ഓണമാണ് - OFFICIAL VIDEO SONG - VIDYADHARAN MASTER - Onamaanu - Hari M Mohanan - Kaviprasad Gopinath

  Рет қаралды 1,142,194

Kaapi Channel – Music, Lyrics & Cinematic Stories

Kaapi Channel – Music, Lyrics & Cinematic Stories

Күн бұрын

Пікірлер
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 4 жыл бұрын
എനിക്ക് അവസാനം കണ്ണുനിറഞ്ഞു പോയി കാരണം അവസാനം 3ഇല ഇട്ടു സദ്യ വിളമ്പിയിട്ട് ഒറ്റക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോൾ. അസാദ്യ വരികൾ എന്റെ വക ഒരു ബിഗ് സല്യൂട്ട്
@Ponnu464
@Ponnu464 4 жыл бұрын
വാക്കുകൾ ഇടറുന്നുണ്ടല്ലോ വിദ്യാധരൻ മാഷെ .എന്ത് feel വേറെ ആര് പാടിയാലും ഇതയ്ക്ക് feel കിട്ടില്ല എന്ന് തോന്നുന്നു .ശരിക്കും മനസ്സിൽ കൊണ്ടു വിങ്ങിപൊട്ടി .ഇനിയും ഇത്തരം പാട്ടുകൾ താങ്കൾക്ക് പാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു love you Sir
@anithavv3451
@anithavv3451 Жыл бұрын
🥰👍🥰👌🥰👌❤️❤️❤️ നല്ല Song നല്ല ആലാപനം 🥰❤️🥰
@maneezviews
@maneezviews 4 жыл бұрын
കൈ വയ്യ കാൽ വഴങ്ങില്ല മെയ്യിൻ പാതി കൂട്ടിനില്ല എന്നാലുമീ പഴങ്കുടിലിനുള്ളിൽ ഓണം വന്നാൽ ഉണർവ്വാണ് അപ്പൂ നീ ഇരിക്കുമ്പോൾ കൂടെ അപ്പൂപ്പനേയും ഇരുത്താമോ..... അച്ഛനെ പണ്ട് നടത്തിയ പോലെ പിച്ചനടത്താൻ പോരാമോ ഏകാന്തജീവിതം നയിക്കുന്ന അനേകർക്ക് ഓണം ഒരു പ്രതീക്ഷ തന്നെ ആണ്. നാട്ടിൻപുറത്തുനിന്നും നഗരങ്ങളിൽ ജീവിക്കുന്ന മക്കളും കൊച്ചുമക്കളും ഒക്കെ വീണ്ടും വരുമെന്ന് വീട് വീണ്ടും കുറച്ചുനാളത്തേയ്ക്ക് പഴയപോലെ ഉണരും എന്നും ഉള്ള പ്രതീക്ഷ. ഈ വരികളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ദൃശ്യാവിഷ്കാരത്തിൽ എല്ലാവർക്കും വേണ്ടി സദ്യവിളമ്പിവച്ച് ഒറ്റക്കിരുന്ന് ഉണ്ണുന്ന ആ രംഗം അത് വളരെ നൊമ്പരപ്പെടുത്തി.
@nishakj9634
@nishakj9634 4 жыл бұрын
"പേരിനു മാത്രം കിടക്കുന്ന പ്രാണന് പേരക്കിടാങ്ങൾ മരുന്നാണ് ... " "മെയ്യിൽ പാതി കൂട്ടിനില്ല " ഈ വരികളിൽ ഏകാന്തതയുടെ തീരാ വേദന ഒളിഞ്ഞു കിടക്കുന്നു..
@asharafasuper3451
@asharafasuper3451 4 жыл бұрын
എത്ര പറഞ്ഞാലും മതിയാവില്ല 😢
@mayavasantha2659
@mayavasantha2659 2 жыл бұрын
Feeeling wht to say?
@sivadasr3475
@sivadasr3475 Жыл бұрын
❤😊
@prajeshkumarv
@prajeshkumarv 4 жыл бұрын
"കൈ വയ്യ കാൽ വഴങ്ങില്ല മെയ്യിൽ പാതി കൂട്ടിനില്ല " ആ സീൻ കരയിപ്പിച്ചു 😥
@UnniKrishnan-tn1cu
@UnniKrishnan-tn1cu 4 жыл бұрын
'പേരിന് മാത്രം കിടക്കുന്ന പ്രാണന് പേരക്കിടാങ്ങള്‍ മരുന്നാണ് ' മാനുഷിക ബന്ധത്തിന്‍റെ ആഴത്തില്‍ സ്പര്‍ഷിക്കുന്ന എത്ര അര്‍ഥവത്തായ വാക്കുകള്‍....!
@weareonemediaon2685
@weareonemediaon2685 2 жыл бұрын
ഈ പാട്ട് ഒരു ഓണക്കാലത്ത് കൂടെ കൂടിയതാണ് എന്താണെന്നറിയില്ല ഒരു ചെറു കണ്ണുനീരില് അല്ലാതെ ഈ പാട്ട് കേൾക്കാൻ ആവുന്നില്ല അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചു ഓരോ വരികളും ഓരോ ചിത്രീകരണവും ഒറ്റപ്പെടൽന്റെ വേദന എന്താണെന്ന് മനസ്സിലാക്കിത്തരുന്നു അവസാനത്തെ സീൻ മക്കൾക്ക് പകരം വാഴ തന്നെ നല്ലത് എന്നും കാണിച്ചുതരുന്നു ഈ മനോഹരമായ ഗാനം ആസ്വാദകർക്ക് നൽകിയ ഒരു പുണ്യമാണെന്ന് കരുതുന്നു ♥️♥️♥️♥️🥰
@three4media640
@three4media640 3 жыл бұрын
ആദ്യം കേട്ടപ്പോ സാധാരണയായി തോന്നി. ഇപ്പൊ കേട്ടപ്പോ ഉള്ളിന്റെ ഉള്ളിൽ ഈ പാട്ടിനോട് ഒരു വല്ലാത്ത ഇഷ്ടം
@krishnannangoloth3873
@krishnannangoloth3873 3 жыл бұрын
ഓണ൦ ഓരോ മലയാളിക്കും എന്തെന്ത്അനുഭവങ്ങൾ പ്രത്യേകിച്ചും പഴയ തലമുറക്ക്, കൂടിച്ചേർന്ന്, കൂട്ടുകടു൦ബമായി... എല്ലാം ഓർമ്മകൾ മാത്രമായപുതിയകാലത്ത് വേദനയേറിയ മനുഷ്യരുടെ വാങ്ങലുകൾ... വളരെ ഹൃദ്യമായി. നയന മനോഹരമായ കാഴ്ചകൾ, ആസ്വാദ്യകരമായ ആലാപനം.. അഭിനന്ദനങ്ങൾ🎊🎉🎊🎉🎊🎉
@santhoshkumar-il3rx
@santhoshkumar-il3rx 5 ай бұрын
എപ്പോൾ കേട്ടാലും കണ്ണ് നിറയ്ക്കുന്ന ഒരു ഓണപ്പാട്ട്... വരികൾ ദൃശ്യവൽക്കരണം എല്ലാം മികച്ചത്... അവസാനം വെച്ച വാഴയും... Symbolic
@saneeshmail
@saneeshmail 4 жыл бұрын
ആദ്യം visuals പിടിച്ചുലച്ചു. പിന്നെ ഓഡിയോ മാത്രം കേട്ടു. വരികളും ആലാപനവും സംഗീതവും എല്ലാം ചേർന്ന് ഒരു ഹെവി ഫീലിംഗ്. മനോഹരം
@SureshBabu-db3xf
@SureshBabu-db3xf 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഇത് കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് അറിയാതെ തേങ്ങിപ്പോയി. വിദ്യാധരൻ മാഷിന് മാത്രമേ ഇതു പോലെ ആലപിക്കാൻ കഴിയൂ 🙏
@akhileairinjalakuda5871
@akhileairinjalakuda5871 4 жыл бұрын
വീട്ടിൽ ഇരിക്കുന്ന എനിക്ക് ഇത് കേട്ട് ഇത്ര ഫീൽ ആണെങ്കിൽ പ്രവാസികളുടെ അവസ്ഥ എന്താകും... ❤️❤️❤️❤️
@gulmoharproductions
@gulmoharproductions 3 жыл бұрын
2021.. ഈ ഓണക്കാലത്തും ഓടിയെത്തിയത് ഈ ഗാനത്തിനാണ്.. ഇന്നേവരെ കണ്ടതിൽ, കേട്ടതിൽ മികച്ചത്.. കവിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ ആഗ്രഹം.. മാഷിന്റ ശബ്ദം.. വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്നു.. മുത്തച്ഛനായി അഭിനയിക്കുകയായിരുന്നില്ല..ജീവിക്കുകയായിരുന്നു.. അതൊപ്പിയെടുത്ത camera കണ്ണുകൾ അസാധ്യം.. love you team
@KaapiChannel
@KaapiChannel 3 жыл бұрын
സന്തോഷം അഭിമാനം!☺️🥰🙏 ഒത്തിരി നന്ദി🙏 പിന്നെ, ഞങ്ങളുടെ About പേജിലെ contact email id യിൽ ബന്ധപ്പെട്ടാൽ കവിയെ നേരിട്ടു കാണാനുള്ള സാഹചര്യം ഒരുക്കാവുന്നതേയുള്ളൂ കേട്ടോ..👍
@krishnakumarks395
@krishnakumarks395 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ ....നല്ല വരികൾ .... സുന്ദരമായ സംഗീതവും ആലാപനവും ....നല്ല അവതരണവും ..... എല്ലാം കൊണ്ടും സൂപ്പർ ......
@santhusanthosh3309
@santhusanthosh3309 4 жыл бұрын
എന്റെ പൊന്നോ..... കരയിച്ചു കളഞ്ഞല്ലോ.... . വിദ്യാധരൻ master ..... ഞെട്ടിച്ചു..... എത്ര തവണ കേട്ടാലും മതി വരുന്നില്ല... അത്ര മനോഹര ഗാനം.... ആലാപനം ശോ ------------ viswal ഉം വേറെ ലെവൽ.... പേരിനു മാത്രം കിടക്കുന്ന പ്രാണന് പേരക്കിടാങ്ങൾ മരുന്നാണ്...... ഹമ്പോ... love u all
@anoopputhalath3181
@anoopputhalath3181 4 жыл бұрын
ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ.......... തനിച്ചിരിക്കുമ്പോഴേ അകൽച്ചയുടെ നൊമ്പരം തിരിച്ചറിയൂ വിരഹത്തിന്റെ വേദനയും ഒരച്ഛന്റെ വാത്സല്യവും എല്ലാം എല്ലാം ........ വരികൾ...... N
@sagapasagapa4433
@sagapasagapa4433 2 жыл бұрын
സർ, വളരെ ഹൃദയസ്പർശിയായ അങ്ങയുടെ ശബ്ദത്തിൽ അങ്ങ് പാടിയ ഓണ പ്പാട്ട്, എത്ര പ്രാവശ്യം ഞാൻ കേട്ടയായെന്നു, എനിക്ക് തന്നെ തിട്ടമി ല്ല. ഇത്തരത്തിലു ള്ള, മനോഹരമായ പാട്ടുകൾ പാടാനുള്ള, ശക്തിയും ആയുസ്സും ഈശ്വരൻ അങ്ങയ്ക്കു നൽകട്ടെ യെന്നാഗ്രഹിക്കുന്നു. സാർ,, ആ visual ചിത്രീകരണത്തിൽ, ആ മക്കളെ തേടിയിരി ക്കുന്ന, ആ സാധു മനുഷ്യനെ സുന്ദരമാക്കിയ അദ്തേഹത്തിനും എന്റെ വക ഭാവുകങ്ങളും നേ രുന്നു.. സ്നേഖപ്പൂർവം,, പ്രഭാകരൻ നായർ.
@balakrishnanbalu2803
@balakrishnanbalu2803 2 жыл бұрын
പൂവില്ല..പൂവിളിയില്ല... വിദ്യാധരൻ മാസ്റ്റർ.. ഹൃദയത്തോട് ചേർത്തു നിർത്തി കൊണ്ട്...
@MyFoodiesByJosna
@MyFoodiesByJosna 4 жыл бұрын
ഒറ്റപ്പെടൽ വല്ലാത്തൊരു വേദന ആണ്. എല്ലാവരും ഉണ്ട് പക്ഷെ ആരും ഇല്ല. ഓണത്തിനും ഒറ്റക് ഇല ഇട്ടു തനിച്ചു സദ്യ കഴിക്കേണ്ടി വരുന്നത് വല്ലാത്തൊരു സങ്കടം തന്നെ. കാത്തിരിക്കാം ഉറ്റവരുടെ വരവിനായി. നീണ്ട ഏകാന്തതയുടെ വിരാമത്തിനായി....
@im_dr_b_indhulekha
@im_dr_b_indhulekha 4 жыл бұрын
നെഞ്ചിലൊരു വിങ്ങൽ...ആ അച്ഛൻ ഒറ്റയ്ക്ക് സദ്യ കഴിക്കുന്നത് കണ്ടപ്പോൾ.....മാസ്റ്ററേ💞💖 ഇങ്ങള് മാസ്സാണ് 💫
@sajnasajsaj8412
@sajnasajsaj8412 4 жыл бұрын
ottaikayal vallatha bhudhimuttado ,, njan anibavikunnatha
@travel_tech_food_by_promodbabu
@travel_tech_food_by_promodbabu 3 жыл бұрын
Tijo vlogs വഴി കണ്ടതാണ് ഇത്രയും പ്രതീക്ഷിച്ചില്ല. ഗംഭീരം. എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@KaapiChannel
@KaapiChannel 3 жыл бұрын
നന്ദി. സമയം പോലെ ചാനലിലെ മറ്റു ചില ഗാനങ്ങൾ കൂടി കണ്ടു നോക്കാനപേക്ഷ 😍🙏🌿
@travel_tech_food_by_promodbabu
@travel_tech_food_by_promodbabu 3 жыл бұрын
@@KaapiChannel SURE
@seethalekshmycn3336
@seethalekshmycn3336 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ഓണത്തിന് മക്കളെയും പേരക്കുട്ടികളെയും കാത്ത് കഴിയുന്ന എന്റെ അമ്മയെ ഓർത്തു പോയി....
@lishartp
@lishartp 4 жыл бұрын
അടുത്തൊന്നും വൈകാരികമായി ഇത്രയും സ്പർശിച്ച ഒരു കവിത , സംഗീത ആൽബം കണ്ടിട്ടില്ല. ഓണവും , മഴയും , വാർദ്ധക്യവും , വേർപാടും , കാത്തിരിപ്പും - കേരളത്തിന്റെ , മലയാളി സമൂഹത്തിന്റെ ആത്മാവ് അതീവ ഹൃദ്യമായാണ് ഇതിൽ സമന്വയിപ്പിച്ചിരിക്കുന്നത്. വരികളും , ആലാപനവും മനോഹര മായിട്ടുണ്ട്. മക്കൾക്കും , പേരക്കുട്ടികൾക്കുമായി കാത്തിരിക്കുന്ന കേരളത്തിലെ അച്ഛനമ്മമാരുടെ കാത്തിരിപ്പിന്റെ വേദന, വാർധക്യ കാലത്തു അവർ ആഗ്രഹിക്കുന്ന മക്കളുടെ , പേരക്കുട്ടിയുടെ സാന്നിധ്യം, അതെല്ലാം വികാരതീവ്രത ഒട്ടും ചോരാതെ അതിമനോഹരമായി പകർത്തിയെടുത്തിട്ടുണ്ട് സംവിധായകൻ. മഴയുടെ പശ്ചാത്തലത്തിനു ഇത്രയും ഹൃദയവേദന സൃഷ്ടിക്കാനൊക്കുമോ. ഇത് കണ്ടു കഴിഞ്ഞാൽ വിദേശത്തു ജീവിക്കുന്ന ഓരോ മലയാളിയും കണ്ണടച്ചിരുന്നു തന്റെ നാട്ടിനെയും, വീടിനെയും, രക്ഷിതാക്കളെയും , പ്രിയപ്പെട്ടവരെയുമോർക്കും. സ്നേഹം , സ്നേഹം മാത്രം 🙏
@balakrishnanp9341
@balakrishnanp9341 4 жыл бұрын
കുറെ വർഷങ്ങളയി ജോലി സംബന്ധമയി ഒറ്റക്ക് താമസിക്കുന്ന എന്റെ കണ്ണ് നിറഞ്ഞുപോയി.
@nlklim
@nlklim 4 жыл бұрын
പാട്ടെല്ലാം കഴിഞ്ഞിട്ടും പുതുനാമ്പുള്ള വാഴയും വെച്ചിട്ട്‌ പകുതി പ്രതീക്ഷയോടെയും പകുതി നിസ്സംഗതയോടെയുമുള്ള ആ തിരിഞ്ഞുപോക്കുണ്ടല്ലോ!
@MANOJKUMAR-yz7ev
@MANOJKUMAR-yz7ev 4 жыл бұрын
വിദ്യാധരൻ മാസ്റ്റർ വളരെ നന്നായിരിക്കുന്നു,എന്താണെന്നു പറയാൻ കഴിയുന്നില്ല അതുപോലെ നന്നായിരിക്കുന്നു
@basiljohn8351
@basiljohn8351 3 жыл бұрын
ഈ താളത്തിലുള്ള പാട്ടുകൾ ഇടക്ക് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്...
@soumyavs4401
@soumyavs4401 3 жыл бұрын
ഭാവതീവ്രമായ സംഗീതം.. വരികൾ അതിമനോഹരം. ചിത്രീകരണം അതിഗംഭീരം. കണ്ണു നിറയാതെ കാണാനാവില്ല ഈ വീഡിയോ. 💞🥰🥰
@vijogeorge9910
@vijogeorge9910 4 жыл бұрын
"അച്ഛനെ പണ്ട് നടത്തിയപോലെ പിച്ച നടത്താൻ പോരാമോ......."❤️❤️ പ്രായം ആയവരെ നമ്മൾ ഒരു കൊച്ചുകുട്ടിനെ നോക്കുന്നതിലും കരുതലോടെ നോക്കണം എന്നുള്ള ഒരു വലിയ സന്ദേശം വെറും ഒറ്റവരിയിൽ ഇവിടെ പറഞ്ഞിരിക്കുന്നു. പ്രായമായ അച്ഛൻ അമ്മമാർക്ക് മക്കൾ എത്ര അഭികാമ്യം ആണെന്ന് ഈ ഒറ്റവരിയിൽ നിന്നും നമ്മുക്ക് അടർത്തിഎടുക്കാൻ സാധിക്കും.ഇത് മാത്രം അല്ല ഒത്തിരി ഏറെ അർഥതലങ്ങൾ ഈ വരിയിൽ നിന്നും നമ്മുക്ക് ഉൾകൊള്ളാൻ സാധിക്കും. അതിനാൽ ഈ പാട്ടിലെ എനിക്ക് ഏറ്റവും അധികം ഇഷ്ട്ടം ആയതും എന്നെ സ്പർശിച്ചതും ആയ വരി ഇതാണ്.
@maneeshremanan1556
@maneeshremanan1556 3 жыл бұрын
ഞാൻ കരുതി എനിക്കുമാത്രമാണ് ഇത് വീണ്ടും വീണ്ടും.. കേൾക്കാൻ തോന്നിയതെന്ന് പക്ഷേ കമന്റിൽ എല്ലാവർക്കും ഇതേ അനുഭവമാണ് മാഷിന്റെ സ്വരവും വരികളും സൂപ്പർ.....
@KaapiChannel
@KaapiChannel 3 жыл бұрын
ഒത്തിരി നന്ദി Maneesh 😍🙏🌿
@gopinathannair9157
@gopinathannair9157 4 жыл бұрын
വാർധക്യം മനുഷ്യജീവിതത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടം.. ഇന്നലകളിൽ നെഞ്ചുവിരിച്ചു നടന്ന പലരും ഒരുകൈത്താങ്ങിനായി കൊതിക്കുന്ന സമയം.. മറക്കാതിരിക്കുക ഈ പാവങ്ങളെ... ഓണവും വിഷുവും എല്ലാം ഇവർക്കായി ഒരുങ്ങുക.. ഈ മനോഹര ഭൂമിയിലേക്ക് നമ്മളെ എത്തിച്ച ഉണ്ണാതെയും ഉറങ്ങാതെയും നമ്മൾക്ക് കാവലിരുന്ന് നമ്മളെ വലുതാക്കിയ അമ്മയും അച്ഛനും അനാഥരാകാതെ നമ്മൾക്ക് പൊന്നുപോലെ നോക്കാം....
@KaapiChannel
@KaapiChannel 4 жыл бұрын
പാട്ടുകൾ കേട്ടു മറക്കാനുള്ളവയല്ലെന്നും, അവയ്ക്കു നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ കൂടി കഴിയണമെന്നും ഉറച്ചു വിശ്വസിക്കുന്നവർ എന്ന നിലയ്ക്ക്, ഞങ്ങൾ അങ്ങയുടെ വാക്കുകളെ വലിയൊരു അംഗീകാരമായി കരുതുന്നു. വളരെ നന്ദി. ചാനലിലെ മറ്റു പാട്ടുകളും കൂടി ശ്രദ്ധിക്കുവാനപേക്ഷ 🙏😍
@geethasethudas2201
@geethasethudas2201 4 жыл бұрын
സൂപ്പർ വാക്കുകൾ ഇല്ല... ഇത് കണ്ടവർ തീർച്ചയായും അച്ഛന്റേം അമ്മടേം അടുത്ത് എത്തും തീർച്ചയാണ്... കണ്ട് തീരും മുൻപേ കണ്ണുകൾ മിഴിനീർ വാർത്തു... ഇത്തരം എഴുത്തുകൾ മനുഷ്യമനസ്സുകളെ ഉണർത്തുക തന്നെ ചെയ്യും. കവിഹൃദയത്തിനെന്റെ അഭിനന്ദനങ്ങൾ.. ചിത്രീകരണവും.. പ്രസാദിന്റെ അച്ഛന്റെ അഭിനയവും മനസ്സിൽ മായാതെ നിൽക്കും... ഇത്രയും നല്ല പാട്ടിലൂടെ കാഴ്ച വിരുന്നും അതിലൂടെ നല്ല മെസ്സേജും എല്ലാവർക്കും ഓണസമ്മാനമായ് തന്നതിന് കാപ്പി ചാനലിന് അഭിനന്ദനങ്ങൾ 👌👏👏🌹🌹🌹🌹🌹👍
@shajahanki5378
@shajahanki5378 4 жыл бұрын
ഞാനല്ലേ,,, അത്,,, എൻ്റെ പാട്ടല്ലേ അത് ,ഞാൻ പാടുന്ന എൻ്റെ പാട്ട് കണ്ണു നിറയുന്ന ഓർമകൾ എൻ്റെ കരളിൽ നീറ്റലായ് മാറി
@TheChaandi
@TheChaandi 4 жыл бұрын
*വേണം ആയുസ്സെന്ന തോന്നലാണ്*....വല്ലാത്തൊരു എഴുത്തായിപ്പോയി കേട്ടോ അത്. ജീവിത സന്ധ്യകളിൽ ഒറ്റയ്ക്കാകുന്നവർ ആഘോഷങ്ങളെ എങ്ങനെയായിരിക്കും കാണുന്നത്? വൃദ്ധദമ്പതികളിൽ ഭാര്യമാർ ആദ്യം യാത്രയാകുമ്പോൾ ഒടിഞ്ഞു തൂങ്ങിപ്പോകുന്ന ഒരു ചില്ലയുണ്ട്. കളിയും ചിരിയുമൊക്കെയായി പതിവായി അതിൽ വന്നിരിക്കുമായിരുന്ന കുഞ്ഞക്കിളികൾ പിന്നീട് വരാതാവുക കൂടി ചെയ്യുമ്പോൾ മരമെന്ന ആ മിണ്ടാപ്രാണി എത്ര കണ്ട് വിഷമിക്കുന്നുണ്ടാവാം. മനോഹരമായ വരികളും സംഗീതവും.... വിദ്യാധരൻ മാഷ് തന്നെ പാടിയപ്പോൾ അഭിനയം കൂടുതൽ ജീവസ്സുറ്റുള്ളതായി. ഒറ്റപ്പെടലിന്റെ നൊമ്പരം എത്ര ആഴത്തിലാണ് വരച്ചുകാട്ടിയിരിക്കുന്നത്? ഒഴിഞ്ഞ ഇലകൾ കാഴ്ചക്കാരന്റെ നെഞ്ചിലേക്കാണ് വിളമ്പി വെച്ചിരിക്കുന്നത്... ചിത്രീകരണമൊക്കെ അതി ഗംഭീരമായിരിക്കുന്നു. എല്ലാ അർത്ഥത്തിലും മനോഹരമായ ഒരു ഓണസമ്മാനമെന്നു തന്നെ പറയാം.. വരികൾ ഒരുക്കിയ പ്രസാദിന് അഭിനന്ദനങ്ങൾ 💐💐💐
@praveenp5311
@praveenp5311 4 жыл бұрын
സത്യം! വല്ലാത്ത ഒരു വിങ്ങൽ അവശേഷിക്കുന്നു. 🙏
@priyavijesh9943
@priyavijesh9943 4 жыл бұрын
I also feel the same
@johnvarghese2741
@johnvarghese2741 4 жыл бұрын
ശരിയാണ്...
@shibidavies972
@shibidavies972 4 жыл бұрын
ജീവിക്കുന്ന കഥാപാത്രം.................… . ഹരിക്കും അഭിനന്ദനങ്ങൾ....... . ആത്മാത്ഥതയോടെ ......🌹🌹🌹🙂
@rajuanittaanittaraju3818
@rajuanittaanittaraju3818 4 жыл бұрын
5:8. To 5:17. .....👏👏👍👍👍👍👌👌👌👌👌👌 ഒരോ മക്കളും ചിന്തിക്കേണ്ട കാര്യം.. വരികളും ആലാപനവും ഹൃദയത്തിൽ തൊട്ടു. ...
@ravicm82
@ravicm82 4 жыл бұрын
പോയകാല ഓർമ്മകൾക്ക് വിരുന്നേൽകുന്ന മനോഹര ഗാനം "ദൂരത്തുനിന്നോടി എത്തുന്ന മക്കളെ കാണുമ്പോൾ ഉള്ളിൽ വിരുന്നാണ് ....
@samuelsudhir8002
@samuelsudhir8002 4 жыл бұрын
My mother died on July 20 2018. Watching this video, I cried. I do not understand Malayalam, but thanks for the subtitles I got the essence. My dad is similar, since my mom passed away, he is in his own world. He does all his chores all by himself, even for hot water, he keeps on the stove by himself. He doesn't ask for any help. He wanders out by himself. He lost his smile, how much we try, he just can't smile/laugh whole-heartedly. The only times he sneaks out a half smile is when he sees his grand children. Thanks for the song/visuals.
@sreelakshmir1217
@sreelakshmir1217 4 жыл бұрын
Serikum sankadam vannuto..no words to say...👌👌👌👌👌👌👌👌👌👌👌👌👌
@rizwirosh
@rizwirosh 4 жыл бұрын
വരികളും വിദ്യാധരൻ മാഷുടെ ശബ്ദവും വിഷ്വൽസും എല്ലാം മനോഹരമാണ്.. . അവസാനം വാഴ വെച്ച സീൻ കണ്ടപ്പോൾ പിടിവാശിക്കാരനായ ഒരു കുടിയേറ്റക്കാരനായി ആ അച്ഛൻ ചുരുങ്ങിപ്പോയോ എന്ന സംശയം !
@athiranairmusic8305
@athiranairmusic8305 4 жыл бұрын
Varikal kettapol kannu niranju. Drishyangal kandappol karachilottu sahikkanum patiyilla. Marichu poya achane orma vannu. Such a heartfelt song. 🌼♥️
@UdayRamachandranOfficial
@UdayRamachandranOfficial 4 жыл бұрын
ഈ കോവിഡ് സമയത്തും ജീവിതം മുന്നോട്ടു നീങ്ങണമെങ്കിൽ പുറത്തിറങ്ങിയേ പറ്റൂ എന്ന സാഹചര്യത്തിൽ ജീവിക്കുന്ന പലരും, നമ്മുടെ അച്ഛനമ്മമാരുടെ ആരോഗ്യത്തെ കരുതി, തലച്ചോറുകൊണ്ട് ചിന്തിച്ചു ഈ ഓണക്കാലത്തു എങ്ങോട്ടുമില്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ ഈ പാട്ട് ഹൃദയം കൊണ്ട് നമ്മളെ നിർബന്ധിച്ചുകൊണ്ടേയിരിക്കും....അങ്ങോട്ടേയ്‌ക്കെത്തുംവരെ. മാസ്റ്റർക്ക് സാഷ്ടാംഗ നമസ്ക്കാരം ...കവിപ്രസാദിനോട് സ്നേഹം ബഹുമാനം... ഹരി, ഈ ഒരു സ്റ്റാറ്റിക് ഫ്രെമിൽ നിന്നുകൊണ്ട് ഞങ്ങളെ അച്ഛന് ഒപ്പം നടത്തിയതിനും.. അവസാനം ഇലയിട്ട് ഊട്ടിയതിനും നന്ദി. Uday Ramachandran
@suryaanil6642
@suryaanil6642 2 жыл бұрын
ഓരോ വരികളും ഒന്നിന് ഒന്ന് മെച്ചം..പറയാൻ വാക്കുകൾ ഇല്ല.കണ്ണുകളും മനസ്സും ഒരുപോലെ നിറഞ്ഞു🙏
@Newworld-v2p
@Newworld-v2p 4 жыл бұрын
മനോഹരമായ വരികൾ അതിനൊത്ത സംഗീതവും ആലാപനവും..കണ്ണുകൾ ഈറനണിയാതെ നിങ്ങൾക്കിതു കാണാൻ ആവില്ല...
@shajimadhavan500
@shajimadhavan500 4 жыл бұрын
ആർദ്ര മായ ആലാപനം..... എവിടെയോ ഹൃദയത്തിൽ തറച്ചപോലെ.. വിദ്യാധരൻ മാഷ് എല്ലാ ആയുരാരോഗ്യങ്ങളും നേരുന്നു
@sugamaks6723
@sugamaks6723 4 жыл бұрын
വിഷമം വന്നിട്ട് മുഴുവൻ കാണാൻ കഴിഞ്ഞില്ല.കവിതയും സംഗീതവുംവളരെ നന്നായിരിക്കുന്നു.ഹൃദയം നുറുക്കുന്ന ആലാപനം.ഹൃദയ സ്പൃക്കായ ചിത്രീകരണം.
@KaapiChannel
@KaapiChannel 4 жыл бұрын
😞 സാരമില്ല. പലപ്പോഴും ജീവിതയാഥാർത്ഥ്യങ്ങൾ നമ്മെ വല്ലാതെ വിഷമിപ്പിക്കും. ഒരു കലാസൃഷ്ടി എന്ന നിലയിൽ മാത്രം കണ്ടുകൊണ്ട്, അല്പം മാറിനിന്നു വീക്ഷിക്കുന്നു എന്ന നിലയിൽ, ഇതിൻറെ making process ഒക്കെ ആലോചിച്ചു കൊണ്ട് ഒന്നു കൂടി കണ്ടു നോക്കൂ.. സത്യം പറഞ്ഞാൽ ഞങ്ങൾ പോലും അങ്ങിനെയൊക്കെയാണ് അൽപമൊന്ന് ബാലൻസ് ചെയ്യുന്നത്. പൂർണ്ണമായും involved ആയി ഇരുന്നുകൊണ്ട് ഇതു കാണുന്നത് കുറച്ച് ശ്രമകരം തന്നെയാണ്..😞🙏🙏🙏🙏🙏
@rhythmofnature2076
@rhythmofnature2076 4 жыл бұрын
ഒറ്റപെടലിന്റെ വേദന ഈ ഒറ്റപെടൽ മാറും പുതുജീവൻ ലഭിക്കും എന്ന പ്രതീക്ഷ കാത്തിരിപ്പ്
@jayanskdr
@jayanskdr 4 жыл бұрын
മനോഹരം. 💚 ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ഓർമകളിൽ മാത്രം ബാക്കിയുള്ള തറവാട് വീടും തൊടിയും, പൈക്കളും, നാട്ടിലെ മഴയും, നിറഞ്ഞൊഴുകുന്ന പുഴയും തുടങ്ങി... തിരക്കൊട്ടും ഇല്ലാത്ത ശാന്തമായ ആ ജീവിതത്തെ നിങ്ങൾ ഓർമ്മിപ്പിച്ചു. അതിന് പ്രത്യേകം 💝. മാഷിന്റെ ശബ്ദം ഇവിടെ വലിയ ഒരു അനുഗ്രഹം ആയി മാറുകയാണ്. വേറെ ആര് പാടിയാലും ഇത്രയും നന്നാവണം എന്നില്ല. ഒരേ സമയം, മഴയുടെ ശബ്ദമായും, നനഞ്ഞ് തണുത്ത് വിറച്ച് മടിച്ചിരിക്കുന്ന പ്രകൃതിയുടെ ശ്ശബ്ദമായും, ഒറ്റയാൾ ജീവിതം നയിക്കുന്ന ആ അച്ഛന്റെ ആത്മ നൊമ്പരത്തിന്റെ ശബ്ദമായും തോന്നി. ഒരുപാട് നാളുകൾക്ക് ശേഷമാണ് മാഷിന്റെ ശബ്ദം കേൾക്കുന്നത്. മാഷിന് ഞങ്ങളുടെ സ്നേഹം 💝. വളരെ നല്ല വരികൾ. സംഗീതവും. ചിത്രത്തെ മനോഹരമാക്കുന്ന Locations മറ്റൊരു സവിശേഷ ഘടകം ആണ്. അതിനും പ്രത്യേക അഭിനന്ദനങ്ങൾ. അഭിനയിച്ച വ്യക്തിയും നന്നായി ചെയ്തു. ഇതിലെ cinematography യെ പറ്റി എടുത്തു പറയണം. അത്രയും ഭംഗിയും വൃത്തിയുമുണ്ട്. camera കൈകാര്യം ചെയ്ത വ്യക്തി നല്ലൊരു cinematographer ആകും. അദ്ദേഹത്തിന് ആശംസകൾ. ഒപ്പം മറ്റു പിന്നണി പ്രവർത്തകർക്കും സ്നേഹം. 💝 മനസ്സിൽ കണ്ടതെല്ലാം അതേപോലെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. കാരണം നിങ്ങളുടെ പ്രയത്നത്തിന്റെ ഗുണം, സ്ക്രീനിൽ കാണുന്നുണ്ട്. The quality of your work reflects in screen. Good. Keep it up. 👍🏻👍🏻 Once again Kudos to the team. Great work. Keep going. Love and hugs. 👍🏻👍🏻
@KaapiChannel
@KaapiChannel 4 жыл бұрын
ഒത്തിരി നന്ദി, ജയദീപ്! 🙏ഒരുപാടു സ്നേഹം.❣️❤️ അല്പം ദീര്‍ഘമായ കമന്റ് താങ്കള്‍ എത്രമാത്രം ആഴത്തില്‍ ഈ എളിയ സംഗീതചിത്രത്തെ ഉള്‍ക്കൊണ്ടു എന്നതിന്റെ ദൃഷ്ടാന്തമാണ്. അതു ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുകയും കൂടുതല്‍ വിനയമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. മലയാളസിനിമാരംഗത്ത് ഇതിനകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിട്ടുള്ള സ്വരൂപ് ഫിലിപ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹത്തിനു വേണ്ടിക്കൂടി ഞങ്ങളുടെ പ്രത്യേക നന്ദി അറിയിക്കട്ടെ. തുടര്‍ന്നും പാട്ടുകള്‍ക്കായി കാത്തിരിക്കുമെന്നും പ്രതികരണങ്ങള്‍ അറിയിക്കുമെന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.🌿❣️🙏
@arunthankappan9590
@arunthankappan9590 4 жыл бұрын
അറിയാതെ അവസാനം കണ്ണ് നിറഞ്ഞു പോയി.... എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത അവസ്ഥ.... നല്ലൊരു msg.... നല്ലൊരു മ്യൂസിക് ആൽബം
@remya7393
@remya7393 4 жыл бұрын
Valare nanayitunduto... ethu manasinem ethu kandu kazhija onu vedhanipikum.... ahhh muthashante kathiripu ....
@sajanijaygopal1036
@sajanijaygopal1036 4 жыл бұрын
കണ്ണുകൾ നിറഞ്ഞു കാഴ്ച്ച മറഞ്ഞതുകാരണം മുഴുവൻ കാണാൻ കഴിയുന്നില്ല.😥😥. What a song! Hats off to the entire crew.. Vidyadharan master 🙏🙏🙏
@saidarkara8660
@saidarkara8660 4 жыл бұрын
ചിലരുടേ ഓണവും ജീവിതവും എല്ലാം മറ്റുളവര്‍ക്ക് ഒരു ഓര്‍മ്മയും പാഠവുമാണ്. ഈ അവസ്ഥ ആര്‍കും വരാതിരിക്കാന്‍ പ്രാര്‍ത്ഥികുന്നു. so super song
@akhileswarysunil7550
@akhileswarysunil7550 3 жыл бұрын
മാഷേ.. Great 🙏🙏🙏 ഒറ്റപെടലിന്റെ വിങ്ങൽ.. ശരിക്കും കരയിച്ചു മാഷേ ❤️
@sheenajose638
@sheenajose638 4 жыл бұрын
ഹൊ ... എത്ര മനോഹരമായ വരികൾ ... അർത്ഥവത്ത് ... എത്ര കൃത്യമായി എഴുതിയിരിക്കുന്നു ... അതിനൊത്ത ഈണം ... പാടിയിരിക്കുന്ന ഭാവവും ... ഹൃദയം നിറഞ്ഞ് അഭിനന്ദനങ്ങൾ ഈ ഗാനത്തിൻ്റെ സൃഷ്ടാക്കൾക്ക് ..
@kaladevivs3632
@kaladevivs3632 4 жыл бұрын
കണ്ണു നിറഞ്ഞു പോയി. ഹൃദയം തുളച്ചുകയറുന്ന മനോഹരമായ വരികൾ . വരികളുടെ അർത്ഥവും ഭാവവും തന്റെ മികവുറ്റ ഈണത്തിലൂടെയും ആലാപനത്തിലൂടെയും കൊണ്ടുവരാൻ വിദ്യാധരൻ മാസ്റ്റർക്കു കഴിഞ്ഞത് അത്ര വല്യ ഒരത്ഭുതമൊന്നുമല്ല, കാരണം അദ്ദേഹത്തിന്റെ ഇതേ വരെയുള്ള എല്ലാ സൃഷ്ടികളും അങ്ങനെ തന്നെയായിരുന്നു. നല്ല ദൃശ്യങ്ങളോടുകൂടി ഈ ഗാനം ചിത്രീകരിക്കുക കൂടിയായപ്പോൾ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഗാനമായി അതേവരുടേയും ഹൃദയത്തിൽ തങ്ങും - ഒരൊറ്റ തവണ കേൾക്കുമ്പോൾ തന്നെ. Full Team ന് അഭിനന്ദനങ്ങൾ.🤗🤗👌👌👌
@forfitsaji8019
@forfitsaji8019 3 жыл бұрын
അതി മനോഹരമായി ചിത്രീകരിച്ചു അഭിനന്ദനങ്ങൾ 👍👍👍👍❤️❤️❤️👌👌💯💯💯
@smithababu8478
@smithababu8478 4 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ അതി മനോഹരം എന്നല്ല അതിയായ വേദന ഉണർത്തുന്ന ഗാനം🙏
@artist.vinod4226
@artist.vinod4226 4 жыл бұрын
ഗാനം അതിമനോഹരം. 💖💖💖ഗാനത്തിനു ചേരാത്ത ദൃശ്യാവിഷ്കരണം
@KaapiChannel
@KaapiChannel 4 жыл бұрын
ഈ കമന്റ് ഇപ്പോളാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതു വളരെ കൌതുകമുണർത്തുന്നു. കാരണം, ഈ ഗാനം എങ്ങനെ ചിത്രീകരിക്കണമെന്നതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്കിടെ പല തരം അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു. കാപി ടീമിൽത്തന്നെ ഈ ഗാനത്തെ മറ്റൊരു രീതിയിൽ മനസ്സിൽക്കണ്ടവരുമുണ്ട്. താങ്കളുടെ അഭിപ്രായത്തിൽ ഈ ഗാനം എങ്ങനെ ചിത്രീകരിക്കപ്പെടണമായിരുന്നു എന്നൊന്നു പറയാമോ? ഇതിലൊക്കെ നിന്നും തികച്ചും വ്യത്യസ്തമായ കുറച്ചു വിഷ്വൽ‌സ് മനസ്സിലുണ്ടോ? പറയാമോ?
@mrsumesh
@mrsumesh 4 жыл бұрын
ഓണത്തിന്റെ പ്രസക്തി കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചിത്രീകരിക്കാവുന്ന അർത്ഥവത്തായ ഒരു ഓണപ്പാട്ട്. നാം സാധാരണ കാണാറുള്ള ആഘോഷങ്ങളുടെയും ആർപ്പുവിളികളുടെയും സാധാരണ ഒരു ഓണപ്പാട്ടിന്റെ മറുപുറം മികച്ച രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ഛായാഗ്രാഹണംകൊണ്ടു നിറഞ്ഞു നിൽക്കുന്ന ചിത്രീകരണത്തിന്റെ അവസാനഭാഗത്തിൽ ചെറിയ ഒരു ആശയകുഴപ്പം ഉണ്ട്. "വാഴവെക്കുന്ന" രംഗംത്തിന് തുടർച്ച ഇല്ലാത്തതിനാൽ "വാഴവെച്ചാൽ മതിയായിരുന്നു" എന്നതിനേക്കാളുപരി അടുത്ത ഓണത്തിനുവേണ്ടി വാഴവെക്കുകയാണെന്നു തോന്നിപ്പോകും. മികച്ചരീതിയിൽ അവതരിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്ത അണിയറശില്പികൾക്ക് അഭിനന്ദനങ്ങൾ!
@hemasadhwimalayalam5230
@hemasadhwimalayalam5230 4 жыл бұрын
കണ്ണു നിറഞ്ഞു പോയി അച്ഛനേം അമ്മേം ഉടൻ കാണണമെന്നു തോന്നി. മനസ്സിനെഎപ്പോഴും അലട്ടുന്ന ചിന്തയാണിത്.
@anaswaraaneesh1246
@anaswaraaneesh1246 4 жыл бұрын
കണ്ണ് നിറഞ്ഞേ ഈ വരികളും ആലാപനവും ആസ്വദിക്കാൻ കഴിയൂ...😥😥😥😥😥😍😍😍😍
@KaapiChannel
@KaapiChannel 4 жыл бұрын
Friends, It is a matter of immense pride for each one of us in the kaapi lovers' family that we have legendary musicians like Vidyadharan Master working with us! We thank everyone who has contributed directly or indirectly, in making this dream project a reality.🙏 Luv,❤️ Team kaapi 😊
@cococandy4345
@cococandy4345 3 жыл бұрын
Heart touching😢 ഇനിയും ഇങ്ങനെയുള്ള മനോഹരമായ പാട്ടുകൾ കേൾക്കാൻ ഞങ്ങൾ തയ്യാറാണ്💜💜
@kaaliyambi
@kaaliyambi 4 жыл бұрын
എന്ത് പറയണമെന്നറിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിറഞ്ഞ സ്നേഹം 🙏
@alexvallikunnam7927
@alexvallikunnam7927 4 жыл бұрын
ഒരു നല്ലവാക്ക് ഒരു നല്ല വരി അതിലും വലിയ ഒരു സ്നേഹപ്രകടനമില്ല.. ഈ ഓണത്തിന് കിട്ടിയ ഏറ്റവും നല്ല സ്നേഹമരുന്ന്... കവിയോടും മഹാഗായകനോടും.. സ്നേഹമോഷ്മളമായ നന്ദിയോടെ അലക്സ് വള്ളികുന്നം
@KaapiChannel
@KaapiChannel 4 жыл бұрын
നന്ദിയും സ്നേഹവും... 🙏❤️❤️❤️ Thank you Alex.....😊
@ARTWAVESACADEMY
@ARTWAVESACADEMY 4 жыл бұрын
ഒരുപാട് ചിന്തിപ്പിക്കുന്നു മക്കളെ വളർത്തിയാൽ മാത്രം പോരാ അവരെ നഷ്ട്ട പ്പെടുന്നതും നമ്മൾ സഹിക്കേണ്ടി വരും
@subhashmanacaud41
@subhashmanacaud41 4 жыл бұрын
വരികളോട് നീതി പുലർത്തിയ രംഗങ്ങൾ.... വിദ്യാധരൻ മാസ്റ്റർ.... താങ്കൾക്കേ കഴിയൂ ഇത്തരം ഫീൽ നൽകാൻ...💙
@sajnatomy1146
@sajnatomy1146 2 жыл бұрын
Vallathe karachil vannu Paattinte feel aparam Picturisation athilum gambeeram!!!
@audiophile8699
@audiophile8699 3 жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ ശബ്ദത്തിനു ഒരു പ്രത്യേക ഫീലാണ് … hatsoff to the team
@memorylane7877
@memorylane7877 4 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ഇങ്ങനെ വരും ഇവിടെ ❤
@KaapiChannel
@KaapiChannel 4 жыл бұрын
മനസ്സിലാക്കുന്നു. ആ ഒറ്റ വരിയിൽ ഒരുപാട് കാര്യങ്ങളുണ്ട്...... ♥️♥️🙏
@mujeebvk9959
@mujeebvk9959 4 жыл бұрын
ഞാനും.. 🙋
@johnvarghese2741
@johnvarghese2741 3 жыл бұрын
കണ്ണടച്ച് കേൾക്കരുത്, കണ്ണ് തുറന്ന് കാണണം,കേൾക്കണം. വരികളും സംഗീതവും വിഷ്വലും ആലാപനവും ഇതുപോലെ കട്ടയ്ക്ക് പിടിച്ച ഒരു വർക്ക് ഞാൻ അടുത്തിടെ കണ്ടിട്ടേയില്ല... ഒരു വർഷം കഴിഞ്ഞ് ഞാനിത് വീണ്ടും അനുഭവിക്കുന്നു.....
@KaapiChannel
@KaapiChannel 3 жыл бұрын
ഒത്തിരി നന്ദി, ജോൺ!😍🙏
@hanamol100
@hanamol100 3 жыл бұрын
ഇക്കൊല്ലം ചിങ്ങം പുലരും മുന്നേ ഈ പാട്ട് തേടി എത്തി.... അത്രക്ക് ഹൃദ്യമായിരുന്നു... നൊമ്പരപ്പെടുത്തുന്നതായിരുന്നു...
@KaapiChannel
@KaapiChannel 3 жыл бұрын
നന്ദി സുഹൃത്തേ 🥰
@anithapillai4085
@anithapillai4085 4 жыл бұрын
😭😭 സത്യം പറഞ്ഞാൽ ഒന്നും എഴുതാൻ പറ്റുന്നില്ല. വിദ്യാധരൻ മാഷിന്റെ ശബ്ദവും അച്ഛനെക്കുറിച്ചുള്ള ഓർമ്മകളും കൂടിയാവുമ്പോൾ ...🙏🙏
@KaapiChannel
@KaapiChannel 4 жыл бұрын
🙏
@kbahul9
@kbahul9 4 жыл бұрын
വല്ലാതെ വിങ്ങിപ്പോയി!!
@rehim_rawuthar555
@rehim_rawuthar555 4 жыл бұрын
ലാസ്റ്റ്..... വാഴ വെച്ചത് പൊളിച്ചു... ഒരുപാട് അർത്ഥം ഉള്ള ഒരു ഷോർട് ആയി തോന്നി....
@s1bee
@s1bee 4 жыл бұрын
Will you see my comments? The last scene and my thoughts.
@charithram
@charithram 4 жыл бұрын
മനസലിയിപ്പിക്കുന്ന സംഗീതം .. മനോഹരമായ വരികൾ. കരയാതെ കണ്ടു തീർക്കായില്ല. നന്ദി കാപ്പി 😪😍
@rmfender778
@rmfender778 3 жыл бұрын
AC
@sathibai5311
@sathibai5311 4 жыл бұрын
ആഹാ പറയാൻ വാക്കുകളില്ല മാസ്റ്റർ 🙏🙏🙏😢😢😢 എന്താ ഫീൽ... 😢😢😢 വരികൾ, ചിത്രാവിഷ്കാരം എല്ലാം വാക്കുകൾക്കതീതം 🙏🙏🙏❤️❤️❤️
@sachinmetalhead
@sachinmetalhead 4 жыл бұрын
മനസ്സിൽ ഒരു നൊമ്പരമായി പെയ്ത മഴ പോലെ...💛💛💛
@nishakj9634
@nishakj9634 4 жыл бұрын
ഈ പാട്ട് കണ്ടിരുന്നു നേരത്തെ.. അന്ന് കണ്ണ് നിറഞ്ഞേയുള്ളൂ .... പക്ഷെ ഈ visuals.... അത് കരയിച്ചു ശരിക്കും... ! അഭിനന്ദനങ്ങൾ പ്രസാദ് and team.. 💐
@athirareghunath8638
@athirareghunath8638 4 жыл бұрын
ഹൃദയസ്പർശിയായ ഗാനം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. കരയിപ്പിച്ചു കളഞ്ഞു. ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ ഉള്ള ഒരു മികച്ച ആശയം ഇത്ര ഭംഗിയായി ചിത്രീകരിച്ച, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. എത്ര പറഞ്ഞാലും മതിയാവില്ല👌
@pradeeppi8679
@pradeeppi8679 4 жыл бұрын
M T യുടെ ഒരു ചെറുപുഞ്ചിരി ഓർമ്മ വന്നു ❤️❤️ Great work team 👍❤️ #vidyadharan master #swaroop Philip❤️🎥📻
@johnvarghese2741
@johnvarghese2741 4 жыл бұрын
അതെ..
@rjsanthoshisaha8389
@rjsanthoshisaha8389 2 жыл бұрын
ഒരുപാട് ഇഷ്ടമായി കവി. നേരത്തെ കണ്ടിരുന്നു, എങ്കിലും ഓണം അടുത്തു വന്നപ്പോൾ കാണുമ്പോൾ നഷ്ടം പോലെ, തിരിച്ചു വരാൻ സാധ്യത ഇല്ലാത്ത ആ നാളുകളിൽ ഒന്ന് പോയി മടങ്ങി എത്തി... ആരോ കാത്തിരിക്കാൻ ഉള്ളത് പോലെ. ❤️❤️
@KaapiChannel
@KaapiChannel 2 жыл бұрын
❤️🙏🙏
@മാലിനിഎഡ്വിന്
@മാലിനിഎഡ്വിന് 4 жыл бұрын
എല്ലാ രീതിയിലും മനോഹരം. ഹൃദയസ്പർശി.
@vrishinv8542
@vrishinv8542 4 жыл бұрын
ഓരോ വരികൾക്കും ജീവൻ ഉള്ളതുപോലെ തോന്നിപോകുന്നു
@vibinputhalath
@vibinputhalath 4 жыл бұрын
അന്യം നിന്ന് പോകുന്ന ഇത്തരം ആവിഷ്കാരങ്ങൾ അഭിനന്ദനർഹങ്ങൾ തന്നെ ആണ്. മനസ്സിൽ ഒരു നൊമ്പരം ബാക്കിനിർത്തി ഇനി ഒരിക്കലും തിരികെ കിട്ടാത്ത ആ നല്ലനാളുകളിലേക്ക് ഈ വരികൾ എന്നെ കൊണ്ടുപോകുന്നു.... വളരെ നന്നിയുണ്ട് ഈ പാട്ടിനുവേണ്ടി പ്രവർത്തിച്ചവർക്കെല്ലാം
@r_nandan_kannur
@r_nandan_kannur 4 жыл бұрын
ഈ സമയത്ത്‌ വല്ലാത്തൊരു ഫീൽ തരുന്ന വരികൾ, സോങ്ങ്‌, വിഷ്വൽസ്‌ എല്ലാം നന്നായിട്ടുണ്ട്‌.
@soulsoul1110
@soulsoul1110 4 жыл бұрын
അതി മനോഹരമായ ചിത്രീകരണം.. പിന്നെ മാസ്റ്റർ ടെ ക്ലാസ്സ്‌ ആലാപനം.. ഫീലിംഗ്സ് ഗ്രേറ്റ്‌.. അഭിനന്ദനങ്ങൾ
@Rahulfunnyworld
@Rahulfunnyworld 4 жыл бұрын
Achante SNEHAM.. athonnu vera feelaaanu.🔥🔥🔥💯💯😍🥰🥰
@sahadkadakkal9576
@sahadkadakkal9576 3 жыл бұрын
❤️❤️❤️❤️❤️ kolllaaam... Nalla mood
@sabutaruchira352
@sabutaruchira352 4 жыл бұрын
വാക്കുകൾക്കുപരി.... നന്നായിട്ടുണ്ട്.
@M4Mollywood
@M4Mollywood 4 жыл бұрын
ആഴമുള്ള, ഹൃദയത്തിൽ തൊടുന്ന വരികൾ 🙏. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു ജീവിക്കേണ്ടിവരുന്ന ധാരാളം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവരുടെ ജീവിതം വരിയിലുടെ പറയുകയും ദൃശ്യങ്ങളിലൂടെ കാണിച്ചു തന്നു.
@ranjithchemmadmalanadumusi3563
@ranjithchemmadmalanadumusi3563 4 жыл бұрын
5.10 "Dine with own shadow" വാർദ്ധക്യകാലത്ത് തന്നോടൊപ്പം നിഴൽ മാത്രമേ കൂടെയുണ്ടാവൂ എന്ന് വളരെ ലളിതമായി ഓർമ്മിപ്പിച്ച നിമിഷം Congrats the team..
@eccentric9623
@eccentric9623 4 жыл бұрын
നല്ല പാട്ട് നല്ല visuals.. അടിപൊളി 🔥❣️❣️❣️❤️😍
@anjudevu6862
@anjudevu6862 4 жыл бұрын
കരഞ്ഞുപോയീ... മുത്തശ്ശനെ ഓർത്തുപോയി.... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@anithavv3451
@anithavv3451 2 жыл бұрын
👍❤️👍👌❤️👌. A nostalgic feeling. Good song. Thank You Sir❤️
@KaapiChannel
@KaapiChannel 2 жыл бұрын
Thank you 😍🙏
@archanasr7328
@archanasr7328 4 жыл бұрын
Very well narrated. Though he knows that his grand son won’t come , he has served onam sadya for all . It’s really heart touching. 👌👏🏻
@Sandeep-tu3nc
@Sandeep-tu3nc 4 жыл бұрын
Ee song te screen play adichu pollichu nerittu Kanda oru feel location polli feel oru orma pole okke ithite dairector and worckers polli Annu
@mukeshks7507
@mukeshks7507 4 жыл бұрын
ഇത് എഴുതിയ ആളിനെ കയ്യിൽ കിട്ടിയാൽ രണ്ടു പറയാമായിരുന്നു..മേലാൽ ഇമ്മാതിരി വരികൾ എഴുതാതിരിക്കാൻ എന്ത് വേണം എന്ന്....അവസാനം ഇല വിളമ്പി കാത്തിരിക്കുന്ന ഭാഗം വല്ലാതെ കണ്ണ് നിറഞ്ഞു....എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്....ഉമ്മ......
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН