ഗൾഫ് രാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ ഉള്ളത് ?/Why gulf has so much oil deposit

  Рет қаралды 5,120

Scientific facts

Scientific facts

Күн бұрын

ഗൾഫിൽ എന്തുകൊണ്ടാണ് ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ കാണപ്പെടുന്നത് ?
എണ്ണ നിക്ഷേപങ്ങൾ ഉണ്ടാകാൻ ധാരാളം ചതുപ്പു നിലങ്ങളും സസ്യ ജാലങ്ങളും മഴയും ആവശ്യമാണ്. എന്നാൽ ഇതൊന്നും ഇല്ലാത്ത മരുഭൂമിയായ ഗൾഫ് രാജ്യങ്ങളിൽ എങ്ങനെ ആണ് ഇത്രമാത്രം എണ്ണ നിക്ഷേപങ്ങൾ ഉണ്ടായത്. ഇത് മനസ്സിലാകണമെങ്കിൽ ഗൾഫ് രാജ്യങ്ങൾ കടന്നു പോയ പ്ലേറ്റെടെക്ടോണിക് പ്രക്രിയകളെ കുറിച്ച് മനസിലാക്കണം. 225 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂഖണ്ഡങ്ങൾ എല്ലാം ഒത്തു ചേർന്ന് മഹാഭൂഖണ്ഡമായ പാഞ്ചിയാ രൂപീകൃതമായി. ഇതിന്റെ വടക്കു ഭാഗത്തെ ലോറേഷ്യ എന്നും തെക്കു ഭാഗത്തെ ഗോണ്ട്വാന എന്നും വിളിച്ചു. അക്കാലത്തു ഉണ്ടായിരുന്ന സമുദ്രത്തിന്റെ പേരായിരുന്നു ടെത്തിസ്. ഈ സമയം ഇന്ത്യയും സൗദി അറേബ്യ ഉൾപ്പെടുന്ന ആഫ്രിക്കൻ പ്ലേറ്റും ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.
ഇപ്പോൾ സൗദി അറേബ്യ ഉള്ള ഭാഗം അക്കാലത്തു ടെത്തിസ് സമുദ്രത്തിനു അടിയിലായിരുന്നു. ധാരാളം സമുദ്ര ജീവികൾ അവിടെ പാർത്തിരുന്നു. ധാരാളം നദികൾ പോഷകങ്ങൾ വഹിച്ചുകൊണ്ട് അവിടേക്കു വന്നിരുന്നു. അവിടം അപ്പോൾ മരുഭൂമി അല്ലായിരുന്നു. സമുദ്ര ജീവികൾ ചത്തു മണ്ണടിഞ്ഞു. ചത്ത് മണ്ണടിഞ്ഞ ജീവജാലങ്ങൾ ദശലക്ഷകണക്കിന് വർഷങ്ങൾക്കു ശേഷം എണ്ണ നിക്ഷേപങ്ങൾ ആയി മാറ്റപ്പെട്ടു.
ഏകദേശം 200 ദശലക്ഷം വർഷമായപ്പോഴേക്കും മഹാഭൂഖണ്ഡമായ പാഞ്ചിയ തകരാൻ തുടങ്ങി. ഇന്ത്യയും സൗദി അറേബ്യ ഉൾപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡവും വടക്കോട്ടു നീങ്ങാൻ തുടങ്ങി. ഏകദേശം 30 ദശലക്ഷം വർഷക്കാലം സൗദി അറേബ്യ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. 30 ദശലക്ഷം വർഷങ്ങൾക്കു ശേഷം അറേബ്യൻ പ്ളേറ്റ്, ആഫ്രിക്കൻ പ്ളേറ്റിൽ നിന്ന് വേർപെടാൻ ആരംഭിച്ചു. തത്ഫലമായി ചെങ്കടലും, ഏദൻ ഉൾക്കടലും സൃഷിടിക്കപ്പെട്ടു. വടക്കോട്ടു നീങ്ങിയ അറേബ്യൻ പ്ളേറ്റ് യുറേഷ്യൻ പ്ളേറ്റുമായി കൂട്ടിയിടിക്കുവാൻ തുടങ്ങി.തത്ഫലമായി സർഗോസ് പർവ്വതനിരകൾ സൃഷ്ടിക്കപ്പെട്ടു. സർഗോസ് പർവ്വതനിരകൾ തെക്കുപടിഞ്ഞാറൻ ഇറാനിലാണ് കാണപ്പെടുന്നത്. സർഗോസ് പർവ്വതനിരകൾ ഉണ്ടായതിന്റെ ഫലമായി ടെത്തിസ് സമുദ്രം അടക്കപ്പെട്ടു, ധാരാളം oil trap-കൾ രൂപീകൃതമായി. ഈ oil trap-കളിലാണ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപങ്ങൾ കാണപ്പെടുന്നത്
പിന്നീട് ഗൾഫ് രാജ്യങ്ങൾ മരുഭൂമിയായി മാറ്റപ്പെട്ടു. ഇത് നിരവധി ഘടകങ്ങൾ മൂലമാണ് സംഭവിച്ചത്. അതിൽ ആദ്യത്തേത് സർഗോസ് പർവ്വതനിരകളുടെ ഉത്ഭവമാണ്. സർഗോസ് പർവ്വതനിരകൾ സൃഷ്ടിക്കപ്പെട്ടപ്പോൾ ഉണ്ടായ rain shadow effect മൂലമാണ് ഗൾഫ് രാജ്യങ്ങൾ മരുഭൂമിയായി മാറ്റപ്പെട്ടത്. മെഡിറ്ററേനിയൻ കടലിൽ നിന്നും പേർഷ്യൻ ഉൾക്കടലിൽ നിന്നും ഉയരുന്ന നീരാവി സർഗോസ് പർവ്വതനിരകളുടെ പടിഞ്ഞാറ് ഭാഗത്തു അതായത് Iran-ഉം Iraq-ഉം പടിഞ്ഞാറൻ പ്രേദേശങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നു. തുടർന്ന് ഈർപ്പം നഷ്ടപ്പെടുന്ന മേഘങ്ങൾ സർഗോസ് പർവ്വതനിരകളുടെ കിഴക്കു ഭാഗത്തു എത്തുമ്പോൾ അതായത് സൗദി അറേബ്യ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ മഴ പെയ്യിക്കാൻ ശേഷി ഇല്ലാതായി മാറുന്നു. ഈ പ്രതിഭാസത്തെ rain shadow effect എന്ന് വിളിക്കുന്നു. രണ്ടാമത്തേത് ആണ് Sahara മരുഭൂമിയുടെ സാന്നിധ്യം. ഗൾഫ് രാജ്യങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന സഹാറ മരുഭൂമിയിൽ നിന്നും വരുന്ന ഉഷ്ണക്കാറ്റ് ഗൾഫ് രാജ്യങ്ങളിൽ വരണ്ട കാലാവസ്ഥ സൃഷ്ടിക്കുന്നു. മൂന്നാമത്തെ കാരണം ഗൾഫ് രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ high pressure മേഖലയിൽ ആണ് എന്നുള്ളതാണ്. ഇതുമൂലം ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ മഴ അനുഭവപ്പെടുന്നു.

Пікірлер: 19
@usm4838
@usm4838 4 күн бұрын
സമ്പൽ സമൃദ്ധമായ രാജ്യങ്ങൾ ഗൾഫ് ഇന്ത്യക്കാരടക്കം പല രാജ്യങ്ങളിൽ നിന്നും ജോലി ചെയ്യാൻ വേണ്ടി സുഖമായി ജീവിച്ചു പണം സമ്പാദിക്കാൻ കഴിയുന്ന നാട്
@alimathary1304
@alimathary1304 Күн бұрын
🤒🤔
@teslamyhero8581
@teslamyhero8581 10 күн бұрын
ഈ പറഞ്ഞതിന്റെയൊക്കെ റെഫറൻസ് എവിടെ നിന്നാണ് ബ്രോയ്???
@ArunKSreedhar
@ArunKSreedhar 10 күн бұрын
@@teslamyhero8581 These information s are taken from internet
@vinuraj7897
@vinuraj7897 5 күн бұрын
പത്താം ക്ലാസ്റ്റിലെ geography text Book ൽ ഉണ്ട്.
@ArunKSreedhar
@ArunKSreedhar 5 күн бұрын
ഇതൊക്കെ established facts അതുകൊണ്ടു തന്നെ ഇത് പല ബുക്കിലും കാണപ്പെടും
@ArunKSreedhar
@ArunKSreedhar 5 күн бұрын
ഇതൊക്കെ established facts ആണ് അതുകൊണ്ടു തന്നെ ഇത് പല ബുക്കിലും കാണപ്പെടും
@pranavmadhu6844
@pranavmadhu6844 9 күн бұрын
3:30 zagros mountain te east side Iran alle?
@ArunKSreedhar
@ArunKSreedhar 9 күн бұрын
Just search in the internet, most of Iran is located on the western side of the Zagros Mountains
@pranavmadhu6844
@pranavmadhu6844 9 күн бұрын
@@ArunKSreedhar I mean, rain shadow will happen on west side of Zagros right? But Saudi Arabia zagros inte west side (allenkil south west) ayitanallo irikunnathu. Then how rain shadow can occur at Saudi or on any other Arab nations?
@ArunKSreedhar
@ArunKSreedhar 9 күн бұрын
@@pranavmadhu6844 Western side of Zargos receiving rain and but eastern side is dry. Desertification happen due to many factors such as gulf countries are near to Sahara desert and some gulf countries near to earth's high pressure belt
@തൃശൂക്കാരൻ
@തൃശൂക്കാരൻ 10 күн бұрын
ഒരുമ്പാട് ജനങ്ങളെ കൊന്ന് കിണറുകളിൽ തള്ളിയ സ്ഥലമാണ് കുട്ടികളുടെ പൂടവരെ നോക്കി കഴുത്ത് വെട്ടി കുഴിച്ച് മൂടിയിട്ടുണ്ട് . ജൈവ അവശിഷ്ടങ്ങളിൽ നിന്നാണല്ലോ എണ്ണ ഉണ്ടാകുന്നത്
@rifasworld9204
@rifasworld9204 11 күн бұрын
Adonnumalla. Muhammad nabiyude prarthanayanu
@Josegkundara
@Josegkundara 11 күн бұрын
😅😅😅😅
@santhoshkb7737
@santhoshkb7737 11 күн бұрын
@തൃശൂക്കാരൻ
@തൃശൂക്കാരൻ 10 күн бұрын
അതേ പുള്ളി പണ്ടേ കണ്ടു ഭാവിയിൽ ഇത് മനുഷ്യർക്ക് ആവശ്യം വരും എന്ന് അതുകൊണ്ട് ജൈവമാലിന്യം ഉണ്ടാക്കാൻ പുള്ളി കോടിക്കണക്കിന് ആളുകളെ കൊന്ന് കൊല്ലിച്ച് കുഴിച്ച് മൂടി തള്ളാഹുവിൻ്റെ കാരുണ്യത്തിൽ ആവ ജീർണ്ണിച്ച് എണ്ണയായ് മാറി...
@akhilsudhinam
@akhilsudhinam 7 күн бұрын
അത് മദ്രസ പഠനം ഇത് ശാസ്ത്രം വെറുതെയല്ല ഇന്നലെ ജൂതന്മാർ പേജറിൽ പണി കൊടുത്തത്
@kennymichael542
@kennymichael542 2 күн бұрын
Enna pinne allahuvinu athonnu quran il parayan melayirunno?
@PraveenKumar-ig9jv
@PraveenKumar-ig9jv 5 күн бұрын
സർഖോസ് മല അറേബ്യൻ പെനിൻസുലയുടെ കിഴക്കു ഭാഗത്താണ്
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 101 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 83 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,6 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН
History of Lebanon Explained || Bright Explainer
16:56
Bright Explainer
Рет қаралды 182 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 101 МЛН