നാഥാ നിന്നാലയത്തിൽ വന്നൂ ഞാൻ തിരുമുറിവുകളിൽ നോക്കി നിന്ന നേരം മേരിമാതാവ് അരികത്തായി അണഞ്ഞു വന്നു എൻ കാതിൽ മന്ത്രിച്ചൂ നിൻ സ്നേഹത്യാഗം കോറസ് ഇതാണു മകനേ സ്നേഹം, ഇതാണു മകളേ ത്യാഗം ഈ വഴിയാണു നിന്നാശ്രയം, ഇതാണു നിൻ്റെ പാത ലോകത്തിലെങ്കിലും ലൗകികനാകാതെ എല്ലാർക്കുമെല്ലാമായി തീർന്നീടാനായി നിന്നെ വിളിച്ചുയർത്തിയ നാഥനേ സ്നേഹത്താൽ അനുഗമിച്ചു ധന്യനാകു സ്നേഹത്തിൻ വേദിയിൽ നീ ബലിയാകു ത്യാഗത്തിൽ തീയിൽ നീ എരിഞ്ഞു തീരു ഒന്നുമില്ലാതായ് ആരുമില്ലാതായി എൻ ബലിയിൽ നിൻ ജീവനാം ഉപ്പു ചേർക്കു