കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല.ഞാൻ ഗ്യാരണ്ടി 💯💯 🙏🙏❤❤❤❤❤❤❤❤❤❤
@ajeshmt71522 жыл бұрын
സുഹൃത്തേ പറഞ്ഞത് വളരെ ശെരിയാണ്
@bharathchandrasenan24282 жыл бұрын
@@ajeshmt7152 ❤🙏🙏
@vijupbviju19772 жыл бұрын
🙏🙏 വളരെ ശരിയാണ്
@AgasthyanPhoenix1111 Жыл бұрын
ഏട്ടന്റെ number തരാവോ
@saranyakn826311 ай бұрын
സത്വിക ദേവതയെ ഉപസിച്ചാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
@rajeeshkarolil57473 жыл бұрын
ആചാര്യൻ പറഞ്ഞത് വളരെ ശരിയാണ് നന്ദി നമസ്കാരം
@dinesanvaliyaparambil11822 жыл бұрын
🙏Great sir.... Your Analysis is perfect... Once you know you the sivasakthi percentage ,so can select the type Acharam which you want to follow like Dakshinam ,Koulam,Vamacharam,Samayam etc.