Nirangal than nrutham | നിറങ്ങൾ തൻ നൃത്തം | Old Malayalam song | Cover by Leela Joseph | ONV | MBS

  Рет қаралды 74,546

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

‘MBS‘ എന്ന മൂന്നക്ഷരപ്പേരിൽ ജനമനസ്സുകളിൽ കുടിയേറിയ സംഗീതമാന്ത്രികനാണ് എം.ബി. ശ്രീനിവാസൻ. പ്രണയത്തിന്റെ സൗന്ദര്യവും പ്രണയനഷ്ടത്തിന്റെ നൊമ്പരവും ഗൃഹാതുരത്വത്തിന്റെ മധുരവുമൊക്കെ അത്യന്തം തീവ്രവും ഭാവാർദ്രവുമായി തന്റെ ഈണങ്ങളിൽ ആവിഷ്ക്കരിച്ച അതുല്യപ്രതിഭ! ഓർക്കസ്ട്രേഷനിലെ പുതുമയാർന്ന വാദ്യവിന്യാസം, ഈണത്തിന്റെ പ്രവചനാതീതമായ സഞ്ചാരപഥം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പാട്ടുകളെ വ്യത്യസ്തമാക്കി. കവിതയെ സംഗീതവുമായി ഔചിത്യപൂർവ്വം വിളക്കിച്ചേർത്തുകൊണ്ടുള്ള ഒട്ടേറെ സുന്ദരഗാനങ്ങളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. ഒരുവട്ടം കൂടി, ചൈത്രം ചായം ചാലിച്ചു, ശരദിന്ദുമലർ, ചെമ്പകപുഷ്പ സുവാസിതയാമം, രാഗം ശ്രീരാഗം എന്നിവ അവയിൽ ചിലതു മാത്രം. പരസ്പരം (1983) എന്ന ചിത്രത്തിൽ ONV രചിച്ച്, MBS സംഗീതം നൽകി, എസ്. ജാനകി പാടിയ ‘നിറങ്ങൾ തൻ നൃത്തം’ എന്ന അത്യന്തം ഭാവസുന്ദരമായ ഒരു ഗാനമുണ്ട്. അതിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - ONV Kurup
Music - M.B. Sreenivasan
Vocal - S. Janaki
Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Karthik Raj
Associate Director - Shyamlin Jacob
Art Assistant - Suresh Puthiyottil
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Audio credits:
Keyboard programming- Venu Anchal
Rhythm programming - Zacharia
Sitar - Krishnakumar
Guitar - Prakash
Flute - Anil Govind
Tabla - Jayan Malamary

Пікірлер: 169
@anoopgkrishnan5425
@anoopgkrishnan5425 Жыл бұрын
this song just immerse into every cell of you and gives that special feeling of bliss ❤️❤️❤️ What a way to sing this,, leela madam you are awesome i must say ❤️❤️❤️
@royvarghese70
@royvarghese70 5 күн бұрын
അസാധ്യ കലാകാരി ..മലയാള സിനിമാ ലോകം തഴഞ്ഞ പാട്ടുകാരി....ചിത്രയ്ക്കും സുജാതക്കും ഒപ്പം ചേർക്കേണ്ട പേര്...ഒരു സംശയവും വേണ്ട❤❤❤
@ajithkrishnagiri
@ajithkrishnagiri 3 ай бұрын
അനേകം ആരാധകരോടൊപ്പം ഈ വൈകിവന്ന ആരാധകനും, എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട്, പഴയ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്, ഒറിജിനൽ വേർഷൻ കേൾക്കുന്നതിനേക്കാൾ എന്തോ ഒന്ന് ഈ ഗാനങ്ങൾക്ക് ഉണ്ട് ,അഭിനന്ദനങ്ങൾ🎉
@vtsk1001
@vtsk1001 Жыл бұрын
MBS സർ സംഗീതം പകർന്ന എല്ലാ ഗാനങ്ങളും സുന്ദരമാണ്. ONV സർ രചിച്ച ഈ ഗാനവും .മാഡം ഈ ഗാനം അനായാസമായി ആലപിച്ചു. ഇനിയും ഒട്ടേറെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. അനുമോദനങ്ങൾ.
@vincentjuvenile9164
@vincentjuvenile9164 Жыл бұрын
ജാനകിയമ്മയുടെ ഈ അനശ്വര ഗാനം... മറ്റൊരു ഗായികയിലൂടെ വീണ്ടും കേട്ടു... ആശംസകൾ.. ❤️❤️❤️👌👌🙏🙏
@krishnadaskm5852
@krishnadaskm5852 Жыл бұрын
ഈ പാട്ടിൻ്റെ അടിസ്ഥാന ഭാവമായ ശോകo അതിമധുരമായ ആലാപാനത്തിൽ ഉണ്ട്. കവിതയുടെ ഭാവത്തേ ആസ്വാദകർക്ക് ഉൾക്കൊള്ളാൻ ഒറിജിന ലേക്കല്ലാം ആയി എന്നത് ഒരർഥത്തിൽ ശരിയാണ്. താങ്കൾ മലയാളഗാനശാഖയിൽ അനുപമായ വ്യക്തിത്വമായി വളരുകയാണ്. പശ്ചാത്തല ഭംഗിയും, എടുത്ത് പറയണ്ടതാണ്. സൂക്ഷ്മാശത്തിൻ താങ്കൾ ച്ചെയ്യുന്ന ഗൃഹപാഠം ശ്രദ്ധിക്കന്നവർക്കറിയാം. താങ്കളുടെ പിന്നണി യും- മികച്ച കലാകാരന്മാർ -
@binovarghese181
@binovarghese181 2 ай бұрын
ആദ്യമാണീ ഗായികയുടെ പാട്ടുകൾ കേൾക്കുന്നത്.. ഇത്രയും നാൾ കേൾക്കാൻ പറ്റാതിരുന്നത് എൻറെ നഷ്ടം.. ഒറ്റയിരിപ്പിന് മിക്കവാറും എല്ലാ പാട്ടുകളും കേട്ടു.. എല്ലാം ഒന്നിനൊന്നു മെച്ചം.. ഈ പാട്ട്... ഒന്നും പറയാനില്ല🔥🔥 ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🙏🙏
@shaijujoshi8404
@shaijujoshi8404 3 ай бұрын
എനിക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ സ്കൂൾ ജീവിതവും അമ്പലവും പരിസരവും ആണ് ഒരു സങ്കടം PJ Shaiju KSRTC KDR 08 .07 .2024
@balapurva
@balapurva Жыл бұрын
ഭാവാർദ്രം... ഈണം പൂർണ്ണമായും ഒപ്പിയെടുത്തു പാടി. വീണ്ടും കേൾക്കാൻ തോന്നും. ഭാവുകങ്ങൾ👌💖
@renjithnarayanan9146
@renjithnarayanan9146 22 күн бұрын
അവിശ്വസനീയം 👌🏻👌🏻👌🏻
@binupk9950
@binupk9950 Жыл бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടകളാണ് .ഒ 'എൻ വി sir ത്' നല്ല ഫീലിംഗായി സിസ്റ്റർ പാടി😊
@RajuRaju-jo6yj
@RajuRaju-jo6yj 15 күн бұрын
ഓർമകൾ ഓടിക്കളിക്കുന്നു
@porkattil
@porkattil Жыл бұрын
‘എം ബി എസ് ന്റെ സംഗീതത്തിൽ വല്ലാത്ത ഭാവമുണ്ട്. അത് ഹൃദയത്തെയും കണ്ണുകളെയും തഴുകി നനക്കുന്നതാണ്. അത് നന്നായി ഉൾക്കൊണ്ടിട്ടുണ്ട്‌. അഭിനന്ദനങ്ങൾ.
@sajithanair1972
@sajithanair1972 Жыл бұрын
പാടാനായി ജാനകി അമ്മയുടെ ഈ പാട്ട് തിരഞ്ഞപ്പോൾ താങ്കളുടെ ഈ കവർ കാണാനായി. 🙏🙏🙏എന്താണ് പറയുക ❤മനോഹരം, ഹൃദ്യം. ശബ്ദം, ഫീൽ എല്ലാം
@sunilkumarsunil222
@sunilkumarsunil222 2 күн бұрын
Excellent
@antonyabraham8524
@antonyabraham8524 Жыл бұрын
"മറഞ്ഞ സന്ധ്യകൾ പുനർജ്ജനിയ്ക്കുമോ...." മനോഹരം.
@leelakoomullil2516
@leelakoomullil2516 Жыл бұрын
ശ്രീനിവാസൻ സാറും ജാനകിയമ്മയും മലയാളികൾക്ക് സമ്മാനിച്ച അർത്ഥവത്തായ ഈ ഗാനം മറ്റൊരു മധുരസ്വത്തിൽ വീണ്ടും കേട്ടു. Really, nostalgic, sweet with gifted voice 🙏😍❤️🌹 congrats Leela mam and the crew 🌷
@sureshnjarakkadan4029
@sureshnjarakkadan4029 Ай бұрын
മനോഹരം...
@jayakumarnarayanan4470
@jayakumarnarayanan4470 3 ай бұрын
എത്ര മനോഹരം
@binoyk3186
@binoyk3186 Жыл бұрын
Enikku orupadu thavana kettu. 🙏 🙏 🙏 One of the best song. LSt line. 🙏 🙏 🙏 Sad 😔
@sajanthoma
@sajanthoma 15 күн бұрын
Superb ❤
@meluhatalks9519
@meluhatalks9519 Жыл бұрын
അത്രമേൽ... ഹൃദ്യം... മനോഹരം... മനോഹരം... കേട്ടുകൊണ്ടേയിരിക്കുന്നു... വീണ്ടും, വീണ്ടും...
@lisalal8275
@lisalal8275 Жыл бұрын
എത്ര മനോഹരമായ ഗാനം!!! സുന്ദരമായ ആലാപനം!!! അവതരണ മികവും അഭിനന്ദനീയം തന്നെ!!! Totally, very good feel.. 😍🥰👍🙏
@preethyps4789
@preethyps4789 Жыл бұрын
മനോഹരമായി പാടി .. Ever green song .. And your costume too awesome like the voice.... ഇനിയും ഇതു പോലുള്ള മനോഹര ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@SmithaPadickal
@SmithaPadickal 3 ай бұрын
All songs are good mam congrats ❤
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
ഭാവാർദ്രം.... sound sinking with s jaanaki...💙💙💙💙♥️♥️♥️👌👌👌
@indupnair
@indupnair Жыл бұрын
മനസ്സിന്റെ ആഴങ്ങളിലേക്ക് അനുഭൂതിയായി പടർന്നു കയറി ഈ മധുര ഗാനം
@geethanair1807
@geethanair1807 Жыл бұрын
അതിമനോഹരമായ ആലാപനം!! ലയിച്ചിരുന്നു പോയി.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
2023ലെ ഓണദിവസം സന്ധ്യക്ക് തറവാട്ടിലെ മുറ്റത്ത് ഇരുന്ന് കേൾക്കുന്നു🎉 സൂപ്പർ
@TreesaCc
@TreesaCc 2 ай бұрын
Great❤
@beenadivaka2750
@beenadivaka2750 Жыл бұрын
Superb singing....nice song selection
@subhashu9831
@subhashu9831 3 ай бұрын
വല്ലാതൊരു ഫീൽ തരുന്ന ഗാനം. നന്നായി പാടി ..
@xaviervo288
@xaviervo288 Жыл бұрын
That is greatest Madam
@babylukose
@babylukose Жыл бұрын
മാധുര്യം ഏറിയ ഗാനം, മധുരമായി പാടി, ലീല ജോസഫ് ഒരു അനുഗ്രഹീത ഗായിക തന്നെയാണ് 👍
@rajuk.m497
@rajuk.m497 Жыл бұрын
♥️♥️♥️♥️👍👍👍👍👍
@lathapadmakumar2167
@lathapadmakumar2167 Жыл бұрын
👌👌👌👌👌👍
@subhashchandrannair9620
@subhashchandrannair9620 Ай бұрын
Full many a flower is born to blush unseen And waste its sweetness on the desert air
@jojishthomas9046
@jojishthomas9046 Жыл бұрын
നല്ല പാട്ട് ഗാനാലാപനം അതിമനോഹരം😍👍❤️😘👍🤝😍😍😍❤️😘
@prasannanprabhakar7593
@prasannanprabhakar7593 Жыл бұрын
❤👍👍👍
@vasanthamohanmohan5269
@vasanthamohanmohan5269 Жыл бұрын
Super.... Mam.. 👌😍
@tharaunnikrishnan9047
@tharaunnikrishnan9047 Жыл бұрын
I like melody songs. Love you so much.mam voice super
@georgevarghese2203
@georgevarghese2203 Жыл бұрын
എത്ര മനോഹരമായി പാടി....മറക്കാനാവാത്ത കവിത, കവി, സംഗീതം, ഗായിക...
@ramachandrapanicker925
@ramachandrapanicker925 Жыл бұрын
പ്രിയ വാഴക്കൻ അങ്ങു ഭാഗ്യവാനാണ്
@alexvallikunnam7927
@alexvallikunnam7927 Жыл бұрын
Really impressive... Congratulations
@vincentjoseph3284
@vincentjoseph3284 Жыл бұрын
adipoli
@pradeepmk2716
@pradeepmk2716 Жыл бұрын
ലയിച്ചിരുന്നു പോയ കുറച്ച് നിമിഷങ്ങൾ.... മികവാർന്ന വരികളും , സ്ഫുടമാർന്ന ആലാപനവും ...
@123arts
@123arts Жыл бұрын
,,❤️
@dprasadramapuram
@dprasadramapuram Жыл бұрын
ജാനകിയമ്മയുടെ അർത്ഥവത്തായ ഈ ഗാനം അതി മനോഹരമായി ചേച്ചി വീണ്ടും ജനഹൃദയങ്ങളിൽ എത്തിച്ചതിന് നന്ദി .....ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു.....
@elammaantony5481
@elammaantony5481 Жыл бұрын
അതി മനോഹരം
@anum3409
@anum3409 11 ай бұрын
ചേച്ചി നന്നായി പാടിയിട്ടുണ്ട് 👌👌👌👌
@surendrankarunakaran291
@surendrankarunakaran291 Жыл бұрын
മനസ്സിൽ നൊമ്പരമുണർത്തുന്ന ഗാനം അതേ മാധുര്യത്തോടെ പാടി...
@arunprasath4123
@arunprasath4123 Жыл бұрын
അതിമനോഹരം. വരികളിലെ ശോകം ശരിക്കും ഉൾക്കൊണ്ട് പാടി. അഭിനന്ദനങ്ങൾ.
@kumbalanghivillagetoursope6135
@kumbalanghivillagetoursope6135 Жыл бұрын
മാഡം .. മനോഹരം...
@nishaunni5767
@nishaunni5767 Жыл бұрын
Wonderful song selection… Beautiful rendering… Leela ma” m …Awesome….❤
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 Жыл бұрын
❤❤
@regi769
@regi769 Жыл бұрын
very good selection of song with wealthy meaning in lines and healthy mind soothing music.....thanks Leela Joseph Madm.....
@beautyjacob616
@beautyjacob616 Жыл бұрын
ചേച്ചി സൂപ്പർ
@vincentvarghese8549
@vincentvarghese8549 9 ай бұрын
@kishorkumar2008
@kishorkumar2008 Жыл бұрын
അതിമനോഹരമായ ഈഗാനം ആദ്യമായിട്ടാണ് കേൾക്കുന്നത്... നല്ല ഫീൽ അനുഭവപ്പെട്ടു... Great... 👍
@AnilKumar-sv2un
@AnilKumar-sv2un Жыл бұрын
Congrats for the outdoors. This suits you very much.
@sushamaanil8565
@sushamaanil8565 Жыл бұрын
എന്റെ മാഡം എത്ര സുന്ദരമായി പാടുന്നു Love you ❤️
@harindranathk300
@harindranathk300 Жыл бұрын
very enjoyable Mrs Leela Joseph
@jancylouis4936
@jancylouis4936 Жыл бұрын
മനോഹരം
@nirmalrajguitarist6409
@nirmalrajguitarist6409 Жыл бұрын
മനോഹരമായി പാടിയിരിക്കുന്നു, 🌹അതിമനോഹര ഗാനം 🙏🏻🙏🏻🙏🏻
@kishorkumar2008
@kishorkumar2008 Жыл бұрын
നല്ല selection.. നന്നായി പാടി.. അഭിനന്ദനങ്ങൾ.... 🙏
@alexyskaria9755
@alexyskaria9755 Жыл бұрын
Best song
@jayasankara2906
@jayasankara2906 Жыл бұрын
ചിത്രീകരണവും ആലാപനവും അതിമനോഹരമായി. സന്തോഷം
@johnanthony9860
@johnanthony9860 Жыл бұрын
Good song n singing too
@yamunasathya3930
@yamunasathya3930 Жыл бұрын
😔😔😔👍👍👍
@mjsebastian2222
@mjsebastian2222 5 ай бұрын
Wow beautiful 🥰🥰🌹🌹🎸🎸🎶🎶👍👍
@binoyk3186
@binoyk3186 Жыл бұрын
Great song
@jobijo9362
@jobijo9362 Жыл бұрын
നൈസ് ❣️
@unnikrishnan3472
@unnikrishnan3472 Жыл бұрын
Super song Madam
@KAVIYA682
@KAVIYA682 Жыл бұрын
" Super." with own style singing............🎉
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
അനുഗ്രഹീത ഗായിക.... ദീർഘായുസ്സ് നേരുന്നു 🙏🙏🙏
@eldhovarghese3795
@eldhovarghese3795 Жыл бұрын
😭🙏😍
@josephpurakal8211
@josephpurakal8211 Жыл бұрын
Awesome 👌
@jewelbabysworld
@jewelbabysworld Жыл бұрын
Very nice 👌 👍 👏
@ammedia1198
@ammedia1198 Жыл бұрын
സൂപ്പറാണ് എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ലൗവ് ലീലാ മാം
@b.k.jayakumary.8431
@b.k.jayakumary.8431 Жыл бұрын
അതിമധുരം ആലാപനം 🥰🥰🥰
@NandakumarJNair32
@NandakumarJNair32 Жыл бұрын
🙏 👌 👏
@padmanabhankumar8273
@padmanabhankumar8273 8 ай бұрын
പാട്ട് ഒരു സുഹൃത്ത്‌ അയച്ചു തന്നപ്പോൾ ഞാൻ കേട്ടു. ചില കാര്യങ്ങൾ ഭേദമാക്കാമെന്നു തോന്നി... നിറങ്ങൾ തൻ നൃത്തം "ഒഴിഞ്ഞോരീ " മണ്ണിൽ.... എന്നാണ് onv യുടെ വരികൾ.... നിരങ്ങളുടെ നൃത്തം "മൊഴിഞ്ഞതല്ല".... 🙏🏻
@shyma5954
@shyma5954 5 ай бұрын
Angane thanneyanu PADI kelkunnath thankal chevi onnu clean aaku😂
@baijuj2006
@baijuj2006 Жыл бұрын
Superb congratulations
@minianil8843
@minianil8843 Жыл бұрын
Beautiful melody nostalgic 😍congrats mam🌹🌹
@thomasaquinas7684
@thomasaquinas7684 Жыл бұрын
Divine voice god bless you always
@SasiKumar-si5yu
@SasiKumar-si5yu Жыл бұрын
🙏🙏🙏🙏 സൂപ്പർ
@sindhuemhardt1054
@sindhuemhardt1054 Жыл бұрын
Super Mam 👏👏👏👏
@nuzarathashraf6655
@nuzarathashraf6655 Жыл бұрын
Superb
@kmuraleedharan9704
@kmuraleedharan9704 Жыл бұрын
Excellent 👌👌👏👏
@urmilak8791
@urmilak8791 Жыл бұрын
👍
@salomyjerry6392
@salomyjerry6392 Жыл бұрын
എത്ര മനോഹരം കേൾക്കുവാൻ👍👍👍
@vimalasenannair6816
@vimalasenannair6816 Жыл бұрын
🌹
@jishamohan6687
@jishamohan6687 Жыл бұрын
സൂപ്പർ....
@rajanchandran1388
@rajanchandran1388 Жыл бұрын
മധുരമായ ആലാപനം...
@p.msreelatha6623
@p.msreelatha6623 Жыл бұрын
Excellent singing💐💐💐♥️
@thomasgeorge2865
@thomasgeorge2865 Жыл бұрын
Better than the original song. Beautiful voice.....
@juliesebastian2677
@juliesebastian2677 Жыл бұрын
സുന്ദരമായി പാടി
@vidyasagarkesav
@vidyasagarkesav Жыл бұрын
Beautiful
@jollyjoseph7178
@jollyjoseph7178 Жыл бұрын
Very Good rendering. Congrats. 💐💐💐💐💐💐💐🌹
@sherinssheri4764
@sherinssheri4764 2 ай бұрын
❤❤❤❤❤❤
@nishabmumanayath5360
@nishabmumanayath5360 Жыл бұрын
Congratulations🙏👌
@jobjoseph8533
@jobjoseph8533 Жыл бұрын
Beautifully sung 👍👍
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 103 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН