വെളുപ്പു വിതറിയ വീഥികളിൽ വേദനകളുടെ വിരൽ പാടുകൾ വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ (വെളുപ്പു നിറയും...) പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ പൂണാരങ്ങൾ പൂത്തുലയും കാലം പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ (വെളുപ്പു നിറയും...) ആദ്യം വിരിഞ്ഞതു മിഴികളിൽ അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ അരികത്തിരുന്നു കിന്നാരം പറയും ആൺ രൂപത്തിനായി മെല്ലേ വിടർന്നു അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം (വെളുപ്പു നിറയും...)
@ShajahanShaji-cs4nxАй бұрын
Beautiful.
@sreekumar-sy3px27 күн бұрын
കടമ്പുകൾ പൂക്കുന്ന താഴ് വാരം കാണാ പൂക്കൾ തേടി നടന്നൂ നാം അരികത്തെത്തീ ഭ്രമമുണർന്നൂ ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു (കടമ്പുകൾ...) മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി മാറിലണിഞ്ഞു നടന്നൂ നാം ഇരുകരകളിൽ ഇതളുകൾ വിടർന്നൂ ഈറനണിഞ്ഞൂ ദളങ്ങളായി പുതുമകൾ നിറയും പ്രണയകാലം പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ (കടമ്പുകൾ...) എത്രയെത്ര ഓർമകൾ ചിത്രങ്ങൾ ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം ഓരോ നിമിഷവും അടുത്തു നിന്നു സൗരഭ്യം നിറഞ്ഞൂ ചുറ്റിലും സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം (കടമ്പുകൾ...)
@sreekumar-sy3px27 күн бұрын
ചന്ദനമണമുള്ള പെണ്ണേ ചന്തം തികഞ്ഞോരു പെണ്ണേ ചിരിച്ചു നീയാടി വരുന്നേരം ചീവീടായി പാട്ടു പാടാം ഞാൻ ചാരു മുഖിക്കായി പ്രണയമേകാം ഞാൻ (ചന്ദനമണമുള്ള...) സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി സായന്തനത്തിൻ കാന്തിയണയുന്നൂ സുഗന്ധമായി നീയണയൂ എന്നരികിൽ സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ സിരകളിൽ നിറയൂ നീ ഉൻമാദമായീ സീമന്തം നിറയും സിന്ദൂരമാകാം ഞാൻ (ചന്ദനമണമുള്ള...) പൂക്കൈത പൂക്കും പാടത്ത് പുതിയൊരു കൂടൊരുക്കാൻ വാ പകലോനണയും നേരമായി പാൽനിലാവൊഴുകുന്നത് കാണണ്ടേ പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ (ചന്ദനമണമുള്ള...)
@billymerlin-sn7zbАй бұрын
❤
@sreekumar-sy3px27 күн бұрын
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
@AmmuVilla2 ай бұрын
Namàsthe
@SibiSasikumar9 күн бұрын
❤❤
@sreekumar-sy3px27 күн бұрын
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ (കുന്നിക്കുരുവോളം...)