Рет қаралды 32,436
Mangosteen Owner
Babu +919947418824
our promoting your business/-
നിങ്ങളുടെ ഫാം അല്ലേൽ മറ്റു ബിസിനസ് ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ മെയിൽ അയക്കുക
ananthusnairkodumon@gmail.com
Instagram id
...
Facebook page
/ actionriderananthu
മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ്. ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.
മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.
അർബുദം, അൾസർ, രക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു.
mangosteen tree in Kerala
India
kerala
Pathanamthitta
konni vakayar