ഓം ശാന്തി യോഗശാസ്ത്രം ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി സ്വർണ്ണ വർണ്ണ അണ്ഡാകാര ബിന്ദു രൂപമായ പരമാത്മാവായ ഈശ്വരനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ സദാസമയം യോഗം ചെയ്യാൻ ശ്രമിക്കുന്ന ആക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) വിജ്ഞാന സഹിതമായ ഇൗ ജ്ഞാനം സകലവിദ്യകളുടെയും രാജാവാണ്. അത്യന്തം രഹസ്യമാണ്. ഇത് ഉത്തമവും, പരിശുദ്ധവും, പ്രത്യക്ഷമായി അറിയാൻ കഴിയുന്നതും, ധർമ്മ ശാസ്ത്രാനുസാരവും, അനുഷ്ഠിക്കാൻ എളുപ്പമുള്ളതും, നാശ രഹിതവുമാകുന്നു. ( ഗീത_9/2) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി