Рет қаралды 6,999,754
മലയാളം നേഴ്സറി പാട്ടുകൾ ★ All the title songs from Kathu, Banu Bablu, Manjadi (Manchadi) and Pupi ★ Lyrics are below to sing along ♥ Please SUBSCRIBE US: goo.gl/NHbYQv
0:10 | 4:12 | 8:12 | 10:28
1) Kuttikkurumbi, Kathu 4 (കുട്ടിക്കുറുമ്പീ)
2) Thanthana thanthana, Banu and Bablu (തന്തന താനേനാ)
3) Pupi pupi bow bow, Pupi title song (പൂപ്പീ പൂപ്പീ ബൗ ബൗ ബൗ)
4) Minni thilangunna, Manjadi (മിന്നിത്തിളങ്ങുന്ന താരകമേ)
★ Lyrics to sing along
★ Kuttikkurumbi, Kathu 4 (കുട്ടിക്കുറുമ്പീ)
കുട്ടിക്കുറുമ്പീ
കുഞ്ഞിക്കുറുമ്പീ
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
അമ്മതൻ മുത്താണ് നീ
അച്ഛന് തേനാണ് നീ
കൊഞ്ചും കുരുന്നല്ലേ നീ
ആരും കൊതിക്കുകില്ലേ
അമ്മതൻ മുത്താണ് നീ
അച്ഛന് തേനാണ് നീ
കൊഞ്ചും കുരുന്നല്ലേ നീ
ആരും കൊതിക്കുകില്ലേ
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
കിട്ടു പിണങ്ങുന്നേരം
മുത്തം കൊടുക്കില്ലേ നീ
സ്നേഹത്താൽ മൂടില്ലേ നീ
വാവേടെ വാശിയെല്ലാം
കിട്ടു പിണങ്ങുന്നേരം
മുത്തം കൊടുക്കില്ലേ നീ
സ്നേഹത്താൽ മൂടില്ലേ നീ
വാവേടെ വാശിയെല്ലാം
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
അപ്പൂന് ചങ്കാണ് നീ
പിരിയാത്ത കൂട്ടാണ് നീ
ഉള്ളിൽ തുളുമ്പുമിഷ്ടം
പൂന്തേൻ മധുരമല്ലേ
അപ്പൂന് ചങ്കാണ് നീ
പിരിയാത്ത കൂട്ടാണ് നീ
ഉള്ളിൽ തുളുമ്പുമിഷ്ടം
പൂന്തേൻ മധുരമല്ലേ
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
കനിവിൻ മൊഴിയാണ് നീ
തെളിയും മനസാണ് നീ
തുള്ളും കുസൃതിയല്ലേ
തീരാത്തൊരിഷ്ടമല്ലേ
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
കനവാകെ നിറയും കാത്തൂ
കളിയാടാനണയൂ വേഗം
കുളിരായി നിറയൂ കാത്തൂ
മനമാകെയഴകേ വേഗം
ലല്ലല ലാ ലാ ലാ ലാ
ലല്ലല ലാ ലാ ലാ ലാ
ലല്ലല ലാ ലാ ലാ ലാ
ലല്ലല ലാ ലാ ലാ ലാ
★ Thanthana thanthana, Banu and Bablu (തന്തന താനേനാ)
തന്തന താനേന തനന തന്തന താനേന
തന്തന താനേന തനന തന്തന താനേന
തന്തന താനേന തനന തന്തന താനേന
തന്തന താനേന തനന തന്തന താനേന
ബാനൂം ബബ്ലൂം വന്നല്ലോ,
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം,
രുചിയോടെല്ലാം തിന്നീടാം
ബാനൂം ബബ്ലൂം വന്നല്ലോ,
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം,
രുചിയോടെല്ലാം തിന്നീടാം
കൂണ് പെറുക്കാൻ കൂടുന്നോ ?
ബാനൂം ബബ്ലൂം കൂടുണ്ട്
കൂണുകളെല്ലാം കൂട്ടത്തിൽ
കളിയും ചിരിയും കൂടുണ്ട്
ബാനൂം ബബ്ലൂം വന്നല്ലോ,
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം,
രുചിയോടെല്ലാം തിന്നീടാം
ഒന്നേ രണ്ടേ മൂന്നെണ്ണം
നാലേ അഞ്ചേ ആറെണ്ണം
ഒന്നേ രണ്ടേ മൂന്നെണ്ണം
നാലേ അഞ്ചേ ആറെണ്ണം
ഏഴേ എട്ടേ ഇനിയെത്ര
എന്നാണൊട്ടു പഠിക്കേണം
ഏഴേ എട്ടേ ഇനിയെത്ര
എന്നാണൊട്ടു പഠിക്കേണം
ബാനൂം ബബ്ലൂം വന്നല്ലോ,
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം,
രുചിയോടെല്ലാം തിന്നീടാം
ബാനൂം ബബ്ലൂം വന്നല്ലോ,
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം,
രുചിയോടെല്ലാം തിന്നീടാം
തന്തന താനേന തനന തന്തന താനേന
തന്തന താനേന തനന തന്തന താനേന
തന്തന താനേന തനന തന്തന താനേന
തന്തന താനേന തനന തന്തന താനേന
ബാനൂം ബബ്ലൂം ചൊല്ലാമോ
എണ്ണാനാര് പഠിപ്പിക്കും ?
ആദ്യം ഞങ്ങടെ പൊന്നമ്മ
പിന്നെ ചക്കര മുയലച്ചൻ
ആദ്യം ഞങ്ങടെ പൊന്നമ്മ
പിന്നെ ചക്കര മുയലച്ചൻ
ബാനൂം ബബ്ലൂം വന്നല്ലോ
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം
രുചിയോടെല്ലാം തിന്നീടാം
ബാനൂം ബബ്ലൂം വന്നല്ലോ
കൂണുകളൊത്തിരിയുണ്ടല്ലോ
കളിയായെണ്ണാം ഇവയെല്ലാം
രുചിയോടെല്ലാം തിന്നീടാം
കൂണുകളെണ്ണാൻ കൂടുന്നു
കുസൃതികൂട്ടം കൂട്ടത്തിൽ
കൂണുകളെണ്ണാൻ കൂടുന്നു
കുസൃതികൂട്ടം കൂട്ടത്തിൽ
ലളിതം മധുരം നുകരാനായ്
ബാനൂം ബബ്ലൂം കൂടുണ്ട്
ലളിതം മധുരം നുകരാനായ്
ബാനൂം ബബ്ലൂം കൂടുണ്ട്
★ Pupi pupi bow bow, Pupi title song (പൂപ്പീ പൂപ്പീ ബൗ ബൗ ബൗ)
പൂപ്പീ പൂപ്പീ ബൗ ബൗ ബൗ
പൂപ്പീ പൂപ്പീ ബൗ ബൗ ബൗ
മാടിവിളിച്ചു പൂമ്പാറ്റ
കൂട്ടുകൂടാൻ പോരാമോ
കളിയാടീടാൻ പോരാമോ
കോഴിയമ്മേ കാക്കമ്മേ
മാടിവിളിച്ചു പോരാമോ
പൂപ്പീ...
ബൗ ബൗ ബൗ
പൂപ്പീ പൂപ്പീ ബൗ ബൗ ബൗ
പൂപ്പീ പൂപ്പീ ബൗ ബൗ ബൗ
ആമയുമോന്തും താറാവും
പൂച്ചക്കുഞ്ഞും കുരുവികളും
ആമയുമോന്തും താറാവും
പൂച്ചക്കുഞ്ഞും കുരുവികളും
മാടിവിളിച്ചു പോരാമോ
കളിയാടീടാൻ പോരാമോ
മാടിവിളിച്ചു പോരാമോ
കളിയാടീടാൻ പോരാമോ
പൂപ്പീ...
ബൗ ബൗ ബൗ
ഞങ്ങൾക്കെല്ലാം കഥയുണ്ടേ
കഥയിൽ നിറയും അറിവുണ്ടേ
ഞങ്ങൾക്കെല്ലാം കഥയുണ്ടേ
കഥയിൽ നിറയും അറിവുണ്ടേ
കഥകൾ കേൾക്കാൻ പോരാമോ
പൂപ്പിക്കുട്ടാ പോരാമോ
കഥകൾ കേൾക്കാൻ പോരാമോ
പൂപ്പിക്കുട്ടാ പോരാമോ
എന്നാൽ ഞാനും വന്നിടാം
നിങ്ങടെ കൂടെ കൂടാനായ്
കൂട്ടുകാരെ കൂടുന്നോ ?
കഥകൾ കേൾക്കാൻ കൂടുന്നോ
ഒത്തുചേർന്ന് രസിച്ചീടാം
കഥകൾ കേട്ട് രസിച്ചീടാം
ഒത്തുചേർന്ന് രസിച്ചീടാം
കഥകൾ കേട്ട് രസിച്ചീടാം
★ Minni thilangunna, Manjadi (മിന്നിത്തിളങ്ങുന്ന താരകമേ)
മിന്നിത്തിളങ്ങുന്ന താരകമേ
മാനത്തൂന്നൊന്നിങ്ങു പോരാമോ ?
ഞാനിതാ വന്നെത്തി കൂട്ടുകാരെ
നിങ്ങടെ കൂട്ടത്തിൽ ട്വിങ്കിളായി
ഒന്നിച്ചിരുന്നിനി പാട്ടുപാടാം
പത്തര മാറ്റുള്ള കഥപറയാം
വിണ്ണിലെ നക്ഷത്ര കൂട്ടുകാരീ
ട്വിങ്കിൾ ട്വിങ്കിൾ കൂട്ടുകാരീ
ഒത്തുചേർന്നൊത്തിരി പാട്ടുപാടം
കഥകൾ കേട്ടോത്തു രസിച്ചിരിക്കാം
हिंदी के लिए: / thithly
മലയാളം: / @manjadikids
ഹിബിസ്‌കസ്: / @hibiscusmedia
తెలుగు: / @manjira
#MalayalamKidsSongs #MalayalamCartoon