എന്റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ രക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻ പാതയിൽ ഞാൻ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു അന്ധനായി തീർന്നിടല്ലേ ദൈവമേ! എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം സ്നേഹ ചൂടോടപ്പവുമായ് വന്നിടും നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെ കൈകളിൽ ഞാൻ ദിനംതോറും ചാരുന്നു കാക്കകളെ വിചാരിപ്പിൻ വിതയില്ല കൊയ്ത്തുമില്ല ദൈവം അവയ്ക്കായി വേണ്ടതേകുന്നു ലില്ലി പുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നു പത്മോസ് ദ്വീപിൽ ഏകനായ് ഞാൻ വസിച്ചാലും ഭയമില്ല സ്വർഗ്ഗം തുറന്നെന്‍റെ പ്രിയൻ വന്നിടും മഹാ ദർശനത്താൽ വിവശനായ്ത്തീരും ഞാൻ ഹാ മഹേശാ കരണേശാ പൊന്നു താതാ നീയെനിക്കായ് വേണ്ടതെല്ലാം ദയതോന്നി നൽകുമ്പോൾ എന്‍റെ ദേഹി വൃഥാ കലങ്ങുന്നതെന്തിന്നായ്
@josephmd5540 Жыл бұрын
വളരെ മനോഹരമായി പാടുവാൻ കഴിഞ്ഞ്
@rejichacko6135 Жыл бұрын
❤
@etheosopticianfahahil78602 жыл бұрын
Superb....👍👍 God bless you. Sir... 🙏🙏
@ananthapurichristiankaraok72792 жыл бұрын
thankyou ....God bless you too
@gilsongeorge16962 жыл бұрын
Good song 🙏 God bless you all 🙏
@ananthapurichristiankaraok72792 жыл бұрын
thank you ...god bless you too
@susangeorge94022 жыл бұрын
Thank you 💖 Good karoke with lyrics.arkum manasil avum.anpudayone nin vathil and velivu niranjoreeso 7th ragam onnu karoke with lyrics idamoo. If you can .