Рет қаралды 19,708
Karaoke withour chorus link : drive.google.c...
Karaoke link : drive.google.c...
#malayalam_baptism_song_2019 #baptism_song
Lyrics: Koombara Baby
Music: Fr Lijesh Panackavayalil MST
Singer: Jenet James
DOP: Drisyam Baiju
Assi. Camera: Libin Koombara
Orchestration: Pradeep Tom
നിർമ്മലം നിരുപമം ദിവ്യമീ നിമിഷം
യേശുനാഥൻ പൊൻ കരത്താൽ
തഴുകുമീ നീമിഷം
ആത്മാഭിക്ഷേക നിമിഷം
CH: മാലാഖാ വ്യന്ദം ചുറ്റും പാടിടുന്നു
വിണ്ണോരം കിന്നരങ്ങൾ മീട്ടിടുന്നു
നക്ഷത്രജാലം പൂക്കൾ തൂകിടുന്നു
ആനന്ദം ആത്മാവിൽ ചേർന്നീടുന്നു
ഇത് പൂജ്യമാം സുദിനം
മാമ്മോദീസാ തൻ സുദിനം
ഉരുകി ഉരുകി തെളിയുമീ വെൺ
തിരിതരും പൊൻ വെട്ടമായ്
വെൺ പളുങ്കണി ശോഭയിൽ
ഈ ശുഭ്ര വസ്ത്ര വിശുദ്ധിയിൽ
സൗഭാഗ്യമായ് നീ ചേർന്നിടു
ദൈവത്തിൻ മകനായ്
കുഞ്ഞേ ദൈവത്തിൻ മകനായ്
തിരു ജലത്തിൻ കണികയായ് നീ
വെൺമ്മയണിയും പൈതലേ
തിരു സഭയ്ക്ക് വിശുദ്ധനായൊരു
ദൈവമകനായ് മാറുവാൻ
വീടിനും നിൻ നാടിനും സൗഭാഗ്യമായ്
വളരാൻ നാഥാ നീ ഒരുക്കണമേ