എത്ര മനോഹരമായി മർത്യനെ കുറിച്ച് പറഞ്ഞിരിക്കുന്നു. 🙏🙏🙏
@abu_nadapuram2 жыл бұрын
ഒരു അരുവി പോലെ പതുക്കെ ഒഴുകി വരുന്ന വാക്കുകൾ, വാക്കുകൾക്കുള്ളിൽ കടലിന്റെ ആഴം ഒളിപ്പിച്ചു വെക്കാനുള്ള മാഷിന്റെ കൗശലം അപാരം ! ബഹളമില്ലാത്ത ഈ ശാന്തമായ പ്രഭാഷണം കേൾക്കുമ്പോൾ റൂമിയുടെ വാക്കുകൾ അറിയാതെ ഓർമ്മയിലേക്ക് ഓടി വരുന്നു : " It's the rain that grows flowers,not thunder " നന്ദിപൂർവ്വം ഡോ. അബു നാദാപുരം
@lovesygeorge1941 Жыл бұрын
മാഷേ സൂപ്പർ 🙏
@mdinesh582 жыл бұрын
മരണമുണ്ട് എന്ന് അറിഞ്ഞു നിത്യവും ഉരുവിട്ട് നടന്നാൽ ചിലപ്പോൾ അവൻ ചെയ്യുന്ന കടും കൈ സമൂഹത്തിനു തന്നെ താങ്ങാൻ പറ്റിയെന്നു വരില്ല. മരണത്തെ മറക്കുന്നവരാണ് ലോകത്തു നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളത്. അവർക്കേ ചെയ്യാൻ പറ്റൂ. ഹോക്കിൻസ് MND രോഗം ബാധിച്ചു. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു രോഗമാണത്. പക്ഷെ രോഗത്തെയും മരണത്തെയും അദ്ദേഹം മറന്നു പല പ്രപഞ്ച സത്യങ്ങളെയും കണ്ടെത്തി. വരും എന്ന് നിശ്ചയമുള്ള ഒന്നിനെക്കുറിച്ചും എന്തിന് ചിന്തിക്കണം, അത് വരട്ടെ മറന്നേക്കാം.