ഞാനിപ്പോൾ ഓറഞ്ച് തോട്ടത്തിലെ അതിഥി വായിച്ചു കൊണ്ടിരിക്കുകയാണ്. കഴിയുമ്പോൾ വീഡിയോ ഇടാം
@AkshayKumar-ow6hy4 ай бұрын
അധികാരം എന്നത് എന്നും ഒരു കൂട്ടുപ്രവൃത്തിയാണ്. പക്ഷേ ഓരോ അധികാരിയും താനാണ് അതു കൈകാര്യം ചെയ്യുന്നത് എന്ന് കരുതും . നിങ്ങൾ ഭരിക്കുന്നയാൾ ഭരിക്കപ്പെടാൻ സ്വയം സമ്മതിക്കണം. ആ നാടകത്തിൽ തന്റെ റോൾ എന്താണെന്ന് അവൻ അറിഞ്ഞു നിന്നു തരണം. അതിനയാൾക്കു ഭീഷണിയോ, നിർബന്ധമോ ,ആവശ്യമോ ഉണ്ടായിരിക്കണം. അധികാരത്തിന്റെ ആ മഹാ നാടകത്തിൽ സ്വന്തം റോൾ മനസ്സിലാക്കി അതിനെ കൃത്യമായി ചെയ്യുമ്പോൾ മാത്രമാണ് അധികാരിക്ക് അധികാരം കൈ വരുന്നത്. ഒറ്റയ്ക്കാവുമ്പോൾ അവന് ഒന്നും കൈയിലുണ്ടാവില്ല. അവന്റെ അഗ്നിയിൽ ചൂടുണ്ടാവില്ല. ആയുധങ്ങളിൽ മൂർച്ചയുണ്ടാവില്ല.