Рет қаралды 5,704
#arthunkal
#arthunkalperunnal
#Muthedat
#PettiKingdom
#ArthunkalBeach
#PortugueseChurch
#ArthunkalHistory
#BuddhismInArthunkal
#Buddhism
#ArthumKallu
#Harthunkallu
#ArthunkalOldChurch
#VeluthachanAlapuzha
#ArthunkalBascalica
#Vascodegama
അർത്തുങ്കൽ / ഹർത്തും കല്ല്
ആലപ്പുഴ ജില്ലയിലെ ഒരു കടലോര ഗ്രാമം. അർത്തുങ്കൽ പള്ളിയുടെ ചരിത്രമാണ് അർത്തുങ്കലിനുള്ളത്.
നൂറ്റാണ്ടുകൾക്ക് മുൻപ് ബുദ്ധമത കേന്ദ്രമായിരുന്നു ഇവിടം. ക്രിസ്തീയ ദേവാലയം സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ബുദ്ധമത വിശ്വാസികൾ ആരാധന നടത്തിയിരുന്നു. അതിന്റെ പ്രതീകമായി അവർ കല്ല് സ്ഥാപ്പിച്ചിരുന്നു.
ബുദ്ധമതക്കാരെ അർഹതൻ എന്ന പേരിലും അറിയപ്പെട്ടു. അർഹതന്മാർ (ബുദ്ധമത വിശ്വാസികൾ ) സ്ഥാപിച്ച കല്ല്, അർഹതൻ കല്ല് എന്ന പേരിൽ അറിയപ്പെട്ടു. (ആറു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ ഈ കല്ല് അവിടെയുണ്ടായിരുന്നു) ഇത് പിന്നീട് അർത്തും കല്ല് എന്ന പേരിലും അർത്തുങ്കൽ എന്ന പേരിലും അറിയപ്പെട്ടു എന്നതാണ് ചരിത്രം..
ബുദ്ധ മത വിശ്വാസികൾ തങ്ങളുടെ ആരാധനാലയങ്ങളെ പള്ളി എന്ന പേരിലാണ് വിശേഷിപ്പിച്ചത്.... അങ്ങനെ ഇവിടം അർത്തുങ്കൽ പള്ളി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
പിന്നീടാണ് വൈദേശികർ ഇവിടേക്ക് കടന്നു വന്നത്. കൊച്ചി രാജാവിന്റെ അനുമതിയോടെ പോർട്ടൂഗീസുകാർ ഇവിടെ ക്രിസ്തീയ ദേവാലയം നിർമ്മിച്ചതോട് കൂടി ബുദ്ധമതക്കാർ പൂർണ്ണമായും തങ്ങളുടെ ആരാധനാലയം വിട്ട് മറ്റുള്ളയിടങ്ങളിലേക്ക് അഭയം തേടി.
അങ്ങനെ അർത്തുങ്കൽ പള്ളി എന്ന പേര് ക്രിസ്തീയ ദേവാലയത്തിനു സ്വന്തമായി.....
പരിശോധിച്ച പുസ്തകങ്ങൾ
1. ചരിത്രത്തിന്റെ അടിവേരുകൾ
2. സ്ഥലനാമ ചരിത്രം
3. കൊച്ചിൻ സ്റ്റേറ്റ് മാന്വൽ
4.പ്രാദേശിക ചരിത്രം
5. സെറ്റിൽമെന്റ് രെജിസ്റ്റർ