ഇത്...ഞാൻ എഴുതിയ കഥയാണ്. മാഷേ...എന്താ പറയ്ക...ഒരുപാട് സന്തോഷം. ഒരു വരി പോലും എഴുതാൻ കഴിയുമെന്ന് പ്രതീക്ഷിച്ച ആളല്ല ഞാൻ. കഥ...എഴുതണം എന്ന മോഹം പോലും തുടങ്ങിയത്...മാഷ്ടെ കഥകൾ കേട്ട് തുടങ്ങിയതിൽ പിന്നെയാണ്. എഴുതി തുടങ്ങിയത് പോലും...ഈ ശബ്ദത്തിൽ എൻ്റെ ഒരു കഥ കേൾക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. എൻ്റെ ഒരു കഥ...ഈ വോയ്സിൽ മുൻപ് വന്നിരുന്നു. ആദ്യമായി...ഞാൻ ആഗ്രഹിച്ചത് പോലെ എൻ്റെ കഥ...ഈ ശബ്ദത്തിൽ അത്രയും ഫീലോടെ കേട്ടു ഞാൻ. അതിൽ നിന്ന് കിട്ടിയ പ്രചോദനം... കമൻ്റിലൂടെ നിങ്ങൾ തന്ന പ്രോത്സാഹനം അതൊക്കെയാണ്...വീണ്ടും ഒരു കഥയും കൂടി എഴുതാൻ എനിക്ക് കഴിഞ്ഞത്. വീണ്ടും ഒരു കഥ കൂടി ഈ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്. ഈ ശബ്ദത്തിലൂടെ...എൻ്റെ കഥ നിങ്ങളുടെ ഓരോരുത്തരുടെയും മുന്നിലേക്കും... എല്ലാവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ജിജി 🥰🥰🥰