Рет қаралды 418,606
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഗുരുവായൂരിൽ ഒരു കല്യാണത്തിന്റെ ഗാനമേളയ്‌ക്കിടെ ഗാനഗന്ധർവൻ യേശുദാസിനൊപ്പം പാടാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയ ഒരു കൊച്ചു പെൺകുട്ടി. അന്നാ വേദിയിലേക്ക് വെളുത്ത കുട്ടിഫ്രോക്കൊക്കെ ധരിച്ചു നിറചിരിയോടെ ഓടിയെത്തിയ ആ ഏഴു വയസ്സുകാരിയെ അദ്ദേഹം ഇന്നും മറന്നിട്ടില്ല. സ്റ്റേജിലേക്ക് കയറാൻ ബുദ്ധിമുട്ടിയ അവളെ രണ്ടുകൈകൾ കൊണ്ട് പൊക്കിയുയർത്തി സ്റ്റേജിലേക്ക് നിർത്തി മൈക്ക് കയ്യിൽ കൊടുത്ത നമ്മുടെ ദാസേട്ടനൊപ്പം അതും തന്റെ കൊഞ്ചലുമാറാത്ത പ്രായത്തിൽ അവൾ പാടി. സാക്ഷാൽ ഗാനഗന്ധർവനൊപ്പം ഗുരുവായൂർ സന്നിധിയിൽ, അന്നവൾ പെയ്തിറങ്ങിയത് എത്രയോ പേരുടെ മനസിലേക്ക് കൂടിയായിരുന്നു. പിൽക്കാലത്തു യേശുദാസിന്റെ പിതൃ വാത്സല്യം ആവോളം നുകർന്ന് ആ ഗുരുശിക്ഷണത്തിൽ വളർന്ന ബേബി സുജാത അക്കാലത്തെ യേശുദാസ് ഗാനസദസ്സിന്റെ അവിഭാജ്യ ഘടകം തന്നെയായിമാറി, ഇന്നത്തെ പ്രശസ്ത ഗായകരും സിനിമാതാരങ്ങളും മുതൽ ഏറെ അസൂയയോടെ കണ്ടു കൊതിച്ച ആ പെൺകുട്ടി ഏറെനാളുകൾ മക്കളില്ലാത്ത ദുഃഖവുമായി നടന്ന യേശുദാസിനും ഭാര്യാ പ്രഭയ്ക്കും വളർത്തുമകൾ പോലുമായി മാറി. അന്ന് ദാസേട്ടൻ അവളെ കൈപിടിച്ചുയർത്തിയത് പിന്നണിഗാനലോകത്തിന്റെ മുൻനിരയിലേക്ക് കൂടിയായിരുന്നു എന്നതും പിൽക്കാല ചരിത്രം. നിറചിരിയോടെ നനുത്ത സ്വരമഴ സമ്മാനിക്കുന്ന ഭാവഗായിക, ജൂണിലെ നിലാമഴയായി ഇനിയും പെയ്തൊഴിയാതെ നമ്മുടെ വിചാര വികാരങ്ങളെപ്പോലും കാല്പനികതയുടെ ചിറകിലേറ്റി കല്ലായിക്കടവത്തേക്കു കൊണ്ടുപോകുന്ന ശബ്ദം, അതെ സുജാത ഇന്നും നമുക്ക് വളരെ സ്പെഷ്യലാണ്, പ്രണയമണിത്തൂവലായി അവർ ഒഴുകിനടന്ന നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സുമധുരമായ ജീവിതവരികളിലൂടെ അഥവാ സുജാത മോഹന്റെ ജീവിത വഴികളിലൂടെ, ഒന്ന് കണ്ണോടിക്കാം...
#SujathaMohan
#ഗായികസുജാത
#സുജാതമോഹൻ
#LifeStory
#SilverScreenMalayalam