ദക്ഷയാഗം കഥകളി വീടിനടുത്തുള്ള ക്ഷേത്രങ്ങളിൽ ധാരാളം കാണാൻ പണ്ട് കഴിഞ്ഞിട്ടുണ്ട്. വീരഭദ്രൻ ഭദ്രകാളി വരവോടെ അരങ്ങ് ഉഷാറാകും. യാഗശ്ശാല തയ്യാറാക്കി ദക്ഷൻ ഉപവിഷ്ടനായി യാഗം ആരംഭിക്കുമ്പോൾ കഥകളിയിലെ തന്നെ ഏറ്റവും വലിയ കിരീടമണിഞ്ഞ് രൗദ്ര രൂപങ്ങൾ കടന്നു വരുന്നു. വീരഭദ്രസ്വാമി ഭദകാളി ദേവിയോടൊപ്പം യാഗം മുടക്കുകയും ചെയ്യുന്നു.