അയ്യപ്പനെ എള്ളി തോട്ടിൽ ഇട്ടു കുളിപ്പിക്കുന്നത് പോയിരുന്നു കാണുന്നത് ഇന്നും ഓർക്കുന്നു! അവനെ കൊണ്ടുവരുമ്പോൾ അന്ന് വളരെ കുഞ്ഞാ! നമ്മുടെ വീടിന്റെ സൈഡിൽ വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന പ്ലാവിന്റെ കൊമ്പിനടിയിൽ കൂടി അന്നവൻ തിടമ്പുമായി കടന്നു പോകുമായിരുന്നു! അത്രേ ഒള്ളു അന്ന്! പറക്കെഴുന്നള്ളിച്ചു വരുമ്പോളത്തെ കാര്യമാ പറഞ്ഞത്! ഞങ്ങൾ കയ്യാല മുകളിന്ന് എത്രയോ തവണ തൊട്ടിട്ടുണ്ട്! പിന്നെ മണിച്ചേട്ടൻ ഒരു പിടിയാനെ കൂടെ വാങ്ങി! ഇവരെ രണ്ടു പേരേം കൂടെ പന്ത്രണ്ടിൽ തോട്ടിൽ കുളിപ്പിക്കാൻ കൊണ്ടു പോകും! പുറകെ ഞങ്ങളും! ബേബി ചേട്ടനാ അവനെ ശെരിക്കും വരുതിയിൽ കൊണ്ടുവന്നത്! ഏതു തടിയും പിടിക്കും! അത്ര ഊരാ അവന്! അവനെ കൊടുത്തന്നു കേട്ടപ്പോൾ ആകെ വിഴമമായി! നിസാര വിലക്കാണ് അന്നവനെ അവനെ കൊടുത്തത് എന്നാണ് കേട്ടറിവ്!