Рет қаралды 231
അവധിക്കാലം എല്ലാവർക്കും ഒരു ആഘോഷം ആണ്.പണ്ടൊക്കെ നമ്മൾ എത്ര നടന്നു ആയാലും ഗ്രൗണ്ട് കണ്ടത്തി..നടന്നു അവിടെ പോയി മറ്റുള്ളവരോട് തല്ലു കൂടി.. ചാൻസ് മേടിച്ചു.. ആയിരുന്നു കളിച്ചിരുന്നത്. ഒരു വിസിൽ മുഴക്കിയാലും തന്നെ അയല്വക്കത്തു നിന്നും എല്ലാ വീടുകളിൽ നിന്നും രണ്ടും മൂന്നും നാലും പിള്ളേർ വീതം വന്നിരുന്നു. അങ്ങിനെ നിമിഷ നേരം കൊണ്ട് ഗ്രൗണ്ട് നിറയും. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങിനെ അല്ല.
പിള്ളേർക്ക് പഠിക്കാനുള്ള സമയവും , ബാക്കി സമയം മൊബൈൽ അല്ലെങ്കിൽ ടിവി അല്ലെങ്കിൽ ലാപ്ടോപ്പ് എന്നിവ നോക്കി ഇരിക്കാനേ സമയം ഒള്ളൂ.. അതുകൊണ്ടു തന്നെ അവർക്കു വേണ്ടുന്ന രീതിയിൽ വിറ്റാമിൻ D പോലും കിട്ടുന്നില്ല.
പിന്നെ ആകെ ഇത്തിരി സമയം കളിയ്ക്കാൻ അവർ തന്നെ ആലോചിക്കുന്നത് വീട്ടിൽ എല്ലാവരും വരുമ്പോൾ ആണ്.
അതിൽ പ്രായം ഒരു പ്രശ്നം ആവറേയില്ല.. കല്യാണ പ്രായം അവരും .. കുട്ടികൾ ഉള്ളവരും.. കുട്ടികളും ചേർന്ന് ആവും കളിക്കുക. ആകെ ഉള്ള നിയമം.. നമ്മുടെ വീട്ടിൽ നിന്നും അടിച്ചു , അടുത്ത വീടിന്റെ മുറ്റത്തേക്ക് അടിച്ചിട്ടാൽ ഔട്ട് ആക്കും എന്നുള്ളത് ആണ്.
അതായത് ഉയർത്തി സികസർ അടിച്ചാൽ നമ്മ പുറത്തു ആയി എന്നർത്ഥം. അന്നും ഇന്നും അതിനു മാത്രം ഒരു മാറ്റവും ഇല്ല. വീട്ടുമുറ്റത്തെ കുടുംബ IPL മത്സരം.
സ്നേഹപൂർവ്വം.
അപ്പനും 4 മക്കളും.