മുലകളെയും അടിവയറിൻ്റെ മടക്കുകളെയും അടിസ്ഥാനപ്പെടുത്തി പെണ്ണിൻ്റെ വ്യക്തിസ്വത്വം നിശ്ചയിക്കുന്നതിൽ വാല്മീകി രാമായണത്തില ഒരു പുരുഷുവും മോശക്കാരായിരുന്നില്ല. ശൂർപണഖ വന്ന് രാമമേനിയോട് പ്രണയം നടത്തുമ്പോൾ കാട്ടിൽ ഏകാന്ത പ്രണയക്കാളക്കുട്ടനായി നടക്കുന്ന ലക്ഷ്മണനെ സമീപിക്കാൻ രാമൻ [സംശയ രോഗത്തിന് അടിമയാണ് രാമൻ] പറയുന്നല്ലോ. അങ്ങനെ ലക്ഷ്മണന് പക്കം എത്തുന്ന ശൂർപണഖ [ ആരായാലും വേണ്ടില്ല പ്രണയിക്കാൻ ക്ഷത്രിയമേനി മതി എന്ന നിലപാട് കാരായിരുന്നില്ല ആ ദ്രാവിഡ വംശം എന്നത് മറ്റൊരു കാര്യം] യോട് ലക്ഷ്മണൻ പറയുന്ന ഒരു കാര്യമുണ്ട്. ഞാൻ വെറുമൊരു അടിമ. ജ്യേഷ്ഠത്തിക്ക് [സീത] പ്രായമേറി. അവരുടെ അടിവയർ മടക്കുകൾ വന്ന് തൂങ്ങി, മുലകൾക്കും വയസ്സായിരിക്കുന്നു, അതുകൊണ്ട് ജ്യേഷ്ഠനെതന്നെ സമീപിക്കൂ എന്നാണ് ലക്ഷ്മണൻ ശൂർപണഖയോട് പറയുന്നത്. മാനിൻ്റെ പിന്നാലെ അമ്പും കൊണ്ടോടിയ രാമൻ്റെ നിലവിളി കേട്ട് പോകാതിരുന്ന ലക്ഷ്മണനെ പച്ചത്തെറി പറയുന്ന സീതയോട് ലക്ഷ്മണൻ അപ്പോൾ പറഞ്ഞത്, ഞാൻ അവിടുത്തെ പാദങ്ങളിലല്ലാതെ മറ്റൊരിടത്തും നോക്കീട്ടേയില്ല എന്നാണ്. എന്നാൽ ശൂർപണഖയോട് ജ്യേഷ്ഠത്തിയുടെ അടിവയറിൻ്റെ മടക്കിൻ്റെ എണ്ണം വരെ പറയുന്നുണ്ട്. അടുത്തത് രാവണനിലേക്ക് വരുമ്പോൾ സ്വന്തമായി വിമാനമൊക്കെയുള്ള രാജാവ് സന്യാസി വേഷത്തിൽ സീതക്ക് പക്കം എത്തുകയാണ്. തൊട്ടുമുന്നേ പ്രാണനാഥൻ്റെ വിപത്തിൽ കൊടുംപിരിയെടുത്ത് നിന്നവൾ സന്യാസിയെ ഊഷ്മളമായാണ് സ്വാഗതം ചെയ്യുന്നത്. ഉടൻ രാവണൻ സീതയുടെ അംഗപ്രത്യംഗവർണന തുടങ്ങി. നിരപ്പൊത്ത പല്ലും, കണ്ണും , മുലയും തുടയും ഒക്കെ വർണ്ണിക്കയാണ്. സീതയുടെ മുലകൾ പനംതേങ്ങകൾക്ക് തുല്യമാണെന്ന് പറഞ്ഞ് രാവണൻ കൊതി നുണയുന്നു. നിൻ്റെ അവയവങ്ങളിൽ വീണ്ടും നോക്കുന്തോറും എൻ്റെ കെട്ട് വിടുന്നു എന്നൊക്കെ രാവണൻ പറയുമ്പോൾ സീത ഹർഷപുളകിതയാവുകയാണ്. തൊട്ട് മുമ്പ് ഭർത്താവിൻ്റെ ആർത്തനാദം കേട്ട് പെടഞ്ഞിരുന്നവളാണ്.. അത് പോട്ടെ.. എന്തായാലും രാമനും രാവണനും ലക്ഷ്മണനുമൊക്കെ സ്ത്രീയെ രതിയുടെ നിമ്നോന്നത പ്രകൃതിയായല്ലാതെ മറ്റൊരു തരത്തിലും കണ്ടിട്ടില്ല എന്നത് തന്നെയാണ്. ഈ കഥയിലൊരു വ്യത്യാസം വന്നത് രാവണൻ സീതയുടെ മുലയെ പനങ്കുലയെന്ന് വർണ്ണിച്ചപ്പോൾ കഥാകാരി ശൂർപണഖയുടെ മുലയെ കനകമുലകളെന്ന് പറഞ്ഞ് രാവണനെ ഒന്ന് തോണ്ടി അത്ര മാത്രം. എനിക്ക് നല്ല വടിവൊത്ത മുലകളുണ്ടെന്നും തലമുറകളെ പാലൂട്ടാൻ തക്ക ശേഷിയുണ്ടെന്നും പ്രഖ്യാപനം നടത്തുന്നതാണോ ഫെമിനിസം. അങ്ങനെയെങ്കിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പിനെ ഇപ്പറത്ത് നിറുത്തേണ്ടി വരും. അയാള് പറയുന്നത് തൻ്റെ ലിംഗത്തിന് പടവലം പോലുള്ള വലിപ്പം ഉണ്ടന്നാണ്...