Рет қаралды 14,206
• ഭയമോ ഇനി എന്നിൽ സ്ഥാനമ...
• വൻമഴ പെയ്തു നദികൾ പൊങ്...
1 ലോകത്തിൻ സ്നേഹം മാറുമെ
യേശുവാണെന്റെ സ്നേഹിതൻ
എന്നെ മുറ്റും അറിയുന്നവൻ
എൻ ജീവന്റെ ജീവനാണവൻ
എന്നുള്ളം ക്ഷീണിക്കും നേരം
ഞാൻ പാടും യേശുവിൻ ഗീതം
ചിറകിൽ ഞാൻ പറന്നുയരും
ഉയരത്തിൽ നാഥൻ സന്നിധെ
2 വീഴുമ്പോൾ താങ്ങും എൻ പ്രീയൻ
കരയുമ്പോൾ മാറിൽ ചേർക്കും താൻ
തോളിലേറ്റും കണ്ണീരൊപ്പും
ഉയർച്ച നൽകി മാനിക്കും;- എന്നുള്ളം...
3 മണ്ണാകും ഈ ശരീരവും
മൺമയമാം സകലവും
വിട്ടങ്ങു ഞാൻ പറന്നീടും
ശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം...