Рет қаралды 261,168
ഒരു ദിനം ഒരു അറിവ്
അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ അടുത്തു വല്ല ഭക്ഷണസാധനവും കൊണ്ട് വരപ്പെട്ടാല്‍ അത് ദാനമാണോ അതല്ല എനിക്കുള്ള സമ്മാനമാണോ എന്ന് ചോദിക്കും. ദാനമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ തിന്നുകൊള്ളുവീന്‍ എന്ന് അനുചരന്മാരോട് പറയും. നബി(സ) ഭക്ഷിക്കുകയില്ല. സമ്മാനമാണെന്ന് പറയപ്പെട്ടാല്‍ വേഗത്തില്‍ അതു അവരുടെ കൂടെ ഭക്ഷിക്കും. (ബുഖാരി. 3. 47. 750)