കവി അയ്യപ്പനെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണവും, കാഴ്ചപ്പാടും തികച്ചും വസ്തുനിഷ്ടവും , യാഥാർത്ഥ്യത്തിലടിസ്ഥിതവുമാണ് .. എനിക്കും പരിചയമുണ്ടായിരുന്നു അദ്ദേഹത്തിനെ .. അയ്യപ്പനെ മനസ്സിലാക്കാനോ,ഉൾക്കൊള്ളാനോ പലർക്കും കഴിയാതെ പോയത് അയ്യപ്പനെ ദുഃഖത്തിലാഴ്ത്തി യിരുന്നു... അയ്യപ്പനെ കുറിച്ചുള്ള താങ്കളുടെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ പലർക്കും അതൊരു ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്.. സന്തോഷം സർ.. വളരെയധികം നന്ദി ...❤❤
@ramanujanthampi31353 ай бұрын
കവി അയ്യപ്പന്റെ ജീവിതത്തെയും സാഹിത്യരചനകളെയും ആസ്പദമാക്കിയുള്ള ഈ പരിപാടി ഗംഭീരമായി. ജീവിതത്തോട് കവി കൈക്കൊണ്ട സമീപനങ്ങളുടെയും ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്പഷ്ടവും വ്യക്തവുമായ നിലപാടുകളുടെയും സംക്ഷിപ്തമെങ്കിലും സൂക്ഷ്മമായ പ്രതിപാദനം ഈ പരിപാടിയെ പ്രൗഢമാക്കുന്നു. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പൊതുവ്യവസ്ഥകളെ സ്വജീവിതം കൊണ്ട് അതിനിശിതമായി വിചാരണ ചെയ്യുന്ന കവി അയ്യപ്പന് ഒരുപക്ഷേ, നീതിമാനായ ഒരനുകർത്താവ് ഉണ്ടാവുക എന്നത് അസംഭവ്യമാണെന്ന് നമുക്കറിയാം. നിരവധി കവിതകളിലൂടെയും സംസാരശകലങ്ങളിലൂടെയും ഉദ്ധരണികളിലൂടെയും കവി അയ്യപ്പന്റെയും വായനക്കാരന്റെയും ഇടയിൽ ഒരു ഭൂതക്കണ്ണാടി പിടിക്കുകയാണ് രാജീവൻ സാർ ചെയ്തിരിക്കുന്നത്. കവി അയ്യപ്പനെക്കുറിച്ച് ഇനിയും എത്രയോ നമുക്ക് അറിയാനുണ്ട്! ശ്രീ രാജീവൻ സാറിന്റെ വിശേഷമായ സഹിതീയാഭിനിവേശവും സമർപ്പണശുദ്ധിയും ഈ വഴിയിൽ ശ്രീ അയ്യപ്പന്റെ വായനക്കാർക്കും ആസ്വാദകർക്കും ഏറെ പ്രത്യാശ നൽകുന്നുണ്ട്. ഈ പരിപാടി വളരെ നന്നായിരിക്കുന്നു. സാറിന് അഭിനന്ദനങ്ങൾ. 👍