ഈ ആദ്യം പറഞ്ഞ ദുആ ഉകൾ ഒന്ന് എഴുതി പറയുമോ? അതിന്റെ അർത്ഥവും
@truetalk53752 жыл бұрын
اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ . (البخاري: ٦٣٠٦و ٦٣٢٣)
@truetalk53752 жыл бұрын
അല്ലാഹുവേ! നീയാണ് എന്‍റെ റബ്ബ് (സൃഷ്ടാവും, സംരക്ഷകനും, അന്നം നല്‍കുന്നവനും, രക്ഷിതാവും...), യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയും ആരാധനകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. (അതിന് ശരിയാംവണ്ണം നന്ദി കാണിക്കാതെയും മറ്റും) ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല
@truetalk53752 жыл бұрын
നബി(സ) അരുളി : “ആരെങ്കിലും ഒരു ദിവസത്തെ പകലില്‍ (രാവിലെ) ദൃഢവിശ്വാസത്തോടെ ഇത് ചൊല്ലിയാൽ ആ ദിവസം വൈകുന്നേരമാകുന്നതിന് മുമ്പ് മരിച്ചാല്‍ അയാള്‍ സ്വര്‍ഗാവകാശിയായിരിക്കും. ആരെങ്കിലും ദൃഢവിശ്വാസത്തോടെ ഇത് വൈകുന്നേരം ചൊല്ലിയാല്‍ പിറ്റേന്ന് നേരം പുലരുന്നതിന് മുമ്പ് അയാള്‍ മരിച്ചാല്‍ അയാളും സ്വര്‍ഗാവകാശിയായിരിക്കും!