Рет қаралды 904,904
പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം മെഡിസിൻ എൻട്രൻസ് പഠനം ആരംഭിച്ചു. അതോടൊപ്പം പഠിപ്പിക്കാനും ആരംഭിച്ചു. എൻട്രൻസിന് 91 ആം റാങ്ക് ലഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠനമാരംഭിച്ചു. കൂടെ എൻട്രൻസ് കോച്ചിങ് നൽകാനും തുടങ്ങി. അതോടൊപ്പം ഹോസ്റ്റൽ വാർഡനായും ജോലി ചെയ്തു. കൂടുതൽ പേരിലേക്ക് എൻട്രൻസ് കോച്ചിങ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സൈലം എന്ന പേരിൽ ഓൺലൈൻ ലേണിങ് ആപ്പ് ആരംഭിച്ചു. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ കടത്തിലായി. വീണ്ടും ഓഫ്‌ലൈൻ ക്രാഷ് കോഴ്സ് തുടങ്ങി. കോവിഡിന്റെ വരവോടെ വീണ്ടും ഓഫ്‌ലൈനിലേക്ക്. ഇന്ന് നിരവധി പേർക്ക് എൻട്രൻസ് കോച്ചിങ്ങും എണ്ണൂറോളം പേർക്ക് തൊഴിലും നൽകുന്ന സൈലം ഇന്ന് 150 കോടി വിറ്റുവരവിലേക്ക് എത്തിയിരിക്കുന്നു. യുവ സംരംഭകൻ ഡോ. അനന്ദുവിന്റെ സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
#entesamrambham #sparkstories #shamimrafeek #XylemLearningApp