Рет қаралды 313
കോഫീ ബോർഡിന്റെ
" KNOW YOUR KAAPI" എന്ന കാമ്പയിനിലൂടെ കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി അറിയുന്നതിനുള്ള അവസരം ഒരുക്കുന്നു. കാപ്പിയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള സുപ്രധാന മാനദണ്ഡമാണ് "കപ്പ് ക്വാളിറ്റി".
വിളവെടുപ്പിനും വിളവെടുപ്പാനന്തരമുള്ള പ്രവർത്തികൾ ഉൾപ്പെടെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ അനുവർത്തിക്കുന്ന രീതികൾ കാപ്പിയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ്. തങ്ങൾ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി അറിയുന്നത് വഴി ഗുണനിലവാരം വർദ്ധിപ്പിക്കാനാവശ്യമായ കാർഷിക രീതികൾ അവലംബിക്കാൻ സാധിക്കും. താത്പര്യമുള്ള കർഷകർ രണ്ട് കിലോ കാപ്പി പരിപ്പ്, കപ്പ് ക്വാളിറ്റി ടെസ്റ്റിംഗ് ഫീസായ 150 രൂപ +18% ജി.എസ്.ടി സഹിതം 09.04.2025 - നകം അതാത് കോഫീ ബോർഡ് ഓഫീസുകളിൽ എത്തിക്കേണ്ടതാണെന്നു കോഫീ ബോർഡ് വിജ്ഞാന വ്യാപന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക:
മാനന്തവാടി-9497761694, പനമരം- 8332931669; സുൽത്താൻ ബത്തേരി-9495856315/9847961694,മീനങ്ങാടി-9539620519, പുൽപള്ളി-9745217394; കൽപ്പറ്റ, 9496202300/ 9495312951 ചുണ്ടേൽ- 8762408186
കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന കോഫി ബോർഡ് വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.
coffeeboard.go...