അക്കപ്പോരിന്റെ നസ്രാണി വർഷങ്ങൾ : സഭാതർക്കങ്ങൾ മുറുകുമ്പോൾ

  Рет қаралды 1,566

DC Books

DC Books

Күн бұрын

Пікірлер
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 9) മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജാവിയാണ്. പരസ്പര സഹായം ആണ് നമ്മുടെ നിലനില്പ്പിന്റെ അടിസ്ഥാനം. ഗോത്രവർഗ്ഗങ്ങളുടെ കാലത്ത് ഉത്പാദനം കുറവായിരുന്നു. പ്രകൃതി വിഭവങ്ങൾ ശേഖരിച്ചും, നായാട്ടിയും മനുഷ്യൻ ജീവിച്ചു. അതിന് ഗോത്രത്തിനകത്തെ പരസ്പര സഹകരണം സഹായിച്ചു. എന്നാൽ പലപ്പോഴും മറ്റ് ഗോത്രങ്ങളെ ആക്രമിച്ചു അവരുടെ വിഭവങ്ങൾ കവർന്നെടുക്കുക എന്നത് ഒരെളുപ്പവഴിയായി പല ഗോത്രങ്ങളും കണ്ടു. അവർ തമ്മിൽ ശത്രുക്കളായി, പോരാട്ടമായി. ഗോത്രങ്ങൾ രാജ്യങ്ങളായി, സാമ്രാജ്യങ്ങളായി. യുദ്ധവും ആക്രണമങ്ങളും മനുഷ്യൻറെ നാശത്തിനും വിഭവങ്ങളുടെ നഷ്ടത്തിനും മാത്രമേ ഉതകൂ എന്ന് കണ്ടു ആധുനിക ലോകം (പരിഷ്കൃത രാജ്യങ്ങൾ) യുദ്ധങ്ങൾ അവസാനിപ്പിച്ച് സഹകരണത്തിലേക്ക് ആണ് നീങ്ങുന്നത്. അതിൻറെ ഫലമായി ഇന്ന് യുദ്ധങ്ങൾ വളരെ വളരെ കുറവാണ്. ജീവിതം കൂടുതൽ സന്തോഷമുള്ളതായി. ഒന്നാലോചിക്കുക, പഴയപോലെ കേരളം പല നാട്ടുരാജ്യങ്ങൾ അവ തമ്മിൽ എന്നും കലഹമാണെങ്കിൽ ഇന്ന് എങ്ങിനെയിരിക്കും ജനങ്ങളുടെ ജീവിതം എന്ന്? എന്നാൽ സഭാനേതൃത്വം കാണിക്കുന്നത്, വിശ്വാസികളോട് പഴയ ഗോത്രകാലത്തേക്ക് പോകൂ എന്നാണ്. സഭക്ക് വേണ്ടി യുദ്ധം ചെയ്യൂ, വീരന്മാരാകൂ എന്ന പഴയ സിദ്ധാന്തം, അതിന് പിറകെ പോകാൻ മുൻപിൻ ആലോചിക്കാതെ വിശ്വാസികളും. ഒരു സമന്വയത്തിന് ശ്രമിക്കാം എന്ന് നിർദ്ദേശം വക്കുന്നവൻ യാക്കോബായ സഭയിൽ മെത്രാൻകക്ഷി, ഓർത്തോഡോക്‌സിൽ പിന്തിരിപ്പൻ. രണ്ട് വിഭാഗത്തിലും അക്രമത്തിണ് നേതൃത്വം കൊടുക്കുന്നവൻ തേരാളി. കാരണം പഴയ ഗോത്രവർഗ്ഗ ചിന്തയിൽ നിന്നും ഒരു പരിണാമവും സംഭവിക്കാത്തവരുടെ കൂട്ടത്തിൽ അത്തരം തേരാളികളെ മുന്നിൽ വരിക. അതുകൊണ്ട് അടുത്ത കാലത്ത് ഒന്നും ഒരു സമാധാനം സഭയിൽ ഉണ്ടാവും എന്ന് എനിക്ക് പ്രതീക്ഷയില്ല. പറ്റുമെങ്കിൽ എനിക്ക് ബന്യാമിനുമായി എനിക്ക് നേരിട്ട് ഒന്ന് പരിചയപ്പെട്ട് ഈ വിഷയം സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 8) 6.സ്വർഗ്ഗത്തിലിരിക്കുന്ന ദൈവം(പിതാവ്) തൻറെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അവർ പാപം ചെയ്യും എന്നറിഞ്ഞുകൊണ്ട് തന്നെ സ്വതന്ത്ര മനസ്സുള്ളവരായി സൃഷ്ടിച്ചു, പാപം ചെയ്യാനായി തുറന്ന് വിട്ടു. അങ്ങനെ മനുഷ്യർ പാപം ചെയ്യൽ ദൈവത്തിൻറെ പ്രതീക്ഷക്കപ്പുറം (അതെങ്ങനെ പറ്റും?) ആയപ്പോൾ ദൈവം മനുഷ്യനായി അവതരിച്ച്, തെരെഞ്ഞെടുത്ത ജനത്തെക്കൊണ്ട് കഷ്ടത അനുഭവിപ്പിച്ച് മരിച്ച് അടക്കപ്പെട്ടു, ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് 1989 കൊല്ലം മുമ്പ് പോയപ്പോൾ അതുവരെ ജീവിച്ചിരുന്നവരുടെയും, പിന്നെ ജനിക്കാനിരിക്കുന്നവരുടെയും പാപം പരിഹരിച്ചു. ആരു പരിഹരിച്ചു? അതും ദൈവം(യേശു). എന്നാൽ പിന്നെ സ്വർഗ്ഗത്തിൽ ഇരിക്കുന്ന പിതാവിന് നേരെ എല്ലാവരുടെയും പാപം അവിടെ ഇരുന്ന് റിമോട്ട് ആയിട്ട് അങ്ങ് ക്ഷമിക്കാൻ വയ്യായിരുന്നോ? എനിക്കിപ്പോഴും ഈ ദൈവശാസ്ത്രം മനസ്സിലായിട്ടില്ല. 7. വംശശുദ്ധി(യിസ്രായേൽക്കാരുടെ), മറ്റ് വംശ ഉന്മൂല നാശം, സ്ത്രീ വിരുദ്ധത, അടിമത്വം, ബഹുഭാര്യത്വം, സ്വന്തം മക്കളെ വരെ പീഠനം(ലോത്ത്) .. തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത അധാർമീകതയാണ് സഭ വളച്ചുകെട്ടി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. അല്പാല്പമായി ഇന്ന് നിലനിൽക്കുന്ന നന്മകൾ കാണുമ്പൊൾ അത് മാത്രം ഉയർത്തിക്കാട്ടി സഭ വളരെ ധാർമ്മികതയുടെ ഉറവിടം ആണെന്ന് ഉത്‌ഘോഷിക്കുന്നു. സമ്പത്തും അധികാരവും പോപ്പിൻറെ കൈയിൽ ആയിപ്പോയതുകൊണ്ടു ഓർത്തോഡക്‌സ് സഭ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായ Inquisition ൻറെ പാപം തലയിൽ ഏൽക്കേണ്ടി വന്നില്ല എന്ന് മാത്രം. എന്നാലും പറ്റുന്ന ക്രൂരതകൾ ഓർത്തോഡോക്സ് സഭകളും ചെയ്തിരുന്നു. 8.ഇന്ന് പറയുന്ന സ്നേഹം, കരുണ, പരസഹായം തുടങ്ങിയ ക്രിസ്‌തീയ മൂല്യങ്ങൾ ബ്രിട്ടീഷുകാരുടെ മിഷിണറിമാർ വന്നപ്പോൾ ഉണ്ടായതാണ്. അതും ഏതാണ്ട് രണ്ട് അല്ലെങ്കിൽ രണ്ടര നൂറ്റാണ്ടുകൾ മാത്രമേ അതിന് ചരിത്രം ഒള്ളു. അതിന് മുമ്പ് മതപരിവർത്തനം മാത്രമായിരുന്നു സഭയുടെ ഉദ്ദേശം. 9.പൊതുവിദ്യഭ്യാസം പൊതുജനാരോഗ്യം എന്ന മേഖലകളിൽ ആദ്യം സംഭാവന തുടങ്ങിയത് കത്തോലിക്കാ സഭയിൽ ചവറ അച്ചന്റെ നേതൃത്വത്തിൽ ആണ്. പിന്നീട് അതിന് കച്ചവട മൂല്യം ഉണ്ട് എന്ന് കണ്ടപ്പോഴാണ് യാക്കോബായ/ഓര്ത്തോഡോക്സ് സഭ അതിൽ ഇടപെടാൻ തുടങ്ങിയത്. 10. ശാസ്ത്രം പുരോഗമിച്ചതിന് ശേഷമാണ് മനുഷ്യൻറെ ആരോഗ്യം, ആയുസ്സ്, ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസം എല്ലാം നന്നായത്. അതിന് മുമ്പ് മനുഷ്യൻറെ ദുരിതങ്ങൾക്ക് ഒരു കുറവ് വരുത്താനും സഭകൾക്ക് ആയിട്ടില്ല. എന്നാൽ ശാസ്ത്രം നേടിക്കൊടുത്ത സൗകര്യങ്ങൾ എല്ലാം ദൈവത്തിൻറെ അനുഗ്രഹം ആണ് എന്ന് വരുത്തിത്തീർക്കാൻ സഭക്ക് സാധിച്ചിട്ടുണ്ട്.
@anilraghu8687
@anilraghu8687 4 жыл бұрын
What Benyamin say is basic theology of church almost everyone in church knows this. . Readers may find it is new.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 1) സഭാ വഴക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണെങ്കിൽ ആദാമിൻറെ മക്കൾ കായേനും ആബേലും മുതൽ തുടങ്ങിയതാണ്. അന്ന് അത് ആബേലിൻറെ കൊലപാതകത്തിൽ ആണ് അവസാനിച്ചത്. നോഹയുടെ കാലത്ത് അത് ദൈവപുത്രന്മാരും മനുഷ്യപുത്രന്മാരും തമ്മിലായിരുന്നു, ബാബേൽ കോട്ടയുടെ കാലത്ത് വിവിധ ഗോത്രങ്ങളും അല്ലെങ്കിൽ ഭാഷക്കാരുമായി, അബ്രഹാമും ലോത്തും തമ്മിലായി, പിന്നീട് അത് ഇസഹാക്ക് ഇസ്മായേൽ, തുടർന്ന് യെശ്ശാവും യാക്കോബും തമ്മിലായി. അത് പിന്നീട് യാക്കോബിൻറെ മക്കൾ തമ്മിലായി. അങ്ങിനെ 12 ഗോത്രങ്ങളായി. അവർ തമ്മിൽ എന്നും വഴക്കും വക്കാണവും അവസാനം അന്യദേശത്ത് തലമുറകൾ അടിമകൾ ആയി ജീവിക്കേണ്ടി വന്നു. അടുത്ത വഴക്ക് മേശയും അഹറോനും തമ്മിൽ ആയിരുന്നു. ഇത് വേദപുസ്തകം പുറമെ നിന്നുള്ള ചരിത്രം പഠിച്ചാലേ മനസ്സിലാകൂ. പിന്നീട് യുദ്ധങ്ങളുടെയും കൊലകളുടെയും നീണ്ട ചരിത്രം പറയുന്ന കഥകൾ. എല്ലാം ദൈവം സൃഷ്ടിച്ച മനുഷ്യർ തമ്മിൽ തന്നെ. രാജാക്കന്മാർ ന്യായാധിപന്മാർ, പ്രവാചകർ എല്ലാം മറ്റ് വിശ്വാസികളോട് വിരോധവും വൈരാഗ്യവും അവരെ കൊല്ലാൻ നിർദ്ദേശം കൊടുക്കുന്നവരും ആയിരുന്നു. അത് അങ്ങിനെ തുടർന്നു. പിന്നീട് യേശുവിൻറെ ഊഴമായി. അയൽക്കാരനെ സ്നേഹിക്ക്, ശത്രുവിനെ സ്നേഹിക്ക്, നിൻറെ സഹോദരനെ നിന്നെപ്പോലെ നിന്നെപ്പോലെ സ്നേഹിക്ക് എന്നെല്ലാം നമ്മളെ ഉപദേശിച്ചു. (ഇത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഉപദേശങ്ങളാണ്, യേശു എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്ന് ഇവിടെ ഞാൻ പറയുന്നില്ല) അപ്പോൾ യേശുവിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി വൈര്യം. യേശുവിൻറെ ശിഷ്യന്മാർ തമ്മിലും നമ്മൾ ഇപ്പോൾ അംഗീകരിക്കലെങ്കിലും നല്ല വഴക്ക് നിലനിന്നിരുന്നു. സഭ ചരിത്രം ശരിയായി പഠിച്ച വൈദികരോട് ചോദിച്ചാൽ അത് പറഞ്ഞു തരും. ഏതായാലും പിന്നീടും യേശുവിൻറെ അനുയായികളും വഴക്കിൽ ഒരിക്കലും മോശമായിട്ടില്ല. ആദ്യകാലത്ത് ഓരോ ശിഷ്യന്മാരുടെ സംഘങ്ങൾ തമ്മിലായി. അത് രൂക്ഷമായപ്പോൾ കുസ്തന്തീനോസ് ചക്രവർത്തി നിഖ്യാ സുന്നഹദോസ് വിളിച്ചുകൂട്ടി ഒരു കരാർ ഉണ്ടാക്കി. പിന്നീട് ഓരോ സുന്നഹദോസും കൂട്ടിയത് സഭാ നേതൃത്വം പലവഴിക്ക് പിരിഞ്ഞ് തെരുവിൽ അടി തുടങ്ങിയപ്പോഴാണ്. പിന്നീട് കത്തോലിക്ക സഭ സാമ്പത്തികവും രാഷ്ട്രീയവും ആയി പ്രബലരായ അവർ വളർന്നു. മറ്റ് സഭകൾ വളരെ കുറച്ചേ വളരാൻ സാഹചര്യമുണ്ടായുള്ളു. പിന്നീട് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായി യുദ്ധം. അതും തെരുവിൽ തന്നെ. ഒറിയന്റൽ ഓർത്തഡോക്സും കുറിച്ചില്ല, എന്നും ആരെങ്കിലുമായി വഴക്കിട്ടുമോണ്ടിരുന്നു. യേശുവിൻറെ അനുയായികളുടെ സംഘങ്ങളുടെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്തുവാൻ വളരെ ബുദ്ധിമുട്ടാണ്.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 5) ഇതിനിടയിൽ അന്ത്യോഖ്യയിലെ ഇഗ്നാത്തിയോസ് ദ്വിദീയൻ പാതൃയാർക്കീസ് കാലം ചെയ്യുകയും പത്രോസ് നാലാമൻ പാതൃയർക്കീസായി സ്ഥാനമേറ്റു. ഇദ്ദേഹം മുൻഗാമിയുടെ അഭിപ്രായത്തിന് വിപരീതമായി പുലിക്കോട്ടിൽ ദിവന്യാസ്യോസ് ഭാഗം ചേർന്നു നിന്നു. ഈ നീണ്ട വ്യവഹാരം അവസാനം റോയൽ കോടതി പുലിക്കോട്ടിൽ ദിവന്യാസ്യോസ് ആണ് മലങ്കര മെത്രാപ്പോലീത്ത എന്നും അതിനാൽ പലിശ അദ്ദേഹത്തിന് കൈപ്പറ്റാം എന്നും 1889 തീർപ്പ് കൽപ്പിച്ചു. കേസ് ജയിക്കാൻ കാരണം പാലക്കുന്നത്ത് മെത്രാച്ചൻ കുർബ്ബാന മലയാളത്തിൽ ആക്കി, ഇംഗ്ലീഷ് രീതികൾ ആരാധനയിൽ കൊണ്ടുവന്നു,... എന്നിങ്ങനെ നവീകരണം നടത്തുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ നിലനിന്നിരുന്ന ഹുദായ കാനോൻ(നിയമസംഹിത) തിരുത്തി കാപ്പിയിൽ മുക്കി ഉണക്കി അതാണ് പഴയത് എന്ന് കോടതിയിൽ ഹാജരാക്കി ആണ് കേസിൽ ജയിച്ചത് എന്നും ഒരു പിന്നാമ്പുറ സംസാരം ഉണ്ട്. എന്തായാലും വ്യവഹാരത്തിൽ തോറ്റ വിഭാഗം മാർത്തോമ്മാ സഭയായി മാറി. എന്തായാലും മാർത്തോമ്മാ സഭയുമായുള്ള കേസിന് സഹായത്തിന് വന്ന പാതൃയർക്കീസ് പിന്നീട് മലങ്കര സഭാ ഭരണത്തിൽ കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ വീണ്ടും പ്രശ്നമായി. പിന്നീട് വന്ന അബ്ദെഡ് മശീഹോ(അബ്ദുൾ മശിഹ) പാതൃയർക്കേസിൻറെ അധികാരം അന്നത്തെ ഓട്ടോമൻ ഭരണാധികാരി എടുത്ത് കളഞ്ഞു. അത് എന്തിനാണ് എന്നും ആ ആത്മീയ അധികാരം എടുത്ത് കളയാൻ രാജ്യഭരണാധികാരിക്ക് എന്ത് അധികാരം എന്നുള്ളത് ഇന്നും തർക്കവിഷയമാണ്. തുടർന്ന് വന്ന അബ്ദെദ് ആലോഹൊ (അബ്ദുള്ള) പാതൃയർക്കീസ് തുടർന്നും മലങ്കരയിൽ ആധിപത്യത്തിന് വേണ്ടി പ്രവർത്തിച്ചു. അങ്ങനെ അന്ത്യോഖ്യ പതൃയർക്കീസ് ബാവായുടെ പക്ഷക്കാർ “ബാവാകക്ഷി”യായി, മലങ്കരയിലെ മെത്രാൻറെ കൂടെ നിന്നവർ “മെത്രാൻ കക്ഷി” ആയി. അബ്ദെദ് എന്ന് സുറിയാനിയിൽ പറഞ്ഞാൽ ദാസൻ,ആലോഹൊ എന്ന് പറഞ്ഞാൽ ദൈവം എന്നും അർത്ഥം. അതായത് മിശിഹായുടെ ദാസനും ദൈവത്തിൻറെ ദാസനും തമ്മിലുള്ള വഴക്കിൻറെ ഇന്നത്തെ തുടർച്ചയാണ് മലങ്കര സഭയിലെ ഇപ്പോഴത്തെ “അടി”.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 6) 1900 കളിൽ, സ്ഥാനഭൃഷ്ടനാക്കപ്പെട്ട അബ്ദെദ് മശീഹോ പാതൃയർക്കീസിൻറെ ആത്മീയ അധികാരം നിലനിൽക്കുന്നതായി വാദിച്ച് മെത്രാൻ കക്ഷിക്കാർ അബ്ദുൽ മശിഹാ പാതൃയർക്കീസിനെ മലങ്കരയിൽ കൊണ്ടുവന്ന് മലങ്കര മെത്രാപ്പോലീത്തയെ ഒരു മപ്രിയന അഥവാ ‘കാതോലിക്ക’ ആയി 1912 ൽ വാഴിച്ചു. നേരെത്തെ പതൃയർക്കീസ് വാഴിച്ച മെത്രാന്മാരെ ഇദ്ദേഹത്തിൻറെ കീഴിൽ ആക്കി, ഒരു സ്വതന്ത്ര സഭയായി മാറ്റി. അങ്ങനെ മലങ്കര മെത്രാപ്പോലീത്താ കൂടി ആയ കാതോലിക്കയുടെ സ്വതന്ത്ര സഭയായി അത് മാറി, അതാണ് മലങ്കര”ഓർത്തോഡോക്സ്” സഭ. എന്നാൽ പുതിയ അബ്ദുള്ളാ ആണ് യഥാർത്ഥ പാതൃയർക്കീസ് എന്ന് അംഗീകരിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന മെത്രാന്മാർ കൂടി, വടക്കൻ തിരുവിതാങ്കൂറിൽ നിലനിന്ന സഭാ വിഭാഗം "മലങ്കര യാക്കോബായ" സഭയായി. പിന്നീട് വ്യവഹാരങ്ങൾ ഒരു മയവുമില്ലാതെ തുടർന്നു. ഓർത്തോക്സ് വിഭാഗം 1934 ൽ സഭയുടെ ഒരു ഭരണഘടന ഉണ്ടാക്കി അതനുസരിച്ചു ഭരണം നടത്തി. അത് കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു ജനാധിപത്യ രീതിയിൽ ആണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യക്ക് സ്വാതത്ര്യം കിട്ടുന്നതിന് മുമ്പ് റോയൽ കോടതിയിൽ ഈ ഭരണത്തഘടന അംഗീകരിക്കാതെ തിരുവതാങ്കൂർ റോയൽ കോടതി യാക്കോബായ പക്ഷത്തിന് അനുകൂലമായി വിധിച്ചു. പക്ഷെ അത് നടത്തിയെടുക്കുന്നതിന് മുമ്പായി ഇന്ത്യക്ക് സ്വാതത്ര്യം കിട്ടുകയും റോയൽ കോടതി നിലവലില്ലാതെ വന്നു. തൽഫലമായി ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയിൽ പോകുകയും അവിടെ 1958ൽ കേസ് ജയിക്കുകയും ചെയ്തു. 1934 ൽ ഉണ്ടാക്കിയ ഭരണഘടന ഓർത്തോഡക്‌സ് പക്ഷത്തിൻറെ മാത്രമാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതിൽ യാക്കോബായ വിഭാഗം പരാജയപ്പെട്ടു. അതെങ്ങനെയാണ് ഉണ്ടായത് എന്നാണ് ബെന്യാമിൻ തൻറെ നോവലിലൂടെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. 1958ൽ ഉണ്ടായ വിധി തന്നെയാണ് 1995ലും 2017ലും സംഭവിച്ചിരിക്കുന്നത്. അന്ന് കോടതി വിധി നടപ്പിലാക്കിയാലും വോട്ട് ബാങ്ക് ആയി അതിന് വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. പ്രാദേശിക രാഷ്ട്രീയ നിലപാടുകൾ വിധി നടപ്പിലാക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ട് വലിക്കുന്നു.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 2) ക്രിസ്താബ്ദത്തിന് മുമ്പ് തന്നെ മലബാർ പേർഷ്യയുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു. അതുവഴി ഒന്നാം നൂറ്റാണ്ട് മുതൽ ഒരുപക്ഷെ ഇവിടെ ക്രിസ്തുമതം എത്തിയിരിക്കാം. പക്ഷെ തോമാശ്ലീഹാ വന്നതിനായി ചരിത്രപരമായി ഒരു തെളിവുമില്ല. ഏകദേശം മൂന്നാം നൂറ്റാണ്ടിൽ മാണിതോമ്മയുടെ മാനിക്കായിസം, പിന്നീട് നാലാം നൂറ്റാണ്ടിൽ ക്‌നായിതോമ്മായുടെ നേതൃത്വത്തിൽ വേറെ കുറെ ക്രിസ്ത്യാനികളും മലങ്കരയിൽ എത്തിക്കാണണം. ഇതിനും വായ്മൊഴികളല്ലാതെ വ്യക്തമായ തെളിവുകൾ ഇല്ല. ഈ തോമ്മാകളാണ് പിന്നീട് മാർത്തോമ്മയായി ആയി ചിത്രീകരിക്കാൻ സാധ്യത. ആ കാലങ്ങളിൽ മച്ചുവയിൽ ഇവിടെ വരുന്ന ഈ മനുഷ്യർ എന്താണെങ്കിലും അവരുടെ സ്ത്രീകളെ കൊണ്ടുവരാൻ യാതൊരു സാധ്യതയുമില്ല. ആദ്യം വന്നവർ കൊടുങ്ങല്ലൂർ ഒരു settlement ഉണ്ടാക്കി. രണ്ടാമത് വന്നവർ മറ്റൊരു settlement ഉണ്ടാക്കി(തെക്കുംഭാഗം). രണ്ടുപേരുടെയും സ്ത്രീകൾ ഇവിടെ ഉണ്ടായിരുന്നവർ ആയിരുന്നിരിക്കണം. അതുകൊണ്ട് ആരും മെസൊപൊട്ടോമിയൻ വംശശുദ്ധി അവകാശപ്പെടാനുമില്ല. എന്തായാലും പോർച്ചുഗീസുകാർ ഇവിടെ വരുമ്പോൾ ഇവിടുത്തെ കൃസ്ത്യാനികൾ തനി നായർ സമുദായത്തെ അനുകരിക്കുന്നവർ ആയിരുന്നു. അന്ന് കൃസ്ത്യാനികൾ എന്ന് അല്ല നസ്രാണികൾ എന്നാണ് കൃസ്തുമതക്കാരെ വിളിച്ചിരുന്നത്. പള്ളി എന്ന് പറഞ്ഞാൽ അമ്പലം പോലെ ഒരു സ്ഥലം അവിടെ പുരോഹിതൻ ആർക്കും അറിയാൻ വയ്യാത്ത സുറിയാനിയിൽ എന്തോ ചൊല്ലുന്നു, പൂജാരി തീർത്ഥം കൊടുക്കുന്നപോലെ കുർബ്ബാന കൊടുക്കുന്നു. കല്യാണം എല്ലാം നായർ രീതിയിൽ ആയിരുന്നു. ഒരു matriarchal system. സ്ത്രീകൾ ആണ് കുടുംബ നാഥ. അന്ന് മലങ്കര സഭ ഭരിച്ചിരുന്നത് ബാബിലോണിയൻ പാതൃയർക്കീസ് ആയിരുന്നു. അതുകൊണ്ടാണ് ഗോവയിലെ കത്തോലിക്കാ ബിഷപ്പ് മെനെസിസ് 1599 ഉദയംപേരൂർ സുന്നഹദോസ് വിളിച്ചുകൂട്ടിയത്. അവിടുത്തെ അജണ്ട ഈ ബാബിലോണിയൻ പാതൃയാർക്കീസിനെ മാറ്റി പോപ്പിനെ അധികാരി ആക്കണം, മാമോദീസ, കുർബ്ബാന, പട്ടത്വം എന്ന മൂന്ന് കൂദാശ മാത്രമായിരുന്നത് പിന്നീട് വരുന്ന വിവാഹം ഉൾപ്പടെ ഏഴു കൂദാശ ആക്കണം എന്നെല്ലാം തീരുമാനിച്ചത് ആ സുന്നഹദോസിൽ ആണ്. ഇതിൽ ഏറ്റവും രസകരമായിരുന്നത് ബാബിലോണിയൻ പാതൃയർക്കീസ് ഒരു നെസ്തോറിയൻ (എഫേസോസ് സുന്നഹദോസിലെ വേദവിപരീതി) ആയിരുന്നു മലങ്കര സഭ ഭരിച്ചിരുന്നത്. ഇവരുടെ ഭരണശേഷം ആണ് ഒരു ആണും ഒരു പെണ്ണും അടങ്ങുന്ന ഒരു കുടുംബം, വിവാഹ കൂദാശ മുതലായ വ്യവസ്ഥകൾ ഇവിടുത്തെ നസ്രാണികൾ ഏറ്റെടുത്തത്.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 3) പതിനേഴാം നൂറ്റാണ്ടിലും കത്തോലിക്കാ സഭ യാക്കോബായ സഭയെ നശിപ്പിക്കാൻ നടപടികൾ തുടർന്നു. അപ്പോൾ ബാബിലോണിയൻ പാതൃയർക്കീസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും, പേർഷ്യയിലെ യുദ്ധത്തിൽ പെട്ട് നട്ടം തിരിയുന്ന അദ്ദേഹം സഹായം ഒന്നും ചെയ്തില്ല. ആ സാഹചര്യത്തിൽ മലങ്കര സഭ മറ്റ് എല്ലാ ഒറിയന്റൽ പാതൃയാർക്കീസുമാരുടെ സഹായം ആരാഞ്ഞു. അപ്പോൾ സഹായം കിട്ടിയത് അന്ത്യോഖ്യ പാതൃയാർക്കീസിൽ നിന്നാണ്. അങ്ങിനെയാണ് അന്ത്യോഖ്യ പാതൃയർക്കീസ് മലങ്കരയുമായി ബന്ധം സ്ഥാപിക്കുന്നത്. മലങ്കര സഭാമക്കൾക്ക് ശീമയിൽ നിന്നും ചുവന്ന തൊലിയുള്ള ചുവന്നതും കറുത്തതും ആയ വേഷവിധാനം ചെയ്‌ത സുറിയാനിയുമായി ബന്ധപ്പെട്ട ഭാഷ പറഞ്ഞാൽ അവർ ‘ബാവ’ യാണ് വിശുദ്ധരാണ്. ആ ഒരു വിധേയത്വം ഇന്നും കാണാം. ഈ സമയങ്ങളിൽ ഒരു മെത്രാപ്പോലീത്താ ഇല്ലാതിരുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. അങ്ങിനെയാണ് കുറെ പുരോഹിതർ ചേർന്ന് ഒരു Arch Deacan അഥവാ അർക്കിദിയാക്കോനെ ഒരു മെത്രാപ്പോലീത്ത എന്ന അധികാരത്തോടെ വാഴിച്ചു. ഈ അർക്കിദിയാക്കോന്മാർ മദ്ധ്യതിരുവിതാങ്കൂറിൽ ഒരു സ്വതന്ത്ര സഭ എന്ന രീതി കൊണ്ടുവന്നു. പലപ്പോഴും ഇവർ കത്തോലിക്കാ സഭയിലേക്ക് കൂറ് മാറി. അങ്ങിനെയാണ് കുറവിലങ്ങാട് പള്ളി കത്തോലിക്കാ സഭയുടെ കൈവശം എത്തിയത്.
@binoymattamana9772
@binoymattamana9772 4 жыл бұрын
ബെന്യാമിനും - സഭാ വഴക്കും (Part 7) ഞാനിത്രയും വിശദമായി എഴുതാൻ കാരണം, ബെന്യാമിൻ പറഞ്ഞ ചില കാര്യങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ്. 1.മാർത്തോമ്മാ ശ്ലീഹായുടെ (ചരിത്ര പരമായി യാതൊരു തെളിവുകളുമില്ലാത്ത) കൈവെപ്പാണ് ഇവിടെ നിലനിൽക്കുന്നത് എന്ന് വിശ്വസിക്കുന്നവർ ആണ് ഓർത്തോഡോക്സ് വിഭാഗക്കാർ എന്ന് പറയുന്നത് ശരിയല്ല. മാർത്തോമ്മായുടെ സിംഹാസനം ആണ് ഇവിടെ സൃഷ്ട്ടിച്ചത് എന്ന് വിശ്വസിക്കുന്നവർ ആണ് അവർ. 2.കൈവെപ്പ് അന്ത്യോഖ്യ പാതൃയർക്കീസിൽ നിന്നും തന്നെയാണ് ഉത്ഭവിച്ചിരിക്കുന്നത്. അവിടെ നിന്ന് കൈവെപ്പ് കിട്ടിയവർ പിന്നീട് സ്വതന്ത്രരായി ഇവിടെ കൈവെപ്പ് തുടർന്നു എന്ന് മാത്രം. 3.ഒരു പാതൃയർക്കീസും ജീവനോടെ ഇരിക്കുമ്പോൾ കൈവെപ്പ് കൊടുത്ത് അടുത്ത പാതൃയർക്കീസിനെ വഴിക്കാറില്ല. പുതിയ പാതൃയർക്കീസിനെ ബാക്കിയുള്ള മെത്രാന്മാർ കൂടി വാഴിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ കൈവെപ്പ് ഇല്ലാതെയാണ് എല്ലാ പാതൃയർക്കീസും വഴിക്കപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ കൈവെപ്പ് മുകളിലേക്ക് പോകുന്നു എന്ന് അംഗീകരിക്കേണ്ടി ഇരിക്കുന്നു. 4.പ്രത്യാശ ആണ് സഭയുടെ കാതൽ സത്ത എന്നാണ് ബെന്യാമിൻ പറയുന്നത്. പുറമെനിന്ന് നോക്കിയാൽ ഇത് ശരിയാണ് എന്ന് തോന്നാം. പഴയനിയമം ഒരിക്കലും മരിച്ചവർ ഉയർത്തെഴുനേൽക്കും എന്നോ, സ്വർഗ്ഗമോ, നരകമോ എന്ന ആശയമോ ഒന്നും ഒരു സന്ദേശം തരുന്നില്ല. മനുഷ്യൻറെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകളും അവരുടെ പാപ ഫലം മാത്രമാണ്, അതിനാൽ പാപമോചനത്തിനായി ദൈവത്തിന് കണ്ടുകാഴ്ചകൾ എപ്പോഴും അർപ്പിച്ചുകൊണ്ടിരിക്കുക എന്നാണ് പഠിപ്പിക്കുന്നത്. നേർച്ചകൾ കഴിച്ചിട്ടും ദുരിതത്തിന് ഒരു കുറവുമില്ലാതെ വന്നപ്പോൾ പാപങ്ങളുടെ നിര പുരോഹിതർ കൂട്ടികൊണ്ടിരുന്നു. അതിനുള്ള എളുപ്പവഴിയായിരുന്നു മനുഷ്യൻറെ അടിസ്ഥാന ത്വരയായ ലൈംഗീകതയെ പാപത്തിൻറെ പട്ടികയിൽ പെടുത്തുക എന്നത്. അങ്ങിനെ വന്നാൽ മനുഷ്യൻ എപ്പോഴും പാപം ചെയ്തുകൊണ്ടിരിക്കും, ദേവാലയത്തിലേക്കുള്ള വരുമാനം നിലക്കാതെ തുടരുകയും ചെയ്യും. 5.പുതിയനിയമവും പ്രത്യാശ തരുന്നു, മരണത്തിന് ശേഷം. നിങ്ങളുടെ കഷ്ടകാലത്ത് ദേവാലയത്തിലേക്കുള്ള നേർച്ചക്കുറക്കല്ലേ എന്നാണ് എപ്പോഴും നൽകുന്ന സന്ദേശം. വിധവയുടെ ചില്ലിക്കാശും ദൈവത്തിന് കൊടുത്താൽ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് സുഖമായിരിക്കും എന്ന സന്ദേശം ആണ് പുതിയ നിയമം അനുശാസിക്കുന്നത്. എങ്ങനെ കൂടുതൽ കൂടുതൽ കഷ്ടപ്പെടാം എന്ന് ക്രിസ്തു കാണിച്ചുതന്നു. എന്താണ് കൂടുതൽ കഷ്ടപ്പെടുത്തുന്നത് എന്ന് മനസ്സിലായില്ല.
Types of Doses - standard, regulated, target, titrated dose Dr. Shiva Murthy N #ಕನ್ನಡPharmacology
20:00
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
PATH OF DOLMENS :   B  C 500
36:00
NGO Channel
Рет қаралды 1,4 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.