Рет қаралды 22,859
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലത്ത് അമേരിക്കയും ആയി അടുത്ത സൗഹൃദം നിലനിറുത്തി ഇരുന്നു സൗദി അറേബ്യ. എന്നാല്‍ ട്രംപ് മാറി ജോ ബൈഡന്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സൗദിയെ അമേരിക്കന്‍ ഭരണകൂടം ഗൗനിക്കുന്നില്ല എന്നാണ് ആക്ഷേപം. ഇത് മാത്രമല്ല യു.എസിലെ ജനപ്രിയ ടിവി ഷോയായ സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്നതിന് സമാനമായ സൗദി അറേബ്യന്‍ ടി.വി ഷോയില്‍ ബൈഡന് കളിയാക്കുന്ന തരത്തിലുള്ള ഒര വീഡിയോ ആണ് സൗദി പുറത്ത് വിട്ടിരിക്കുന്നത് ,സ്റ്റുഡിയോ 22ല്‍ നിന്നുള്ളതാണ് ഓണ്‍ലൈനില്‍ വൈറലായ ഈ ക്ലിപ്പ്.
ഷോയില്‍, വേദിയില്‍ ഉറങ്ങിപ്പോയ ഒരു മറക്കാനാവാത്ത വൃദ്ധനായി ബൈഡനെ ചിത്രീകരിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വേഷം ചെയ്യുന്ന ഒരു സ്ത്രീയാണ് അദ്ദേഹത്തെ ഉണര്‍ത്തുന്നത്. ഇതും കൂടുതല്‍ സൗദി അമേരിക്ക ബദ്ധത്തിന് വിള്ളല്‍ ഏല്‍പ്പിച്ചു എന്ന് വേണം എങ്കില്‍ പറയാം, ഈ സാഹചര്യത്തില്‍ സൗഹൃദങ്ങളില്‍ സൗദി അറേബ്യ മാറി ചിന്തിക്കുക ആണ്. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുക ആണ് സൗദി. ഇതാകട്ടെ, ആഗോള തലത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഇടയാക്കിയേക്കും. കാരണം, റഷ്യയും ചൈനയും ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവര്‍ ആണ്. പക്ഷേ, സൗദിയും ഇറാനും ശത്രുതയിലും ആണ്. ഇനി റഷ്യയുമായി സൗദി അടുക്കുന്നതിന്റെ കാരണം പറയാന്‍ പോകുന്നത്
#SaudiArabia #US #JoeBiden