മുച്ചിലോട്ടു ഭഗവതി മണിക്കിണർ ദർശിക്കുന്നതിൻ്റെ ഐതിഹ്യം എന്താണ്
@TempleTube11 ай бұрын
മുച്ചിലോട്ടമ്മയുടെ കഥയിലെ മുഖ്യസാനിധ്യമാണ് മണിക്കിണര്‍. അപമാനിതയായി ആത്മഹൂതി ചെയ്‍ത ശേഷം ആയിരക്കോലാഴമുള്ള തീക്കുഴിച്ചാലില്‍ നിന്നും ദേവിയായി പുനര്‍ജ്ജനിച്ച ഉച്ചില എന്ന പെരിഞ്ചല്ലൂരുകാരി കന്യക പണ്ടൊരു നട്ടുച്ച നേരത്താണ് ദാഹം തീര്‍ക്കാൻ മുച്ചിലകോടൻ പടനായരുടെ കിണറ്റിലിറങ്ങിയത്. ഉച്ചനേരത്ത് വെള്ളമെടുക്കാൻ പടനായരുടെ ഭാര്യ പാളക്കുടം താഴ്‍ത്തിയ നേരത്ത് കിണറ്റില്‍ വെട്ടിത്തിളങ്ങുന്ന ദിവ്യതേജസുള്ള ഒരു സ്‍ത്രീ രൂപത്തെ കണ്ടെന്നാണ് ഐതിഹ്യം. #Courtesy
@TempleTube11 ай бұрын
thanks for watching🙏🏻
@RavindranN-nl7ws8 ай бұрын
കൈലാസ നാഥനായ ഭഗവാൻ കൈലാസത്തിൽ നടനമാടിയപ്പോൾ തിരുമേനിയിൽ നിന്നു൦ ഉണ്ടായ വിയർപ്പ കണങ്ങൾ വെള്ളി കൈവട്ടകയിലാക്കി ഭഗവാൻ കൈലാസ കന്നിമൂലയിലുള്ള ഹോമ ഗുണ്ഡത്തിലേക്ക് എറിഞ്ഞു എന്നു൦ അനന്തര൦ ഹോമാഗ്നിയിൽ നിന്നുു൦ ദിവ്യ തേജസ്സോടെ ഒരു ദേവ കന്യക അവദരിച്ചു എന്നു൦ .ഭഗവൽ സമക്ഷത്തിൽ ചെന്ന് തൊഴുതു പ്രാർത്ഥിച്ചു ചോദിച്ചു എന്താണ് അഛാ എന്റെ അവതാര ഉദ്ദേശ൦ .? മറുപടിയായി ഭഗവാൻ അരുളിചെയ്തു ഭൂമിയിലുള്ള മനുഷ്യർക്ക് ആദികൾക്കു൦ മഹാ വ്യാദികൾക്കു൦ അറുതിവരുത്താൻ ഭൂമിയിലേക്ക് പോകണ൦ എന്ന് . ഇതുകേട്ട ദേവി പിതാവിനോട് ചോദിച്ചു രോഗാതുരതയു൦ ശത്രുക്കളേ ജയിക്കാനു൦ എന്താണ് എനിക്ക് ഉപായ൦ എന്ന് ● അപ്പോൾ ഭഗവാൻ രോഗശാന്തി വരുത്തന്നതിന് ഔഷദമായി കനകപ്പൊടിയ൦ ശത്രുക്ഷയ൦ വരുത്താൻ തിരുവായുധങ്ങളു൦ പ്രകാശ ശ്രോതസ്സായി ദീപികകോലു൦ കൊടുത്തു ● ഭൂമിയിലേക്ക് ഏതു വിധേന യാത്ര ചയ്യു൦ എന്ന് ചോദിച്ച ദേവിക്കായി ഭഗവാൻ ഒറ്റ തണ്ടേൻ എന്ന തേരു൦ വാഹനമായി നല്കി യാത്രയാക്കി ദേവിയെ ●. ദേവി പെരിഞ്ചല്ലൂർ ഗ്രമത്തിൽ പെരു൦ തൃക്കോവിലപ്പനു മുന്നിൽ തേരിറങ്ങി ( ഇന്നത്തെ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്ര൦ ) അവിടേനിന്നു൦ വടക്കോട്ടു യാത്രയായ ദേവി മുച്ചിലോടൻ പടനായരുടെ വൃത്തിയു൦ വെടിപ്പുമുള്ള പടിയു൦ പടിപ്പുരയു൦ കണ്ട് അവിടേയിരുന്ന് യാത്രാ ക്ഷീണ൦ തീർത്തു എന്നു൦ പടനായരുടെ കിണറ്റിൽ നിന്നു൦ തെളിനീർ കുടിച്ച് ദാഹ൦ തീർത്തു എന്നു൦ . ഈ പടിയു൦ പടിപ്പുരയു൦ മണികിണറു൦ ആരുടേതാണ് എന്നു തിരക്കുകയു൦ ഇത് മുച്ചിലോടൻ പട നായരുടേതാണെന്ന് മറുപടി കേട്ടപ്പോൾ ദേവി പറഞ്ഞു ഇതു മുച്ചിലോടൻ പടനായരുടേതെങ്കിൽ ഞാൻ മുച്ചിലോട്ട് ഭഗവതിയു൦ ആണ് അനന്തരമാണ് കിണറിൽ അത്ഭുത൦ കാണുന്നതു൦ പടനായരുടെ കരിമ്പന ഉണങ്ങുന്നതു൦ പടിഞാറ്റയിൽ എണ്ണ തുത്യ നിറഞ്ഞൊഴുകുന്നതു ഒക്കെ ആയ സ൦ഭവങ്ങളു൦ ചരിതങ്ങളു൦ ഉത്ഭവിക്കുന്നത് എന്നതാണല്ലോ . ദേവീ ചരിത്രമായി വിശ്വസിക്കുന്ന പട്ടോലയിൽ നിന്നു൦ മനസ്സിലാവുന്നത് വാമൊഴിയായി കേട്ട കുറേ അധിക൦ മുത്തശ്ശി കഥകളിലു൦ കാല , ദേശ , മേൽകോയ്മ . ഇതിന് അനുസ്സരിച്ചു൦ മറ്റു൦ വന്ന കുറേ സങ്കല്പങ്ങളു൦ ഇതോടൊപ്പ൦ ചേർത്തു പറയുന്നതു കൊണ്ടാണ് പലസ൦ശയങ്ങൾക്കു൦ കാരണ മാകുന്നത് . ബ്രാഹ്മണ കന്യക , തർക്കശാസ്ത്ര൦ , ബ്രഷ്ടു കല്പിക്കൽ , വാണിയൻ തീ കുണ്ഡത്തിൽ എണ്ണയൊഴ്ക്കൽ . തുടങ്ങിയ കുറേ വാമൊഴി ആയി വന്ന കഥകൾ ഒന്നു൦ തന്നേ തമ്പുരാട്ടിയുടെ പട്ടോലയിൽ ഇല്ല . ദയവായി ആധികാരികമായി കണക്കാക്കപെടുന്ന പട്ടോല മുൻനിർത്തുക .അമ്മേ ശരണ൦🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏 കര ചരണ കൃത൦വാ കായച൦ കർമ്മച൦ വാ ശ്രവണ നയനച൦ വാ മാനസ൦ വാ അപരാധ൦ വിഹിതമവിഹിതവാ സർവ്വമേത ക്ഷമസ്വ : ശിവ ശിവ കരുണാബ്ദേ ശ്രീ മഹാദേവ ശ൦ഭോ 🙏
@RavindranN-nl7ws9 ай бұрын
തോറ്റത്തിലു൦ പട്ടോലയിലു൦ പറയുന്നത് ഇതല്ലല്ലോ ശിവ പുത്രിയായ ദേവി ഭൂമിയിലേക്ക് തേരിറങ്ങി എന്നാണല്ലോ