Рет қаралды 10,933
പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോള്‍ മണികണ്ഠന്‍ കാണുന്നത് കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അമ്മയെയും അച്ഛനെയുമാണ്. പിന്നെ ഒന്നും നോക്കിയില്ല പത്താം ക്ലാസ് കഴിഞ്ഞതും വാര്‍ക്കപണിക്കും ഓട്ടോ ഓടിക്കാനും പോയിതുടങ്ങി. ഭാര്യയും ഒരു കുഞ്ഞുമുണ്ടായ ശേഷവും ഓട്ടോ ഓടിച്ചു തന്നെ ജീവിക്കാന്‍ ആരംഭിച്ചു.
ജീവിതത്തില്‍ നടന്ന മറക്കാനാവാത്ത ഒരു അനീതിയാണ് തനിക്കും സര്‍ക്കാര്‍ ജോലി വേണമെന്ന് ആഗ്രഹത്തിലേക്ക് മണികണ്ഠനെ നയിച്ചത്. ശേഷം ജോലിയോടൊപ്പം പിഎസ്‌സി പഠനവും ആരംഭിക്കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ തണല്‍ എന്ന സാമൂഹിക കൂട്ടായ്മയുടെ സൗജന്യ പിഎസ്‌സി ക്ലാസിലൂടെയാണ് മണികണ്ഠന്‍ പഠിച്ചത്. ആശിച്ച് പഠിച്ച പോലീസ് ജോലി ചെറിയ വൃത്യാസത്തില്‍ കൈവിട്ടതോടെ മണി തകര്‍ന്നുപോയി.എന്നാല്‍ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെയും പ്രതീക്ഷയുടെ നാളം കൈവിടാതെ മണികണ്ഠന്‍ പഠിക്കാന്‍ ആരംഭിച്ചു.
പിഎസ്‌സി പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പ്രശ്‌നം വന്ന് പിഎസ്‌സി പഠനം നിര്‍ത്തി പോവേണ്ടി വന്നിരുന്നു. എന്നാല്‍ വീണ്ടും തീവ്രമായി മണികണ്ഠന്‍ പരിശ്രമിക്കും. കമ്പനി ബോര്‍ഡ് എല്‍ജിഎസ് പരീക്ഷയിലെ 958ാം റാങ്ക് നേടിയതോടെ മണികണ്ഠന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ ഉള്‍പ്പെടെ നിരവധി ലിസ്റ്റുകളില്‍ മണികണ്ഠന്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ കെഎസ്എഫ്ഇയിലാണ് ജോലി ചെയ്യുന്നത്
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #psc #successstory