Рет қаралды 301,976
#karshakasree #manoramaonline #dairyfarming #buffalo
പാലുൽപാദനത്തിന് എരുമകളെ പരിപാലിക്കുകയാണ് തൃശൂർ കൈപ്പമംഗലം കാട്ടിലേപീടികയിൽ എം.എം.മുഹമ്മദ് റഷീദ്. പത്തു കൊല്ലം പിന്നിട്ട റഷീദിന്റെ പാത്തൂസ് ഡെയറി ഫാമിൽ ഇന്ന് പാൽ ചുരത്തുന്ന 5 എരുമകളാണുള്ളത്. മാത്രമല്ല, മികച്ച പാലുൽപാദനത്തിന് മികച്ച എരുമകളെ സ്വന്തം ഫാമിൽത്തന്നെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ എട്ട് എരുമക്കിടാങ്ങളും ഇവിടെ വളർന്നുവരുന്നു. എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ.