മോഹൻലാൽ ഹൃദയത്തിൽ വന്നു തൊടുമ്പോൾ!| ABC MALAYALAM | ABC TALKS | 22-05-2024

  Рет қаралды 46,951

ABC Malayalam News

ABC Malayalam News

29 күн бұрын

മോഹൻലാലിൻ്റെ ജീവിതത്തിലൂടെ
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #mohanlal #lalettan #mollywood #superstar #birthday #mohanlalbirthdaystatus #gayathriashok #tgmohandas #vintagemohanlal
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 224
@ManjummalBoys
@ManjummalBoys 21 күн бұрын
കണ്ടു ഞാൻ മിഴികളിൽ... ഈ പാട്ടിൽ മോഹൻലാൽ നടക്കുന്നത്, കൈ എടുക്കുന്നത്, കുങ്കുമം വാരുന്നത്, ഇളനീർ കുടിക്കുന്നത് ഇതൊക്കെ വളരെയേറെ കാവ്യാത്മകമാണ് ❤ കണ്ടാൽ മതിവരില്ല
@viswambharannair5476
@viswambharannair5476 21 күн бұрын
മോഹൻലാലിൻറെ ബര്ത്ഡേ ചർച്ചയിൽ മറ്റൊരു നടനുമായി താരതമ്യം ചെയ്ടുള്ള ചർച്ച അനാവശ്യം. മോഹൻലാലിൻറെ സിനിമകൾ തന്നെ വിലയിരുത്തി യുള്ള ചർച്ച യായിരുന്നു വേണ്ടിയിയിരുന്നതെ.
@sanalkumarpn3723
@sanalkumarpn3723 21 күн бұрын
കലാമണ്ഡലം ഗോപി ആശാൻ ലാലിനെ പറ്റി പറഞ്ഞിട്ടുണ്ട് മോഹൻലാലിൻ്റെ അർപ്പണ മനോഭാവം അസാമാന്യമാണ് എന്ന്. കഥകളി നന്നായി മനസിലാക്കിയിട്ടാണ് അദ്ദേഹം വാനപ്രസ്ഥം എന്ന പടത്തിലെ കഥാപാത്രം ചെയ്തത്. അത് ഗംഭീരമാവുകയും ചെയ്തു. അതുപോലെ തന്നെ ഗംഭിരമാണ് അദ്ദേഹത്തിൻ്റെ പാട്ടു സീനുകളും പ്രത്യേകിച്ച് ക്ലാസിക്കൽ പാട്ടുകൾ. ഒരു മഹാനടൻ തന്നെയാണ് ശ്രീ മോഹൻലാൽ.
@anands3413
@anands3413 21 күн бұрын
ലാലിന് പകരം വയ്ക്കാനാളില്ല. മലയാളികളില്‍ ഒരു വിഭാഗം 2000 ആണ്ടിന് ശേഷമാണ് മോഹന്‍ലാലിനോട് കടുത്ത ജാതി വിരോധത്തിലടിസ്ഥാനമായ അസൂയയും പകയും പ്രകടിപ്പിച്ച് തുടങ്ങിയത്. കേരളത്തിലെ ജനസമൂഹത്തിന്റെ ജാതിമത അനുപാതത്തില്‍ വന്ന വലിയ മാറ്റമാണ് അദ്ദേഹത്തോടുള്ള ആക്രമണത്തിന്റെ ശരിയായ കാരണം. 😊
@perumalasokan9960
@perumalasokan9960 21 күн бұрын
ഗായകരായ നടന്മാരുടെ പേരുകൾ പറഞ്ഞപ്പോൾ ആദ്യം പറയേണ്ടിയിരുന്നത് മനോജ് കെ ജയന്റെ പേരായിരുന്നു. അദ്ദേഹത്തെപ്പോലെ മനോഹരമായി പാടുന്ന ഒരു നടനും വേറെയില്ല.
@anands3413
@anands3413 21 күн бұрын
മോഹന്‍ലാലിന്റെ ജന്മദിനം പ്രമാണിച്ച് പുള്ളിയെക്കുറിച്ച് നടത്തുന്ന സംഭാഷണ പരിപാടിയാണെങ്കില്‍ പോലും അതിലും പകുതിയോളം സമയമെടുത്ത് മമ്മൂട്ടിയെക്കൂടി പുകഴ്ത്തി അനാവശ്യ താരതമ്യം നടത്തി ബാലന്‍സ് ചെയ്താലേ ഏതൊരു മാധ്യമത്തിനും ഒരു പരിപാടി ചെയ്യാന്‍ കഴിയൂ. അതാണ് ഇവിടുത്തെ സാമൂഹിക സാഹചര്യം.
@anilvazhayil5016
@anilvazhayil5016 21 күн бұрын
മോഹൻ ലാൽ,, ഇതൊക്കെ കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലോ,, താങ്കൾ അയോദ്ധ്യ യിലേക്ക് ശ്രീരാമൻ ക്ഷണിച്ചപ്പോൾ,, താങ്കൾ ആ മഹത്തായ,, ഇൻവിറ്റേഷൻ,, ആരെയോ പേടിച്ചിട്ട് നിരസിച്ചു,, ഇനി എങ്കിലും പോകുക അയോദ്ധ്യയിൽ,, അവിടെ പോയി,, late ആയി വന്നതിനു മാപ്പ് ചോദിക്കുക
@abhilash7381
@abhilash7381 28 күн бұрын
ഇമോഷണൽ ആക്കി കളഞ്ഞല്ലോ എന്റെ സാറേ😄
@vsomarajanpillai6261
@vsomarajanpillai6261 21 күн бұрын
സിനിമാരംഗത്തെ സർവ്വകലാവല്ലഭനാണ് മോഹൻലാൽ
@rajeshrajendran8166
@rajeshrajendran8166 21 күн бұрын
മണിച്ചിത്രത്താഴ് എന്ന സിനിമ തമിഴിലും ഹിന്ദിയിലും ഉണ്ട്...അത് രണ്ടും കണ്ടിട്ട് വീണ്ടും മണിച്ചിത്രത്താഴ് കണ്ടപ്പോൾ ആണ് ആ സിനമയിലെ മോഹൻലാൽ മാജിക് തിരിച്ചറിഞ്ഞത്..ദശരഥം തൂവാനത്തുമ്പികൾ തുടങ്ങി ഒരുപാട് സിനിമകളിൽ ഈ മാജിക് കാണാം... പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ അഭിനയിക്കാൻ ഒരു മികച്ച നടന് കഴിയും... പക്ഷേ ഇതിൽ തന്റെ സിഗ്നേച്ചർ വേണമെന്ന നിർബന്ധ ബുദ്ധിയോടെ അഭിനയിക്കുന്ന നടനാണ് മോഹൻലാൽ.... ആ സിഗ്നേച്ചർ തിരുത്താൻ കഴിയാത്തത് കൊണ്ടാണ് ദൃശ്യത്തിന്റെ തമിഴ് ഹിന്ദി റീമേക്കുകൾ അതുപോലെ മികച്ചതായി തോന്നാത്തതും...
@ajithnarayanan798
@ajithnarayanan798 21 күн бұрын
നടന്നാവാൻ മാത്രം ജനിച്ച ഒരു ജന്മം.. അതാണ് ശ്രീ മോഹൻലാൽ 🙏🏾🙏🏾❤️❤️🌹🥰
@saraswathigopakumar7231
@saraswathigopakumar7231 21 күн бұрын
മോഹൻലാൽ in born talented... ഇഷ്ടപ്രകാരം ഈശ്വരാനുഗ്രഹവും ഉണ്ട്.
@sreekumar6250
@sreekumar6250 21 күн бұрын
ഞാൻ 1978 ൽ തിരുവനന്തപുരം MG College ൽ പ്രീഡിഗ്രിക്ക് ( കോമേഴ്സ്) പഠിക്കുമ്പോൾ മോഹൻലാൽ അവിടെ Bcom. ഫൈനൽ Student ആയിരുന്നു. ഞങ്ങൾ എല്ലാവരും ( പ്രീഡിഗ്രി മുതൽ Mcom വരെ) ഒരു മൂന്ന് നില കെട്ടിടത്തിലെ വിവിധ നിലകളിലാണ് പഠിച്ചിരുന്നത്. ഒരു കാര്യം പറയാതെ വയ്യ. പുള്ളിക്കാരൻ ജന്മനാ ഒരു നടൻ തന്നെ. കോളേജിലെ ഒരു നാടകത്തിൽ ലാൽ ചെയ്ത ഒരു വയസ്സൻ കഥാപാത്രം അസ്സാമാന്യ മായിരുന്നു. കുട്ടുകം പരമേശ്വരൻ നായർ എന്നോ മറ്റോ ആയിരുന്നു ആ കഥാപാത്രത്തിന്റെ പേര്. അതോടു കൂടി കൂട്ടുകം എന്ന് ഒരു പേര് വീണു. പല കുട്ടികളും ദൂരെ നിന്ന് ലാലിനെ കൂട്ടുകം എന്ന് വിളിച്ച് കളിയാക്കിയിരുന്നു. പകുതി തമാശ രൂപത്തിൽ പോടാ കുട്ടുകം നിന്റെ തന്ത എന്ന് ലാൽ തിരിച്ചും വിളിച്ചിരുന്നു. പുള്ളി നല്ല തമാശക്കാരൻ ആയിരുന്നു. പരുത്തി പാറ ജംഗ്ഷനിൽ പുള്ളിക്കാരൻ കൂട്ടുകാരുമൊത്ത് തമാശകൾ പറഞ്ഞ് പൊട്ടിചിരിക്കുന്ന രംഗത്തിന് ഞാൻ പലപ്പോഴും സാക്ഷിയായിട്ടുണ്ട്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ലാലിന്റെ വില്ലൻ കഥാപാത്രത്തിന്റെ പെർഫോമൻസ് കണ്ട് ഞെട്ടി പോയി. അത് വരെ ഒരു തമാശക്കാരനായി നടന്ന ഒരാൾ ഇത്ര ക്രൂരനായ കഥാപാത്രം ബലം പിടിക്കാതെ വളരെ കൂൾ ആയി ചെയ്തു കണ്ടപ്പോൾ മനസ്സിലായി ലാലിനു തുല്യം ലാൽ തന്നെ.
@user-ye4dn5tk3k
@user-ye4dn5tk3k 21 күн бұрын
മലയാളത്തിലെ അസാധാരണ കഴിവുള്ള നടൻ തന്നെയാണ് മോഹൻലാൽ. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നിപോകും. അദ്ദേഹത്തിന്റെ ഈ കഴിവുകൾ ദീർഘമായി നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤❤❤
@sreelekshmi675
@sreelekshmi675 21 күн бұрын
അസാധ്യ നടൻമാർ ധാരാളം ഉണ്ടെങ്കിലും ലാലേട്ടൻ ഒരു ഗായകൻ, നർത്തകൻ അല്ലെങ്കിലും ഇത്ര prefect ആയി അത്തരം വേഷങ്ങൾ ചെയ്ത ഒരു മലയാള നടന്മാരും ഇല്ല..
@girijams3308
@girijams3308 21 күн бұрын
Complet Actor മോഹൻലാൽ.
@VinodKumar-hw1qq
@VinodKumar-hw1qq 21 күн бұрын
നിങ്ങൾ രണ്ടാളുടെയും വർത്തമാനം രണ്ടു രീതിയിൽ മനോഹരമാണ്. കേട്ടിരിക്കാൻ നല്ല രസം, രണ്ടാളെയും🎉
@sajeevansaji2820
@sajeevansaji2820 28 күн бұрын
മലയാളത്തിന്റെ അഭിമാനം ആണ് ലാലേട്ടൻ 💞💞💞
@sobhaprabhakar5388
@sobhaprabhakar5388 28 күн бұрын
Mohanlal is Mohanlal❤❤❤❤❤❤🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnakumar.kkumar5351
@krishnakumar.kkumar5351 21 күн бұрын
കമലദളം, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാം മുന്ദിരിതാപ്പുകൾ, thalavattom, കിരീടം, സദയം, iruvar, desaratham, ദേവാസുരം, ravanaprebhu, ചിത്രം, കഥ കളി നടനായിട്ട് (പേര് മറന്നു ),ദൃശ്യം.... Endless... What an actor ♥️♥️♥️🙏🙏🙏
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 7 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 51 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 195 М.
തൃശ്ശൂർ ഇനി വേറെ ലെവൽ | ABC CHAT
14:28
ABC Malayalam News
Рет қаралды 63 М.