Рет қаралды 21,882
ഇന്ത്യയാകെ ചെങ്ങന്നൂരിലേക്ക്
2 ലക്ഷം ചതുരശ്ര അടിയിൽ
28 സംസ്ഥാനങ്ങൾ
8 കേന്ദ്രഭരണ പ്രദേശങ്ങൾ
12130 കുടുംബ യൂണിറ്റുകളുടെ സമ്പൂർണ സാന്നിദ്ധ്യം
350 പ്രദർശന - വിപണന സ്‌റ്റാളുകൾ
രുചി വൈവിധ്യങ്ങളുമായി
30 ഫുഡ് കോർട്ടുകൾ
സിനിമയുടെ ചരിത്രം വിവരിക്കുന്
എക്സിബിഷൻ
അമ്യൂസ്മെന്റ് പാർക്ക്
ഫ്ളവർ ഭഷാ
പെറ്റ് ഷോ
റോബോട്ടിക് ഷോ
പുസ്‌തകമേള
സാംസ്കാരിക സമ്മേളനങ്ങൾ
സെമിനാറുകൾ
ഓപ്പൺ ഫോറം
കലാപരിപാടികൾ
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം നല്‌കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്മേള 2025 ജനുവരി 18 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്. മേളയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കുടുംബശ്രീ മിഷൻ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര ജനുവരി 18 ന് നടക്കുന്നു. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സൂക്ഷ്‌മ സംരംഭകർ വഴി അതതു പ്രദേശങ്ങളുടെ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന കരകൗശല വസ്‌തുക്കൾ, കലാരൂപങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, തുടങ്ങി വിവിധ ഉത്പന്നങ്ങൾ 350 സ്റ്റാളുകളിലായി വിപണനത്തിനും പ്രദർശനത്തിനുമായി എത്തും. വിപണന സ്റ്റാളുകൾക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന 30 ഫുഡ് സ്റ്റാളുകളിലൂടെ രാജ്യത്തുടനീളമുള്ള വിവിധ വിഭവങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, സിനിമാതാരങ്ങൾ തുടങ്ങി നാടിന്റെ നാനാതുറയിലുള്ളവർ വിവിധ ദിവസങ്ങളിലായി വിശിഷ്ടസാന്നിദ്ധ്യമരുളുന്ന മേളയുടെ ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് നിർവ്വഹിക്കുന്നു. മലയാളത്തിൻ്റെ നടന വൈഭവം പത്മഭൂഷൺ മോഹൻലാൽ ചടങ്ങിൽ വിശിഷ്‌ടാതിഥിയാകും
ഇന്ത്യയുടെ കലാസാംസ്‌കാരിക ഭൂമികയെ തങ്ങളുടെ പ്രതിഭയാൽ അടയാളപ്പെടുത്തിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ, അമ്യൂസ്മെൻ്റ് പാർക്ക്, ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.
കുടുംബശ്രീ ദേശീയ സരസ്മേളയുടെ ഏടുകളിൽ ആലപ്പുഴയുടെ ഗരിമയും ചെങ്ങന്നൂരിൻ്റെ പെരുമയും എഴുതിച്ചേർക്കുവാൻ 2 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കപ്പെടുന്ന പവലിയനിൽ അരങ്ങേറുന്ന കുടുംബശ്രീ ദേശീയ സരസ്മേള വൻവിജയമാക്കുന്നതിന് ഏവരുടേയും സാന്നിദ്ധ്യ സഹായസഹകരണം സാദരം ക്ഷണിക്കുന്നു.
#sarasmela #sarasmela2025 #sarasmelachengannur