അയ്യപ്പൻ വിളക്ക് പാലക്കൊമ്പ്‌ തൂത അയ്യപ്പൻ കാവ് |വെളിച്ചപ്പാട് നൃത്തം

  Рет қаралды 39,802

SASTHARAM

SASTHARAM

Күн бұрын

SASTHARAM
ശാസ്താംപാട്ട് അയ്യപ്പൻ പാട്ടുകൾ ആസ്വദിക്കാനായി @SASTHARAM channell സന്ദർശിച്ചു subscribe ചെയ്യൂ
/ @sastharam145
🕉️അയ്യപ്പൻ വിളക്ക് 🕉️
ശബരിമല ശാസ്താവുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ്‌ അയ്യപ്പൻ വിളക്ക്.
അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ഇതിൽ അവതരിപ്പിക്കുന്നു.
അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്.
കാണിപ്പാട്ടിൽ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകൾ നൽകുന്നു. ഈ ചടങ്ങിൽ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്.
കാൽ വിളക്കിൽ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു.
മറ്റുള്ളവർക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.
കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളിൽ നടത്താവുന്നതാണ്.
എന്നാൽ മുഴുവൻ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്.
ദേശവിളക്കിനു് അയ്യപ്പൻ, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവർക്ക് ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു.
കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുൻപിൽ മണി മണ്ഡപവും ഗോപുരവും തീർക്കുന്നു.
നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്.
വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്.
അയ്യപ്പൻ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചക്കുള്ള പൂജയും ഭഗവതിക്കാണ്.
വാഴപ്പോള, മുളയാണി, ഈർക്കലി ആണി, കുരുത്തോല, തോരണങ്ങൾ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പൻ വിളക്കിനു ക്ഷേത്രങ്ങൾ പണിയുന്നത്.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ തന്നെയാണ് അയ്യപ്പൻ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്.
കൂടാതെ പാലക്കാട്‌, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പൻ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പൻ വിളക്ക് കണ്ടുവരുന്നത് തൃശൂർ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പൻ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങൾ കെട്ടി ആടുന്നതിനും ഒരു സംഘത്തിൽ വേണം.
ഗണപതി, ഗുരു, പന്തൽ, സരസ്വതി തുടങ്ങിയവർക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്.
പാലകൊമ്പ് എഴുന്നള്ളിക്കൽ, പാട്ട്, അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ്‌, കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കുന്നു.
ജാതിമതഭേദമന്യേ എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളുക എന്നും ദു:ഖത്തിലും സുഖത്തിലും വൈരമില്ലാതെ തുണയാവുക എന്നൊരു സന്ദേശവും അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്
വെളിച്ചപ്പാടിന്റെ നൃത്തവും, കനൽചാട്ടവും എല്ലാം കേമം തന്നെ,
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
Ayyappanpattu# ayyyappan vilakku#kuttikode vilakkusankham

Пікірлер: 15
@venuponnenthodi7210
@venuponnenthodi7210 10 ай бұрын
താലം പിടിച്ചു നിൽക്കുന്നവർക്കും നന്ദി നമസ്കാരം അയ്യപ്പന്റെ നാമത്തിൽ സകല ഐശ്വര്യവും ആ അമ്പലത്തിൽ ഉണ്ടാകട്ടെ സകല ഭക്തജനങ്ങൾക്കും സർവ ഐശ്വര്യങ്ങളും സർവ്വവിധ സമ്പത്തും ഉണ്ടാകട്ടെ
@venuponnenthodi7210
@venuponnenthodi7210 10 ай бұрын
ഇതുമാതിരിത്തെ പരിപാടികൾ ഇനിയും വേണം അയ്യപ്പൻ വിളക്ക് താലപ്പൊലി വിഷ്ണുമായ തോറ്റങ്ങൾ നീ എന്തൊക്കെയുണ്ട് അതൊക്കെ പോരട്ടെ എല്ലാം കാണണം എന്തൊക്കെ പരിപാടികൾ ഉണ്ട് ആദിവാസികളുടെ പരിപാടി ഉണ്ടോ ആദിവാസികളുടെ തിറ ഉണ്ടോ അതും പോരട്ടെ സകല പരിപാടികളും ഇതിൽ ഉൾപ്പെടുത്തണം നല്ല കാര്യങ്ങൾ മാത്രമാണ് കാണുന്നത്
@Unnikrishnan-ig2wi
@Unnikrishnan-ig2wi 10 ай бұрын
ഇത് നെല്ലൂവായ് അയ്യപ്പൻ ചെട്ടിയാരുടെ സ്റ്റെപ്പ് സൂപ്പർ
@sankarankuttyn3819
@sankarankuttyn3819 Жыл бұрын
Excellant program. I enjoyed well. Thank you for posting
@SASTHARAM145
@SASTHARAM145 Жыл бұрын
Glad you enjoyed it!
@RishiSharma0309
@RishiSharma0309 Жыл бұрын
Thankyou ❤️ The video quality is amazing
@SASTHARAM145
@SASTHARAM145 Жыл бұрын
You're welcome 😊
@aswathipraveen9233
@aswathipraveen9233 Жыл бұрын
@@SASTHARAM145 ⅚0lCT TT hu hu.
@mohananambalavalli2977
@mohananambalavalli2977 Жыл бұрын
🙏🙏🙏
@venuponnenthodi7210
@venuponnenthodi7210 10 ай бұрын
ചെണ്ട കൊട്ടുകാർ അമ്പലത്തിലെ ദൈവങ്ങൾ അവിടുത്തെ ഭക്തജനങ്ങൾ നാട്ടുകാർ എല്ലാവർക്കും നന്ദി നമസ്കാരം വെളിച്ചപ്പാടുമാർക്കും നന്ദി നമസ്കാരം
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
ഞങ്ങൾ കണ്ണൂര് കാര് അയ്യപ്പ ക്ഷേത്രം എന്ന് പറയും കാവിൽ ദേവി സങ്കൽപം എന്നാണ് വിശ്വാസം
@sunilmudilikkulami3045
@sunilmudilikkulami3045 11 ай бұрын
നമ്മുടെ അനുഷ്ഠാന കലകൾ ദൈവസാന്നിധ്യത്തോടെ ഉണ്ടായിരുന്നവ സിനിമാറ്റിക് ഡാൻസ് ആയി മാറിയിരിക്കുന്നു. കഷ്ടം, തീർച്ചയായും അന്ധവിശ്വാസികൾ ഒരുക്കുന്ന കെണിയാണെന്ന് മനസ്സിലാക്കണം ഈ നടനം ആടുന്നത്
@divyakrishnanp5891
@divyakrishnanp5891 10 ай бұрын
വളരെ ശെരിയാണ്
Ayyappan vilakku .Thalappoli
6:51
prabhamanjeri
Рет қаралды 5 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН