ഇബ്രാഹിം നബി (അ) - മതപ്രബോധനത്തിൻ്റെ ഉത്തമ മാതൃക :- By Arshad Tanur

  Рет қаралды 12,547

Merciful Allah

Merciful Allah

Күн бұрын

ഇബ്രാഹിം നബി (അ) - മതപ്രബോധനത്തിൻ്റെ ഉത്തമ മാതൃക...!!
ഇറാഖിലെ ബാബിലോണിലെ ഒരു വിഗ്രഹ നിർമ്മാതാവിൻ്റെ മകനായാണ് ഇബ്രാഹിം (അ) ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ കുഞ്ഞു ഇബ്രാഹിം (അ)ന് മനസ്സിലായി, മനുഷ്യർ തങ്ങളുടെ കൈകൾകൊണ്ട് നിർമ്മിക്കുന്ന ഈ വിഗ്രഹങ്ങൾക്ക് ഒന്നിനുമുള്ള കഴിവ് ഇല്ലായെന്ന്...!!
ഇബ്രാഹിം (അ)ൻ്റെ ഉപ്പ ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ അദ്ദേഹത്തിൻ്റെ കയ്യിൽ വിൽക്കാനായി നൽകുമായിരുന്നു. പക്ഷെ കുഞ്ഞു ഇബ്രാഹിം (അ)ന് അറിയാമായിരുന്നു അവക്ക് ഒരു കഴിവും ഇല്ലെന്ന്, അതിനാൽ ഇബ്രാഹിം (അ) അവയെ പുഴയിൽ എറിഞ്ഞുകൊണ്ട് പറയുമായിരുന്നു നിങ്ങൾ നീന്തി രക്ഷപ്പെട്ടോളൂ എന്ന്...!!
വളരെ ചെറുപ്പത്തിൽ തന്നെ അല്ലാഹുവാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന അറിവ് ഇബ്രാഹിം (അ)ന് ലഭിച്ചു. തൻ്റെ ഉപ്പ ചെയ്യുന്നത് എത്രയോ വലിയ തെറ്റാണെന്ന് മനസ്സിലാക്കിയ ആ കുഞ്ഞു ഇബ്രാഹിം (അ) നേരെ തൻ്റെ ഉപ്പയുടെ അടുത്തേക്ക് പോയി...!!
എന്നിട്ട് പറഞ്ഞു:- "എൻ്റെ പ്രിയപ്പെട്ട ഉപ്പാ...ഒന്നും കാണാനോ കേൾക്കാനോ കഴിവില്ലാത്ത വെറും കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ ഈ വിഗ്രഹങ്ങളെ അങ്ങ് എന്തിനാണ് ആരാധിക്കുന്നത്..?
എന്തുകൊണ്ടാണ് സർവ്വ ലോകത്തേയും ജീവികളെയും സൃഷ്‌ടിച്ച അല്ലാഹുവിനെ നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാത്തത്..? എന്നെ വിശ്വസിക്കൂ ഞാൻ നിങ്ങൾക്ക് സന്മാർഗം കാണിക്കാം...!!
പക്ഷെ ആ ഉപ്പയുടെ മറുപടി വളരെ ക്രൂരമായിരുന്നു :- "ഇബ്രാഹിം...നീ എൻ്റെ ദൈവങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് അവസാനിപ്പിക്കുക, ഇല്ലാ എങ്കിൽ ഞാൻ നിന്നെ കല്ലെറിഞ്ഞു കൊല്ലുന്നതാണ്...!!
പക്ഷെ ആ ഭീഷണിക്ക് മുന്നിലും കുഞ്ഞു ഇബ്രാഹിം (അ) ഭയന്നില്ല, കാരണം അദ്ദേഹത്തിന് അറിയാമായിരുന്നു സർവ്വ ശക്തനായ അല്ലാഹു തനിക്ക് തുണയായി ഉണ്ടെന്ന്, അതിനാൽ അദ്ദേഹം നിർഭയത്തോടെ പിന്നെയും തൻ്റെ ഉപ്പയേയും ജനതയേയും സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 23
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
യുവാക്കളോട് by Arshad Alhikami Tanur
36:53
ARSHAD ALHIKAMI TANUR
Рет қаралды 10 М.
MSM PROFCON 2015   Arshad Thanur
19:45
ARSHAD ALHIKAMI TANUR
Рет қаралды 1,1 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26