം ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൗന ഗേഹമായി നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ... ഭുവനേശ്വരീ സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർത്ഥനാതീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ ജഗദംബികേ മൂകാംബികേ Thank you so much ❤️🙏🙏