നവോദയ വിദ്യാലയത്തിൽ 6ആം ക്ലാസ്സിലേക്കുള്ള അഡ്മിഷൻ സമയം ആയിട്ടുണ്ട്..... അഡ്മിഷൻ അറിയേണ്ടത് എല്ലാം

  Рет қаралды 16,541

Yathra 4U

Yathra 4U

Күн бұрын

#travel. #navodayavidyalaya #navodaya_vidyalaya_class_6_form
navodaya.gov.i...
ജവഹർ നവോദയ വിദ്യാലയ കുളമാവ് 2025-26 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.*
ഗ്രാമീണമേഖലകളിൽനിന്നുള്ള വിദ്യാർഥികളെ ഉദ്ദേശിച്ചുകൊണ്ട് കേന്ദ്രസർക്കാർ ആരംഭിച്ച ജവഹർ നവോദയ വിദ്യാലയങ്ങളിലെ (ജെ.എൻ.വി.) 2025-26 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മികച്ചനിലവാരമുള്ള പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, സൗജന്യമായി പഠിക്കുകയും ചെയ്യാം. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൊത്തം 661 വിദ്യാലയങ്ങളുണ്ട്.
യോഗ്യത Eligibility
അപേക്ഷകർ 1.5.2013-നും 30.4.2015-നും ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികവിഭാഗക്കാർക്കും ഒ.ബി.സി.ക്കാർക്കും ഈ പ്രായപരിധി ബാധകമാണ്. അപേക്ഷാർഥികൾ പ്രവേശനം തേടുന്ന ജില്ലയിൽ താമസിക്കുന്നവരും അതേ ജില്ലയിൽ 5-ാം ക്ലാസ്സിൽ പഠിക്കുന്നവരുമായിരിക്കണം. 2024-25 അധ്യയനവർഷത്തിൽ, പൂർണമായും ആ ജില്ലയിലെ സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത സ്കൂളിൽ അല്ലെങ്കിൽ എൻ.ഐ.ഒ.എസിന്റെ, ബി-സർട്ടിഫിക്കറ്റ് കോമ്പിറ്റൻസി കോഴ്‌സിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരാകണം. 2024-25-ൽ അഞ്ചാംക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. നവോദയ പ്രവേശനപരീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല.
സീറ്റ് സംവരണം
ഓരോ ജില്ലയിലെയും വിദ്യാലയത്തിൽ 75 ശതമാനം സീറ്റുകൾ, ആ ജില്ലയിലെ ഗ്രാമീണമേഖലകളിലെ (Rural) വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകൾ ജില്ലയിലെ ഗ്രാമ, നഗര പ്രദേശക്കാർക്ക് മെറിറ്റ് അടിസ്ഥാനമാക്കി നൽകും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) നടത്തുന്ന 10, 12 ക്ളാസുകളിലെ പരീക്ഷകൾക്കാണ് ഇവിടെ വിദ്യാർഥികളെ സജ്ജരാക്കുന്നത്.
കുളമാവ് നവോദയ വിദ്യാലയം ഈ വർഷത്തെ 10, 12 ക്ലാസ്സ് CBSE പരീക്ഷകളിൽ നവോദയ നാഷണൽ ടോപ്പേ ഴ്സാണ്.
പ്രവേശനപരീക്ഷ
പ്രവേശന പരീക്ഷ 2025 ജനുവരി18ന്, ശനിയാഴ്ച നടത്തപ്പെടും. ജെ.എൻ.വി. സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെന്റൽ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങൾ, 50 മാർക്ക്), അരിത്‌മറ്റിക് ടെസ്റ്റ് (20, 25 മാർക്ക്), ലാംഗ്വേജ് ടെസ്റ്റ് (20, 25 മാർക്ക്) എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ. ശരിയുത്തരങ്ങൾ ഒരു മാർക്കു വീതം ലഭിക്കുന്നതാണ്. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല. കേരളത്തിൽ പരീക്ഷ എഴുതുന്നവർക്ക് ഹിന്ദി, ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിലെ ചോദ്യപേപ്പർ ലഭ്യമാക്കും. ഏതുഭാഷയിലെ ചോദ്യപേപ്പർ വേണമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. വിശദാംശങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ www.navodaya.gov.in-ൽ ലഭിക്കും. പരീക്ഷാകേന്ദ്രത്തിന്റെ വിശദാംശങ്ങൾ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കും.
അപേക്ഷ
* അപേക്ഷ navodaya.gov.in വെബ് സൈറ്റുവഴി 2024 സെപ്റ്റംബർ 16 വരെ നൽകാം.
.ഗ്രാമീണമേഖലയിലുള്ള സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്കൂളുകളിൽ, മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ അക്കാദമിക് വർഷം മുഴുവൻ പഠിച്ചവരെ മാത്രമേ, ഗ്രാമീണമേഖലാ സംവരണസീറ്റിലേക്ക് പരിഗണിക്കൂ.
* മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ ഒരുദിവസമെങ്കിലും നഗരപ്രദേശത്തെ സ്കൂളിൽ പഠിച്ചവരെ നഗരപ്രദേശവിദ്യാർഥിയായെ കണക്കാക്കൂ.
* മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് പെൺകുട്ടികൾക്കാണ്.
* പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണം ഉണ്ട്.
* ഒരോ വിദ്യാലയത്തിലും 80 പേർക്ക് പ്രവേശനം നൽകും.
പഠനം, താമസം
പഠനം സഹവിദ്യാഭ്യാസ, സഹവാസരീതിയിലാണ് പഠനം. താമസം, ഭക്ഷണം, യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ സൗജന്യമാണ്.
അപേക്ഷാഫോമുകൾ ഡൗൺലോഡ് ചെയ്യുവാൻ- ക്ലിക്ക് ചെയ്യുക-👇cbseitms.rcil....
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ക്ലിക്ക് ചെയ്യുക-👇 cbseitms.rcil....
ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് ഉള്ളവർ താഴെ കാണുന്ന നമ്പറുകൾ ബന്ധപ്പെടുകയും അപേക്ഷാഫോമുകൾ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ വാട്സ്ആപ്പ് ആയി അയച്ചുതരുകയാണെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിന് സഹായിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഹെൽപ്പ് ലൈൻ നമ്പറിൽ* ബന്ധപ്പെടുക-
04862259916/
9048798725/
8848217255/
9447412440
---------------------------------
ജവഹർ നവോദയ വിദ്യാലയ, കുളമാവ് പി. ഓ.,ഇടുക്കി.

Пікірлер: 118
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
നവോദയ: എങ്ങനെ അപേക്ഷ സമർപ്പിക്കാം
9:46
NAVODAYA ENTRANCE EXAM 2025 | CLASS 6 |  MENTAL ABILITY SYLLABUS
19:47
CC Plus Tuition
Рет қаралды 3,3 М.
Apple peeling hack
00:37
_vector_
Рет қаралды 117 МЛН