Рет қаралды 192
രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. തെളിഞ്ഞ സൂര്യപ്രകാശത്താല്‍ ആതപപൂര്‍ണ്ണമായ ജോധ്പൂരിനു സൂര്യനഗരം എന്ന വിളിപ്പേര് തികച്ചും യോജിച്ചതാണ്. മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു. താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല്‍ താറിലേക്കുള്ള വാതിലെന്നും ജോധ്പൂരിനെ പറയുന്നു.