Рет қаралды 7,304
SONG - EN KANKAL (എൻ കൺകൾ)
MUSIC DIRECTION & LYRIC - GEORGE T MATHEW
SINGER - GEORGE T MATHEW
BACKING VOCALS - JYOTI, AGNUS, Dr.AMITHA
KEYBOARD & RHYTHM PROGRAMMING - JOVEY GEORGE SUJO
ACOUSTIC & ELECTRIC GUITARS - SUMESH PARAMESHWAR
BASS GUITAR - SANTHOSH KOLLAM
VIOLINS - COCHIN STRINGS
RECORDED, MIXED & MASTERED AT FREDDY’S AVG COCHIN
SOUND ENGINEER - NIKHIL KAKKOCHAN
CAMERA - SHINOY GOPINATH, JOBY KAYANAD
EDITING - ALWIN SAMSON
LABELED BY - MISSION FOR NATIONS
എൻ കൺകൾ നിറയുന്ന നേരത്തു
ചാരെ അണയുന്ന സ്നേഹം
എൻ ഹൃത്തിൻ മുറിവുകളെല്ലാം
തൊട്ടു സുഖമാക്കും സ്നേഹം(2)
ആരും കാണാതെ തേങ്ങി കരയുമ്പോൾ
കൂട്ടായ് വന്നിടും മാർവിൽ ചേർത്തീടും
ഈ സ്നേഹം ഒന്നുമതി
എൻ യേശു അപ്പാ അങ്ങുമതി(2)
ലോകം എന്നെ ത്യജിച്ചെന്നാലും
ദേഹം പ്രാണൻ ക്ഷയിച്ചെന്നാലും
നഷ്ടങ്ങൾ ഉള്ളം തകർത്തെന്നാലും
എല്ലാം പ്രതികൂലം ആയെന്നാലും
എൻ ആത്മാവേ നീ കാണുന്നുവോ
നിനക്കായ് സർവതും ത്യജിച്ച നാഥന്റെ പൊന്മുഖം
എൻ ഉള്ളമേ നീ കാണുന്നുവോ
തളർന്നു പോകാതെ എന്നും കാത്തിടും തൻ കരം
ഒന്നു നീ ഓർത്തീടുക നല്ല നാഥാൻ കൈവിടില്ല
ഒന്നു നീ ഓർത്തീടുക ഒരുനാളും അവൻ കൈവിടില്ല
അഗ്നി ജ്വാലയിൽ നീ വെന്തുപോകില്ല
പെരുവെള്ളങ്ങൾ നിൻമീതെ കവിയില്ല
ഇരുളിൻ അനർത്ഥങ്ങൾ നിന്നെ തൊടുകില്ല
മരണത്തിൻ താഴ്‌വരയിൽ നീ ഭയപ്പെടുകയില്ല (2)
ഞാൻ നിന്റെ ദൈവം നീ എനിക്കുള്ളവൻ തന്നെ(2)
Christian Devotional Song - Malayalam Christian Song - Malayalam Gospel Song