പാലാക്കാരുടെ ഭാഗ്യം, ജ്ഞാനമുള്ള ഒരു പിതാവിനെ ലഭിച്ചു
@jisharoselima2 күн бұрын
പ്രിയ പിതാവേ നന്ദി .. വിശദമായ പ്രഭാഷണത്തിന്. ത്രോണോസിനു മുകളിലെ ഒറ്റക്കണ്ണ് എന്തിനെന്നു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇന്ന് അതിനു ഉത്തരം ലഭിച്ചു. ഒപ്പം ദനഹാ എന്ന വാക്കിനെന്തർഥമെന്നു സാധാരണക്കാർ ചോദിക്കില്ല, പിതാവിന്റെ ഈ പ്രഭാഷണം കേട്ടാൽ .. പിന്നെ, അകവെട്ടം..സൂപ്പർ പിതാവേ ! നന്ദി.. ഒരിക്കൽ കൂടി 🙏😌
@palakkaran2 күн бұрын
ആമേൻ❤❤❤
@jisharoselima2 күн бұрын
പക്ഷെ പിതാവേ, നെസ്തോറിയൻ ഒരു പാഷണ്ടിയായിരുന്നില്ലേ.. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ അടങ്ങിയ കുർബ്ബാനക്രമം നാമിപ്പോഴും പിന്തുടരുന്നുവോ ? ആരെങ്കിലും ഒന്ന് വ്യക്തമാക്കാമോ , നന്ദി☺
@socialbabu3624Күн бұрын
👍
@dr.febingeorgemookkamthada4105Күн бұрын
മാർ നെസ്തോറിയസും നെസ്തോറിയൻ പാഷണ്ഡതയും തമ്മിൽ ഒരു ബന്ധവുമില്ല. മാർ നെസ്തോറിയസ് പഠിപ്പിച്ചത് സത്യവിശ്വാസമാണ്. അദ്ദേഹം കോൺസ്റ്റാൻ്റിനോപ്പിളിലെ ബൈസൻ്റൈൻ പാത്രിയർക്കീസ് ആയിരുന്നു. ഇന്ന് എറണാകുളം വിമതന്മാർ ചെയ്യുന്നത് പോലെ സിറിലും കൂട്ടരും നെസ്തോറിയൻ പാഷണ്ഡത അദ്ദേഹത്തിൻ്റെ പേരിൽ തെറ്റായി ആരോപിച്ച് അദ്ദേഹത്തെ ക്രൂശിക്കുകയായിരുന്നു. മാർ നെസ്തോറിയസ് പഠിപ്പിച്ചത് സത്യവിശ്വാസം തന്നെയായിരുന്നു എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. മാർ നെസ്തോറിയസിൻ്റെ പേരിലുള്ള കുർബനക്രമം രചിച്ചത് മാർ നെസ്തോറിയസല്ല. അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം. അത് നസ്രാണി സഭ ആദിമകാലം മുതൽ ഉപയോഗിച്ചതും 1599ൽ ലത്തീൻ മിഷണറിമാർ നിരോധിച്ചതുമാണ്. അത് വീണ്ടെടുത്ത് ഉപയോഗിക്കാൻ കല്പിച്ചത് റോമാ സിംഹാസനമാണ്.