കസ് കസ് തോട്ടം UK

  Рет қаралды 20

life in England

2 ай бұрын

നമ്മുടെ നാട്ടിലെ ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് ബിരിയാണി (Biriyani), ഡെസേട്ട്, കറികളിലൊക്കെ ഉപയോഗിക്കുന്ന, നാട്ടിൽ സുലഭമായി ലഭിക്കുന്നതും നിരുപദ്രവകാരിയും ഇന്ത്യയിൽ നിരോധനം ഇല്ലാത്തതുമായ ഭക്ഷ്യവസ്തുവാണ് പോപ്പി.
നമ്മുടെ കാബേജിന്റെ (Cabbage) വർഗ്ഗത്തിൽപ്പെടുന്ന 'പാപ്പാവർ സോമ്‌നിഫറം' എന്ന ശാസ്ത്ര നാമമുള്ള ചെടിയിൽ നിന്നാണ് ലോകത്തിൽ വെച്ച് ഏറ്റവും ശക്തവും വ്യാപക ഉപയോഗത്തിലുള്ളതുമായ കറുപ്പ് അഥവാ ഓപിയം എന്ന മയക്കു മരുന്ന്. ഒപ്പിയവും ഹെറോയിനും വേദനാസംഹാരിയായ മോർഫിനുമൊക്കെ ഉണ്ടാക്കുന്നത് കറുപ്പിൽ നിന്നാണ്. ഇന്ത്യയിൽ സർക്കാർ ലൈസൻസോടെ കൃഷി ചെയ്യുന്ന ചെടിയാണിത്.
നട്ടു വളർത്തി 80-100 ദിവസങ്ങൾ ആവുമ്പോഴേയ്ക്കും കായ്കൾ ഉണ്ടാവും. ഈ കായയ്ക്ക് അകത്ത് കിടക്കുന്ന വിത്തുകളാണ് പോപ്പി സീഡ്‌സ്. എന്നാൽ കായയെ പൊതിഞ്ഞു കിടക്കുന്ന പുറം തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ വരുന്ന കറയാണ് കറുപ്പ്. കറുപ്പ് കലർന്ന തവിട്ട് നിറമുള്ള കുഴമ്പ് രൂപത്തിലുള്ള വസ്തുവിന്, പഴച്ചാർ എന്നർത്ഥമുള്ള ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഓപ്പിയം എന്ന പേര് വരുന്നത്.
അസാധാരണ ഗന്ധമുള്ള വസ്തു മണത്താൽ തന്നെ ഉറക്കം തൂങ്ങും. 2 ഗ്രാം അകത്ത് ചെന്നാൽ മരണം ഉറപ്പാണ്. കിലോയ്ക്ക് 20,000 ഡോളർ വരെ വിലയുള്ള കറുപ്പ്, അമേരിക്ക ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
പോപ്പി സീഡ്‌സ് ന്റെ അമിതോപയോഗം മയക്കു മരുന്ന് ഉപയോഗം പോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് എന്ന് കരുതുന്നത് കൊണ്ടും, വിത്തിൽ നിന്ന് കറുപ്പ് ചെടി വളർത്തിയേക്കും എന്ന ആശങ്കയുമായിരിക്കും പൊതുവെ ഗൾഫ് രാജ്യങ്ങളടക്കം പല രാജ്യങ്ങളിലും പോപ്പി സീഡ്‌സ് (കസ് കസ്) കൊണ്ട് പോകുന്നതിന് വിലക്കുള്ളത്.

Пікірлер