Рет қаралды 69,155
17 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടുമൊരു വിശ്വകിരീടം ചൂടിയിരിക്കുന്നു. 2007-ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകിരീടം. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ഓസീസിന് മുന്നില്‍ അടിപതറി ഏകദിന ലോകകപ്പ് കൈവിട്ട വേദന ആരാധകര്‍ക്ക് മറക്കാം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യയാണ് ഇനി രാജാക്കന്‍മാര്‍.
ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ രോഹിത്തും സംഘവും വെട്ടിപ്പിടിച്ചത് ഇന്ത്യയുടെ നാലാം ഐസിസി ലോകകിരീടം. 2011ലും 1983ലും ഏകദിനത്തിലും. 2007ലും 2024ലും ട്വന്റി ട്വന്റിയിലും. ഇങ്ങനെ നാല് തവണ ചാമ്പ്യന്‍പട്ടം നേടിയ, സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യമുള്ള ഇന്ത്യന്‍ ടീമിന് ലോകകപ്പിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ആ ചരിത്രത്തിലേക്ക് ഒന്ന് പോകാം...
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#t20worldcup #t20worldcup2024