Рет қаралды 166
ലോകചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാണ്, ഓരോ തലമുറ കഴിയുംതോറും പ്രസക്തിയും പ്രാധാന്യവും വർധിച്ചുകൊണ്ടിരിക്കുന്ന രാമായണം എന്ന ഇതിഹാസം. ഒരു കാവ്യത്തിൻറെ പാരായണവും ആശയലോകവുമായുള്ള പരിചയവും ഏതോ വിധത്തിൽ ജീവിതോത്കർഷത്തിനു ഹേതുവാകുമെന്നുള്ള വിശ്വാസം ഭാരതീയസംസ്കൃതിയുടെ ഹൃദയത്തിൽ മുദ്രിതമാണ്. ആത്മീയസദ്ഭാവനയുടെ മഹാസൂചകമാണ്. രാമായണത്തിൻറെ രചനയ്ക്ക് ആദികവിയെ പ്രേരിപ്പിച്ചതും ഇതേ സദ്ഭാവനയാകുന്നു. ഒരു പുരുഷോത്തമനെ ആലേഖനം ചെയ്യലാണ് ആത്യന്തികമായ ലക്ഷ്യം. ആ ലക്ഷ്യം സാധ്യമാക്കാനായി രഘുകുലോത്തമനായ ശ്രീരാമൻറെ ചരിതം അതിൻറെ അഭൂതപൂർവമായ പരീക്ഷണ മുഹൂർത്തങ്ങളിലൂടെയും വീരോചിത സന്ദർഭങ്ങളിലൂടെയും വൈകാരിക പ്രതിസന്ധികളിലൂടെയും ആഖ്യാനംചെയ്യുന്ന രാമായണം, അചഞ്ചലമായ ധർമനിഷ്ഠ മനുഷ്യനെ അമാനുഷനാക്കുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്നു.
ധർമാചരണത്തിലൂടെ മനുഷ്യന് സാധ്യമാവുന്ന ദിവ്യത്വത്തിലേക്കുള്ള പരിണാമത്തിൻറെ നിദർശനവും വാഗ്ദാനവുമാണ് രാമായണം. കർക്കടകമാസത്തിൻറെ താത്കാലിക കെടുതികളിൽനിന്നുള്ള മോചനമല്ല, ജീവിതത്തിനു വന്നുഭവിക്കുന്ന അധാർമികതയുടെ മാലിന്യങ്ങളിൽനിന്നുള്ള മുക്തിസാധ്യതയാണ് രാമായണത്തിൻറെ ആധ്യാത്മിക സന്ദേശം.
#രാമൻ
#ramayanam
#rama
#രാമായണം
#ramayana