Рет қаралды 3,600
കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കളത്തൂർ എന്ന സ്ഥലത്തുള്ള അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മുന്നിലുള്ള ഒരു വെള്ളച്ചാട്ടമാണിത്. ധാരാളം ചരിത്ര പ്രത്യേകതകളുള്ള സ്ഥലം കൂടിയാണിത് മുന്നിലൂടെ അരുവി ഒഴുകുന്നതിനാൽ അരുവിക്കൽ എന്ന പേര് കിട്ടിയെന്നാണ് പറയപ്പെടുന്നത്. ഈ അരുവി ഒരു വെള്ളച്ചാട്ടം ആയാണ് ആ ക്ഷേത്രത്തിനു മുന്നിൽ ഒഴുകി വീഴുന്നത് അത് മനോഹരമായിട്ടുള്ള ഒരു കാഴ്ച്ചയാണ് നമുക്ക് സമ്മാനിക്കുന്നത്. ഈ വെള്ളം ഒഴുകുന്ന വെള്ളച്ചാട്ടത്തിനടിയിൽ ഒരു ഗുഹ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽനിന്നും ആരംഭിക്കുന്ന ഈ ഗുഹ കാഞ്ഞിരത്താനം എന്ന സ്ഥലത്താണ് അവസാനിക്കുന്നതെന്ന് നമുക്ക് ഇവിടെ നിന്ന് അറിയാൻ കഴിഞ്ഞു. ടിപ്പുസുൽത്താന്റെ പടയോട്ട കാലവുമായി ബന്ധപ്പെട്ട ചില കഥകളാണ് ഇതിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞത് ഇതിലെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.
ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ തീർച്ചയായും കമന്റ് ചെയ്യുക മനോഹരമായ വെള്ളച്ചാട്ടത്തിന്റെ കാഴ്ച്ചയും അവിടുത്തെ മനോഹരമായ ക്ഷേത്രത്തിന്റെ കാഴ്ച്ചകൾ ഒക്കെ കാണാൻ നിങ്ങൾക്ക് സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്
കൂടുതൽ വീഡിയോകളും വിശേഷങ്ങളും അറിയാൻ channel subscribe ചെയ്യാൻ മറക്കല്ലേ.