Рет қаралды 192
Ragam: Hindilam
Talam: Adi
പല്ലവി
മനോമോഹന കൃഷ്ണാ നിൻ കൃപയാൽ
മാനവജൻമ സാഫല്യം സാധ്യം
അനുപല്ലവി
മനസ്സിലെന്നും നിന്നെ ഭജിക്കാൻ തോന്നേണം
മനസ്സു തുറന്നു നീ കനിയേണം കണ്ണാ
ചരണം
മാനാഭിമാനങ്ങൾ നിന്നിൽ ലയിക്കേണം
മായാവലയം മാറ്റിത്തരേണം
മതിയാവോളം നിന്നെ നേരിൽ കാണേണം
മതി തെളിഞ്ഞു നിന്നെ അറിയേണം കണ്ണാ