Iruttil oru punyalan | Antichrist Movie | ഇരുട്ടിൽ ഒരു പുണ്യാളൻ | ആന്റിക്രൈസ്‌റ് | P.F.Mathews |#13

  Рет қаралды 3,756

flyleaf and more

flyleaf and more

Күн бұрын

ഫിക്ഷനുകൾ എണ്ണത്തിൽ കുറവുള്ള ഇന്നത്തെ മലയാള സാഹിത്യത്തിലേക്കാണ് പി എഫ് മാത്യൂസ് എന്ന എഴുത്തുകാരൻ ഒരു പുണ്യാളനെയും കൊണ്ട് ഇരുട്ടത്ത് കടന്നു വന്നത്. പുരാതനമായ ഒരു തുറമുഖ നഗരത്തിലെ ജൂത തെരുവിനടുത്തുള്ള ഒരു അടഞ്ഞ ലോഡ്ജിലേക്ക് താമസിക്കാൻ വരുന്ന ഇരുണ്ട മനസുള്ള ഒരു എഴുത്തുകാരൻ. അന്നത്തെ ദിവസം അവിടെ ഒരു അപകട മരണവും സംഭവിക്കുന്നു. ആദ്യത്തെ കാഴ്ച്ചയിൽ ഒരു സാധാരണ വാഹനാപകടം ആരുന്നെങ്കിലും പിന്നീട് ചിന്തിക്കുമ്പോൾ അത് ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു കൊലപാതകമായി മാറുന്നു. നമ്മുടെ എഴുത്തുകാരൻ ആ നിഗൂഢതകളിലേക്കു ആഴ്ന്നിറങ്ങുകയാണ്‌. അതോടെ ചുരുളുകൾ മുറുകുന്നു, കാര്യങ്ങൾ കൂടുതൽ കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആകുന്നു.
കൊച്ചിക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാപ്പിരിമുത്തപ്പൻ എന്ന മിത്തിനെ സമർഥമായി നമ്മുടെ നോവലിലേക്കു ആവാഹിച്ചിരിക്കുകയാണ് എഴുത്തുകാരൻ. പോർച്ചുഗീസ്കാരുടെ കാലത്തു ആഫ്രിക്കയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവന്നു പിന്നീട് കൊന്നു കളഞ്ഞ കറുമ്പൻ കാപ്പിരിയുടെ ആത്മാവ് പിന്നീട് കാപ്പിരിമുത്തപ്പനായി ആ പ്രദേശത്തു അലഞ്ഞു നടന്നു. ആ മുത്തപ്പനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന പ്രമാണിയായ പാണ്ഡ്യാലക്കൽ അച്ചമ്പിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. പിന്നീട് അയാളുടെ തലമുറകളിലേക്കും.
ഈ നോവലിലെ അച്ചമ്പിയുടെ മകൻ സേവ്യറിന്റെ മകനായ ഇമ്മാനുവേൽ എന്ന കഥാപാത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ആന്റിക്രൈസ്‌റ് എന്ന സിനിമ പ്ലാൻ ചെയ്തത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അതിർവരമ്പുകളിലൂടെയുള്ള ഇമ്മാനുവലിന്റെ യാത്ര. പല പല കാരണങ്ങളാൽ അതിങ്ങനെ നീണ്ടു പൊക്കോണ്ടിരിക്കുകയാണ്. ഇനി നടക്കുമോ ഇല്ലയോ എന്നും അറിഞ്ഞുകൂടാ.
മതങ്ങളുടെയും ദൈവങ്ങളുടെയും നന്മ തിന്മകളുടേയുമെല്ലാം മറ്റൊരു അങ്കിളും കാണിച്ചു തരുന്നുണ്ട് എഴുത്തുകാരൻ. ചുരുക്കത്തിൽ മലയാളത്തിലെ വളരെ വ്യത്യസ്തമായ, ഫിക്‌ഷൻ ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇരുട്ടിൽ ഒരു പുണ്യാളൻ.
Courtesy:
images.fineart...
cdn.britannica...
www.jing.fm/cl...
themoonstone.f...
pazhayathu.blo...
theorthodoxchur...
thumbs.dreamst...
www.google.com...
www.thenewsmin...
/ 32369691043974493
www.123rf.com/...
www.dreamstime...
www.google.com...
www.thenewsmin...
www.thehindu.c...
culturalmapping.in/fortkochi/index.php/kappiri-thara
www.manoramaon...
www.manoramaon...

Пікірлер: 45
P.F Mathew's new novel turns to be a hit | Manorama News | Pularvela
15:51
T D Ramakrishnan 15 | Charithram Enniloode 1708 | SafariTV
23:42
Davinci Code Explained | Malayalam | Aswin Madappally
14:26
Aswin Madappally
Рет қаралды 586 М.